തെരഞ്ഞെടുപ്പിന് ഇനി എട്ട് ദിവസം; കേരളം എന്ത് ചിന്തിക്കുന്നു, അഭിപ്രായ സര്‍വെ അൽപസമയത്തിനകം

Published : Apr 14, 2019, 06:14 PM ISTUpdated : Apr 14, 2019, 06:41 PM IST
തെരഞ്ഞെടുപ്പിന് ഇനി എട്ട് ദിവസം; കേരളം എന്ത് ചിന്തിക്കുന്നു, അഭിപ്രായ സര്‍വെ അൽപസമയത്തിനകം

Synopsis

കേരളം പോളിംഗ് ബൂത്തിലേക്ക് എത്താൻ എട്ട് ദിവസം മാത്രം ശേഷിക്കെ ഏറ്റവും ഒടുവിൽ കേരളം എന്ത് ചിന്തിക്കുന്നു, സര്‍വെ ഫലം ഏഴ് മണി മുതൽ ഏഷ്യാനെറ്റ് ന്യൂസിലും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലും തൽസമയം

തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്ക് എത്താൻ എട്ട് ദിവസം മാത്രം ശേഷിക്കെ ഏറ്റവും ഒടുവിൽ കേരളം എന്ത് ചിന്തിക്കുന്നു എന്ന് അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ് ന്യൂസും ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന AZ റിസര്‍ച്ച് പാര്‍ട്നറും സംയുക്തമായാണ് അഭിപ്രായ സര്‍വ്വെ ഫലം പുറത്ത് വിടുന്നത്.  

ഇരുപത് മണ്ഡലങ്ങളിൽ ഏതൊക്കെ സ്ഥാനാര്‍ത്ഥികൾക്ക് മേൽക്കെ. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ , ദേശീയ സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണ്ണായക സംഭവങ്ങളോട് മലയാളി എങ്ങനെ പ്രതികരിക്കുന്നു തുടങ്ങി വിശദമായ വിലയിരുത്തലുകളും അഭിപ്രായങ്ങളുമാണ് സര്‍വെയിലൂടെ പുറത്ത് വിടുന്നത്. 

ഏഴ് മണിമുതൽ ഏഷ്യാനെറ്റ് ന്യൂസിനും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലും സര്‍വെ ഫലം തത്സമയം കാണാം 

ഫെബ്രുവരി 13-ന് പുറത്തു വിട്ട ആദ്യ അഭിപ്രായ സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയായിരുന്നു. 

44 ശതമാനം വോട്ടുവിഹിതം നേടി യുഡിഎഫ് 14 മുതല്‍ 16 വരെ സീറ്റുകള്‍ നേടും
30 ശതമാനം വോട്ടുവിഹിതവുമായി എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ നേടും
18 ശതമാനം വോട്ടുവിഹിതവുമായി എന്‍ഡിഎ കേരളത്തില്‍ അക്കൗണ്ട് തുറന്നേക്കാം. ജയിക്കുമെങ്കില്‍ അത് ദക്ഷിണകേരളത്തിലാവും.

 

PREV
click me!

Recommended Stories

ശബരിമലയും രാഹുൽ ഗാന്ധിയും വോട്ടർമാരെ കാര്യമായി സ്വാധീനിക്കില്ലെന്ന് സർവേ ഫലം
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ UDF ആധിപത്യമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-AZ റിസർച്ച് പാർട്ണേഴ്സ് സ‍ർവേ