
ബിഗ് ബോസ് മലയാളം സീസൺ 7 നാളെ അവസാനിക്കും. നെവിൻ, അക്ബർ, ഷാനവാസ്, അനീഷ്, അനുമോൾ എന്നിവരിൽ ആരാകും ടൈറ്റിൽ വിന്നറാകുക എന്നറിയാൻ കാത്തിരിക്കുകയാണ് ഏവരും. ഈ സീസണിലെ ഏറെ ശ്രദ്ധേയമായൊരു മത്സരാർത്ഥിയായിരുന്നു ലക്ഷ്മി. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ലക്ഷ്മി, ആദില- നൂറയെ വീട്ടിൽ കയറ്റാൻ കൊള്ളാത്തവരാണെന്ന് പറഞ്ഞത് ഹൗസിനുള്ളിൽ പുറത്തും വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എൽജിബിറ്റിക്യു കമ്യൂണിറ്റിയിലുള്ള നിരവധി പേർ ലക്ഷ്മിയ്ക്ക് എതിരെ രംഗത്തെത്തുകയും ചെയ്തു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ലക്ഷ്മി തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തത്.
ഇപ്പോഴിതാ ലക്ഷ്മിയ്ക്ക് എതിരെ വീണ്ടും രംഗത്തെത്ത് എത്തിയിരിക്കുകയാണ് ബിഗ് ബോസ് മുൻ സീസണിലെ മത്സരാർത്ഥിയായിരുന്ന അഭിഷേക് ജയദീപ്. ലക്ഷ്മിയുടെ സഹോദരന് സ്ത്രൈണത ഉണ്ടെന്നും ആദ്യം വീട്ടിലുള്ള മാറാല ശരിയാക്കിയിട്ട് മതി പുറത്തേക്കിറങ്ങുന്നതെന്നും ലക്ഷ്മിയോടായി അഭിഷേക് പറയുന്നു. ഓൺലൈൻ മീഡിയയോട് ആയിരുന്നു അഭിഷേകിന്റെ പ്രതികരണം.
"പുള്ളിക്കാരിക്ക് അത് മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. വല്ലതും പറഞ്ഞാൽ കൂടിപ്പോകും. ലക്ഷ്മിയുടെ വീട്ടിലുള്ള മഴവില്ലുകളെ ഒക്കെ ആദ്യം മാറ്റിയിട്ട് പുറത്തോട്ട് ഇറങ്ങട്ടെ. ലക്ഷ്മിയുടെ സഹോദരന്റെ വീഡിയോ ഞാൻ കണ്ടതാണ്. ഭയങ്കര ഫെമിനിൻ ആയിട്ട് ഫീൽ ചെയ്തു. അങ്ങനെയുള്ള ആളാണ് മറ്റുള്ളവരെ കുറ്റം പറയുന്നത്. സ്വന്തം വീട്ടിലെ മാറലയൊക്കെ അടിച്ച് മാറ്റിയിച്ച് സമൂഹത്തിലോട്ട് ഇറങ്ങട്ടെ", എന്നാണ് അഭിഷേക് പറഞ്ഞത്.
അതേസമയം, റീ എൻട്രിയായി ബിഗ് ബോസിൽ എത്തിയ ലക്ഷ്മിക്ക് വലിയ രീതിയിൽ പിന്തുണ ലഭിച്ചിട്ടുണ്ട്. പലരും വൈരാഗ്യം തീർക്കുന്ന രീതിയിൽ തട്ടിക്കയറിപ്പോൾ ലക്ഷ്മി ഫൈനലിസ്റ്റുകളെ സപ്പോർട്ട് ചെയ്ത് നിന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടു. എല്ലാവരും ഒന്നടങ്കം ക്രൂശിച്ച അനുമോളെ ലക്ഷ്മി ഉപദേശിച്ചതും ശ്രദ്ധനേടി. റീ എൻട്രികളിൽ ഏറ്റവും ഇഷ്ടപ്പെട്ടയാളാണ് ലക്ഷ്മിയെന്നും പ്രേക്ഷകർ പറഞ്ഞിരുന്നു.