പിണറായി വിജയന്‍ ഭരണത്തില്‍ ക്രമസമാധാനം എങ്ങനെ? സര്‍വെ ഫലം

By Web TeamFirst Published Apr 14, 2019, 8:37 PM IST
Highlights

ഏപ്രിൽ നാലുമുതൽ പത്ത് വരെയാണ് സര്‍വെ നടന്നത്. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽ നിന്നുള്ളവര്‍ സര്‍വെയിൽ പങ്കെടുത്തു

തിരുവനന്തപുരം: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കീഴില്‍ ക്രമസമാധാനം തരക്കേടില്ലെന്ന അഭിപ്രായവുമായി സര്‍വെ. ക്രമസമാധാനം വളരെ തൃപ്തികരമെന്ന് 15 ശതമാനമാണ് പ്രതികരിച്ചത്. ഏറെക്കുറെ തൃപ്തികരമെന്ന് 14 ശതമാനവും തരക്കേടില്ലെന്ന് 28 ശതമാനവും അഭിപ്രായപ്പെട്ടു.

വളരെ അതൃപ്തിയെന്ന് 28 ശതമാനം പേര് അഭിപ്രായം പറഞ്ഞപ്പോള്‍ ഏറെക്കുറെ അതൃപ്തിയെന്ന് 12 ശതമാനവും പ്രതികരിച്ചത്. അറിയില്ലെന്ന് വെറും മൂന്ന് ശതമാനം മാത്രമാണ് അഭിപ്രായം പറഞ്ഞത്. ഏപ്രിൽ നാലുമുതൽ പത്ത് വരെയാണ് സര്‍വെ നടന്നത്. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽ നിന്നുള്ളവര്‍ സര്‍വെയിൽ പങ്കെടുത്തു.

ഓരോ മണ്ഡലത്തിൽ നിന്നും ഉള്ള വോട്ടര്‍മാരെ നേരിൽ കണ്ടാണ് സര്‍വെ ഫലം തയ്യാറാക്കിയിട്ടുള്ളത്. ഇതുവരെ കേരളത്തിൽ നടന്നതിൽ ഏറ്റവും അധികം പേര്‍ പങ്കെടുത്ത സര്‍വെയാണെന്ന പ്രത്യേകതയും ഉണ്ട്. കേരളത്തെ മൂന്ന് മേഖലയാക്കി തിരിച്ചാണ് അഭിപ്രായ സര്‍വെ തയ്യാറാക്കിയത്.

വടക്കൻ കേരളത്തിൽ എട്ട് സീറ്റ്. കാസര്‍കോട് ,കണ്ണൂര്‍, വടകര, വയനാട് , കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട് മണ്ഡലങ്ങളാണ് വടക്കൻ കേരളത്തിൽ ഉൾപ്പെടുന്നത്.  മധ്യകേരളത്തിലാതെ അഞ്ച് സീറ്റ്.  ആലത്തൂർ, തൃശൂർ ,ചാലക്കുടി ,എറണാകുളം ,ഇടുക്കി മണ്ഡലങ്ങളാണ് വടക്കൻ കേരളത്തിൽ ഉൾപ്പെടുന്നത്. ഏഴ് സീറ്റുള്ള തെക്കൻ കേരളത്തിൽ കോട്ടയം, ആലപ്പുഴ,  മാവേലിക്കര ,പത്തനംതിട്ട ,കൊല്ലം , ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളാണ് ഉൾപ്പെടുന്നത്. 

click me!