ലീഗ് മണ്ഡലം പിടിക്കാന്‍ പി വി അന്‍വറിന് സാധിക്കുമോ? സര്‍വെ ഫലം

By Web TeamFirst Published Apr 14, 2019, 8:25 PM IST
Highlights

അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ഥി വി ടി രമ ജയിക്കുമെന്ന് 16 ശതമാനമാണ് പ്രതികരിച്ചത്. രണ്ട് സീറ്റില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് ഏറ്റവുമധികം മത്സരം നേരിടുന്നത് പൊന്നാനിയിലാണ്. അതുകൊണ്ട് തന്നെ നിലമ്പൂര്‍ എംഎല്‍എയായ പി വി അന്‍വറിനെ ഇറക്കി മണ്ഡലം തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളാണ് എല്‍ഡിഎഫ് ക്യാമ്പ് നടത്തുന്നത്

തിരുവനന്തപുരം: യുഡിഎഫിനായി മുസ്ലിം ലീഗ് മത്സരിക്കുന്ന പൊന്നാനി മണ്ഡലത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന് സര്‍വെ ഫലം. യുഡിഎഫ് സ്ഥാനാര്‍ഥിയായ ഇ ടി മുഹമ്മദ് ബഷീര്‍ വിജയിക്കുമെന്ന് 46 ശതമാനം വോട്ട് ഷെയര്‍ നേടുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിന് 36 ശതമാനം വോട്ട് ഷെയര്‍ നേടുമെന്നാണ് സര്‍വെ ഫലം. 

അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ഥി വി ടി രമ ജയിക്കുമെന്ന് 16 ശതമാനമാണ് പ്രതികരിച്ചത്. രണ്ട് സീറ്റില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് ഏറ്റവുമധികം മത്സരം നേരിടുന്നത് പൊന്നാനിയിലാണ്. അതുകൊണ്ട് തന്നെ നിലമ്പൂര്‍ എംഎല്‍എയായ പി വി അന്‍വറിനെ ഇറക്കി മണ്ഡലം തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളാണ് എല്‍ഡിഎഫ് ക്യാമ്പ് നടത്തുന്നത്.

എന്നാല്‍, ഇത്തവണയും പൊന്നാനി ലീഗിനൊപ്പം ഉറച്ച് നില്‍ക്കുമെന്നാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിനൊപ്പം എഇസഡ് റിസര്‍ച്ച് പാര്‍ട്ട്ണറും ചേര്‍ന്നാണ് സര്‍വെ നടത്തിയത്. 

click me!