മോദി ഭരണത്തിൽ ന്യൂനപക്ഷം അരക്ഷിതരോ? സര്‍വെ ഫലം ഇങ്ങനെ

Published : Apr 14, 2019, 07:42 PM IST
മോദി ഭരണത്തിൽ ന്യൂനപക്ഷം അരക്ഷിതരോ? സര്‍വെ ഫലം ഇങ്ങനെ

Synopsis

എന്നാല്‍, മോദിയുടെ രണ്ടാം വരവിന് സാധ്യതയില്ലെന്ന് വിശ്വസിക്കുന്നവരെ പോലെ തന്നെ  മോദി പ്രധാനമന്ത്രിയാകണോ എന്ന ചോദ്യത്തോട് ഒരിക്കലും പാടില്ലെന്ന് പ്രതികരിച്ചത് 54 ശതമാനം പേരാണ്

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ ന്യൂനപക്ഷം അരക്ഷിതരല്ലെന്ന് സര്‍വെ ഫലം. മോദി ഭരണത്തില്‍ ന്യുനപക്ഷം അരക്ഷിതരാണെന്ന് 17 ശതമാനം പേരാണ് അതെയെന്ന ഉത്തരം നല്‍കിയത്. അതേസമയം, അരക്ഷിതരല്ലെന്ന് അഭിപ്രായപ്പെട്ടത് 69 ശതമാനം പേരാണ്. അറിയില്ലെന്ന് 14 ശതമാനവും പ്രതികരിച്ചത്.

എന്നാല്‍, മോദിയുടെ രണ്ടാം വരവിന് സാധ്യതയില്ലെന്ന് വിശ്വസിക്കുന്നവരെ പോലെ തന്നെ  മോദി പ്രധാനമന്ത്രിയാകണോ എന്ന ചോദ്യത്തോട് ഒരിക്കലും പാടില്ലെന്ന് പ്രതികരിച്ചത് 54 ശതമാനം പേരാണ്. മോദി വന്നാലും കുഴപ്പമില്ലെന്ന് വിശ്വസിക്കുന്ന 20 ശതമാനം പേരും മോദി വന്നാലും ഇല്ലെങ്കിലും അഭിപ്രായം പറയാൻ തയ്യാറല്ലാത്ത 13 ശതമാനം പേരും സര്‍വെയുടെ ഭാഗമായി.

മോദി വീണ്ടും പ്രധാനമന്ത്രിയാകണോ എന്ന് ചോദിച്ചപ്പോൾ തീര്‍ച്ചയായും വേണമെന്ന് പറഞ്ഞ് 13 ശതമാനം പേര്‍ മാത്രമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം വരവിന് സാധ്യതയില്ലെന്ന് വിലയിരുത്തുന്നവരാണ് സര്‍വെയിൽ പങ്കെടുത്ത പകുതിയിലധികം പേരും. മോദി വീണ്ടും വരില്ലെന്ന് വിശ്വസിക്കുന്നത് 61 ശതമാനം പേരാണ്. 

PREV
click me!

Recommended Stories

ശബരിമലയും രാഹുൽ ഗാന്ധിയും വോട്ടർമാരെ കാര്യമായി സ്വാധീനിക്കില്ലെന്ന് സർവേ ഫലം
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ UDF ആധിപത്യമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-AZ റിസർച്ച് പാർട്ണേഴ്സ് സ‍ർവേ