
ബിഗ് ബോസ് വീട്ടില്‍ പ്രണയം വെളിപ്പെടുത്തി നടി ലെച്ചു. തന്റെ കാമുകൻ സംവിധായകനും ഫോട്ടോഗ്രാഫറുമാണ് എന്നാണ് ലെച്ചു പറയുന്നത്. സിനിമാ മേഖലയിലെ ആളാണ് എന്നും ലെച്ചു വ്യക്തമാക്കി. ബിഗ് ബോസ് വീട്ടില്‍ അഞ്‍ജുവിനോട് സംസാരിക്കവേയാണ് തന്റെ പ്രണയം ലെച്ചു വെളിപ്പെടുത്തിയത്.
പുള്ളി ഒരു സംവിധായകനും ഫോട്ടോഗ്രാഫറുമാണ്. രണ്ട് വര്‍ഷമായി തന്റെ പ്രണയമെന്നും ലെച്ചു പറഞ്ഞു. താൻ മുതിര്‍ന്ന ആളാണ് എന്നതിനാല്‍ തന്റെ ഇഷ്‍ടമാണ്. എങ്കിലും വീട്ടുകാരുടെ പിന്തുണ ഉണ്ടെന്നും ആള്‍ അടിപൊളി ആണെന്നും ലെച്ചു വ്യക്തമാക്കുന്നു.
'തിങ്കളാഴ്‍ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് ഐശ്വര്യ സുരേഷ് എന്ന ലെച്ചു. 'മനീഷ' എന്ന കഥാപാത്രമായിട്ടായിരുന്നു ലെച്ചു ചിത്രത്തില്‍ വേഷമിട്ടത്. 'ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം', 'സേഫ്' എന്നീ ചിത്രങ്ങളിലും ലെച്ചു അഭിനയിച്ചിട്ടുണ്ട്. ജയം രവി ചിത്രമായ 'ഇരൈവനി'ലെ കഥാപാത്രമായും ലെച്ചു ഇനി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നുണ്ട്.
കേരളത്തില്‍ ജനിച്ച് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്‍ബര്‍ഗില്‍ വളര്‍ന്ന ആളാണ് ഐശ്വര്യ. നര്‍ത്തകിയായായും ഐശ്വര്യ സുരേഷ് തിളങ്ങിയിട്ടുണ്ട്. ഭരതനാട്യം ഗുരുവില്‍ നിന്ന് അഭ്യസിച്ചിരുന്നു. ബിഗ് ബോസ് ഷോയില്‍ ഇക്കുറി ഒരു മികച്ച മത്സരാര്‍ഥിയായിരിക്കും ഐശ്വര്യ സുരേഷ് എന്നാണ് വിലയിരുത്തല്‍. 'ബാറ്റില്‍ ഓഫ് ദ ഒറിജിനല്‍സ്' എന്ന വിശേഷണത്തോടെയാണ് മലയാളികളുടെ പ്രിയ നടൻ മോഹൻലാല്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് ഷോ ഇത്തവണ എത്തിയിരിക്കുന്നത്. 18 മത്സരാര്‍ഥികളാണ് ഇത്തവണ ഷോയിലുള്ളത്. സെറീന, ഏയ്ഞ്ചലീന, റിനോഷ് ജോര്‍ജ്, സാഗര്‍ സൂര്യ, ഷിജു എ ആര്‍, ശ്രുതി ലക്ഷ്‍മി, മനീഷ കെ എസ്, റെനീഷ റഹ്‍മാൻ, അനിയൻ മിഥുൻ, ശോഭ വിശ്വനാഥ്, ശ്രീദേവി മേനോൻ, വിഷ്‍ണു ജോഷി, ജുനൈസ് വി പി, നാദിറ മെഹ്‍റിൻ, അഖില്‍ മാരാര്‍, ഗോപിക ഗോപി എന്നിവരാണ് മറ്റ് മത്സരാര്‍ഥികള്‍.
Read More: സംവിധായകൻ വെട്രിമാരന്റെ ചിത്രത്തില്‍ വിജയ് നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ