
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ ശ്രദ്ധ നേടിയ മത്സരാര്‍ഥിയായിരുന്നു അഭിഷേക് ശ്രീകുമാര്‍. വൈൽഡ് കാർഡ് എൻട്രിയായാണ് അഭിഷേക് ഷോയിൽ മൽസരിക്കാനെത്തിയത്. ഇപ്പോഴിതാ ബിഗ്ബോസ് സീസൺ 7 ൽ മൽസരിക്കുന്ന അനുമോളെക്കുറിച്ചും ലക്ഷ്‍മിയെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് അഭിഷേക്. ഇരുവരും തന്റെ സുഹൃത്തുക്കൾ ആണെന്നും ബിഗ്ബോസിൽ പോകുന്നതിനു മുൻപ് തന്നെ വിളിച്ച് സംസാരിച്ചിരുന്നെന്നും അഭിഷേക് പറയുന്നു. . മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
''അനുമോളും ലക്ഷ്മിയുമൊക്കെ എന്റെ സുഹൃത്തുക്കളാണ്. ഇവർ ബിഗ് ബോസിൽ പോകുന്നതിന് മുൻപ് അവർ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. കുടുംബപ്രേക്ഷകർ കാണുന്ന ഷോയാണ്, അവർക്ക് വേണ്ടി കളിക്കണമെന്നാണ് ഞാൻ ഇരുവരോടും പറഞ്ഞത്. പുരോഗമനപരമായ കാര്യങ്ങൾ പറഞ്ഞാൽ എത്രത്തോളം കുടുംബപ്രേക്ഷകരുടെ പിന്തുണ കിട്ടുമെന്ന് ആലോചിക്കണം. ഞാൻ നിന്നത് കുടുംബപ്രേക്ഷകർക്ക് വേണ്ടിയാണ്. ഒരുപാട് അമ്മമാരുടെ പിന്തുണ എനിക്കുണ്ടായിരുന്നു. നിങ്ങൾക്ക് മകനാകണോ, അതോ ശത്രുവാകണോ എന്ന് ചിന്തിച്ചാൽ മതി. എങ്ങനെയാണെങ്കിലും ഒരു വിഭാഗത്തിന്റെ പിന്തുണ ഉണ്ടാകും. അതാണ് ബിഗ് ബോസിന്റെ പ്രത്യേകത.
ലക്ഷ്മി ഒരുപാട് ദേഷ്യപ്പെടുന്ന ആളല്ല. പക്ഷെ ദേഷ്യപ്പെട്ടാൽ ഭയങ്കര ടെറർ ആണ്. ഷൂട്ടിങ്ങിന്റെ സമയത്തൊക്കെ ഞാനും ലക്ഷ്മിയും ഭയങ്കര അടിയായിരുന്നു. പക്ഷെ വളരെ നന്നായി സംസാരിക്കുന്നൊരു പെൺകുട്ടിയാണ് അവൾ. പറയാനുള്ളത് മുഖത്ത് നോക്കി പറയും. പേടിച്ച് നിൽക്കുന്ന ആളല്ല. അങ്ങോട്ട് പോയി പ്രശ്നം ആക്കില്ല. എന്നാൽ ഇങ്ങോട്ട് വന്നാൽ വെറുതെ വിടുകയും ഇല്ല. തെറിവിളിക്കുകയോ കൈയ്യേറ്റം ചെയ്യുകയോ പാടില്ലെന്ന് അവളോട് ഞാൻ പറഞ്ഞിട്ടുണ്ട്.
അവൾ ഇപ്പോൾ പോയിന്റ് ടു പോയിന്റ് ആണ് സംസാരിക്കുന്നത്. അവളുടെ രീതിയാണ് അത്. ഭയങ്കര ട്രിഗർ ചെയ്താൽ മാത്രമേ പൊട്ടിത്തെറിക്കൂ, പക്ഷെ സംസാരിക്കുമ്പോഴും കൃത്യം കാര്യമേ പറയൂ'', അഭിഷേക് ശ്രീകുമാർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ