അടൂർ പ്രകാശ് അഴിമതിക്കാരനെന്ന് വി.എസ്; നല്ല മന്ത്രിയെന്ന് ഉമ്മന്‍ചാണ്ടി

Published : May 02, 2016, 09:48 AM ISTUpdated : Oct 04, 2018, 08:06 PM IST
അടൂർ പ്രകാശ് അഴിമതിക്കാരനെന്ന് വി.എസ്; നല്ല മന്ത്രിയെന്ന് ഉമ്മന്‍ചാണ്ടി

Synopsis

കോന്നിയില്‍  തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അടൂർ പ്രകാശിനെതിരായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവും അതിനുള്ള മറുപടികളുമായി  മുഖ്യമന്ത്രിയും സംസാരിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉമ്മൻ ചാണ്ടിയും വി.എസും ഒരേസമയം കോന്നിയിലെത്തിയപ്പോൾ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വാക്പോരിന് പകരം ഇരുവരുടേയും പ്രസംഗത്തിൽ നിറഞ്ഞുനിന്നത് അടൂർ പ്രകാശായിരുന്നു.

എല്‍ഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ആർ. സനൽകുമാറിന് വോട്ടഭ്യർത്ഥിച്ച് എത്തിയ വി.എസ്. അടൂർ പ്രകാശിനെ കടന്നാക്രമിച്ചു.അടൂർ ഭാസിയുടേയും അടൂർ ഗോപാലകൃഷ്ണന്റേയും പേരിനൊപ്പമുള്ള അടൂർ എന്ന നാടിന് അപമാനമാണ് അടൂർ പ്രകാശെന്നും വി.എസിന്റെ പരിഹസിച്ചു. 

ഇതിന് തൊട്ടുപിന്നാലെയാണ് കോന്നി നിയോജക മണ്ഡലത്തിലെ തണ്ണിത്തോട് ഉമ്മൻ ചാണ്ടി എത്തിയത്.മികച്ച മന്ത്രിയാണ് അടൂർ പ്രകാശെന്ന് അദ്ദേഹം പറഞ്ഞു.അടൂർ പ്രകാശിനെ വാനോളം പുകഴ്ത്തിയ ഉമ്മൻ ചാണ്ടി തന്‍റെ പ്രസംഗത്തില്‍ വി.എം. സുധീരനെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു.
 

PREV
click me!