
ഓഗസ്റ്റ് 3ന് ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 7ന് തിരശ്ശീല ഉയർന്നത്. വൈൽഡ് കാർഡ് അടക്കം 25 മത്സരാർത്ഥികളായിരുന്നു ഷോയിൽ ഉണ്ടായിരുന്നത്. ഓരോ ആഴ്ചയിലും ഒന്നും രണ്ടും പേരും അടക്കം എവിക്ട് ആയി ഒടുവിൽ പ്രേക്ഷക പിന്തുണയോടെ ടോപ് 5ൽ എത്തി നിൽക്കുന്നത് നെവിൻ, അക്ബർ, ഷാനവാസ്, അനീഷ്, അനുമോള്‍ എന്നിവരാണ്. ഇവരിൽ ആരാകും ബിഗ് ബോസ് സീസൺ 7ലെ ടൈറ്റിൽ വിന്നറാകുക എന്നറിയാൻ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടും കാത്തിരിക്കുകയാണ് മലയാളികൾ.
നവംബർ 9 ഞായറാഴ്ച അതായത് നാളെയാണ് ഗ്രാന്റ് ഫിനാലെ നടക്കുന്നത്. ഇതോട് അനുബന്ധിച്ച് ടോപ് 5ൽ വന്ന എല്ലാവരേയും മോക്കോവർ ചെയ്യാൻ അയച്ചിരിക്കുകയാണ് ബിഗ് ബോസ്. മുടി വെട്ടി, താടി സെറ്റാക്കിയും ഫേഷ്യൽ ചെയ്തും ഗ്രാന്റ് ഫിനാലെ വേദിയിൽ എത്താൻ അവർ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. മനോഹരമായ രീതിയിലാണ് അഞ്ച് പേരേയും മേക്കോവർ ചെയ്തിരിക്കുന്നത്.
മൂന്ന് മാസത്തോളം നീണ്ടുനിന്ന കാത്തിരിപ്പിന് ഒടുവില്‍ നാളെ 7 മണി മുതല്‍ ബിഗ് ബോസ് സീസണ്‍7ന്‍റെ ഫിനാലെ എപ്പിസോഡ് സംപ്രേക്ഷണം ആരംഭിക്കും. മുന്‍ മത്സരാര്‍ത്ഥികളും അതിഥികളും കാണികളും ഫിനാലെ വേദിയില്‍ ഉണ്ടാകും. കൊട്ടിക്കലാശം അടുത്തിട്ടും ആരാകും വിജയി എന്നതിനെ കുറിച്ച് ഒരു സൂചനയും പ്രേക്ഷകര്‍ക്കില്ല എന്നതാണ് ഈ സീസണിന്‍റെ ഏറ്റവും വലിയ പ്രത്യേകത. യാതൊരുവിധ കണക്കു കൂട്ടലുകളും നടത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടുമില്ല. അതുപോലെ തന്നെ മുന്‍ സീസണുകളെ അപേക്ഷിച്ച് ഏറെ കലുക്ഷിതമായിരുന്നു അവസാന വാരവും. എന്തായാലും നെവിൻ, അക്ബർ, ഷാനവാസ്, അനീഷ്, അനുമോള്‍ ഇതില്‍ ആര് കപ്പെടുക്കുമെന്ന് നാളെ അറിയാം.