വീക്കിലി ടാസ്കിന് പുല്ലുവില : റിനോഷിന് താക്കീത് നല്‍കി ബിഗ്ബോസ്

Published : Mar 29, 2023, 10:03 AM ISTUpdated : Mar 29, 2023, 10:06 AM IST
വീക്കിലി ടാസ്കിന് പുല്ലുവില : റിനോഷിന് താക്കീത് നല്‍കി ബിഗ്ബോസ്

Synopsis

ഒരു സാധ്യതയുണ്ടായിട്ടും എലിമിനേഷനിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഒരു മത്സരാര്‍ത്ഥി ഒരു തരത്തിലും ആ അവസരം ഉപയോഗിക്കാത്തതും ഇന്നലെ കണ്ടു. 

തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ ശരിക്കും ചൂടിലേക്ക് എത്തിയിരിക്കുകയാണ്. അതിന് ഒത്ത വീക്കിലി ടാസ്കാണ് ആദ്യ ആഴ്ച തന്നെ ബിഗ് ബോസ് ഇത്തവണത്തെ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയത്. സാധാരണയായി ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ആദ്യ ആഴ്ചയില്‍ വലിയ കായിക അദ്ധ്വാനം ആവശ്യപ്പെടുന്ന ടാസ്കുകള്‍ നല്‍കാറില്ല. എന്നാല്‍ ഇത്തവണത്തെ സീസണില്‍ അത് പഴങ്കഥയാകുകയാണ്. 

ആദ്യ ആഴ്ച ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികള്‍ പൂര്‍ത്തിയാക്കേണ്ട ടാസ്ക് 'വന്‍മതില്‍' എന്ന ഗെയിം ആണ്. അതേ സമയം ഇതൊരു ജീവന്മരണ പോരാട്ടം എന്ന് പറയാം. കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥികള്‍ തമ്മില്‍ തമ്മില്‍ തെരഞ്ഞെടുത്ത് എലിമിനേഷനിലേക്ക് അയച്ചവര്‍ക്ക് വീണ്ടും സെയ്ഫ് ആകാനുള്ള സാധ്യതയും ഈ ടാസ്ക് തുറന്നിടുന്നു. എന്നാല്‍ ഇത്തരം ഒരു സാധ്യതയുണ്ടായിട്ടും എലിമിനേഷനിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഒരു മത്സരാര്‍ത്ഥി ഒരു തരത്തിലും ആ അവസരം ഉപയോഗിക്കാത്തതും ഇന്നലെ കണ്ടു. 

ഗായകനായ റിനോഷാണ് ഇത്തരത്തില്‍ ടാസ്കിനെ അലസമായി സമീപിച്ചത്.  ഇന്നലെ  സെയ്ഫ് ആയ ഒരാളും, എലിമിനേഷനിലേക്ക് നോമിനേറ്റ് ചെയപ്പെട്ട ഒരാളും ഒരു ടീം ആണ്. അത്തരത്തില്‍ എലിമിനേഷന്‍ നോമിനേഷനില്‍ വന്ന റിനോഷിനൊപ്പം. സെയ്ഫായ മനീഷയാണ് വന്നത്.  ബസറടിക്കുമ്പോൾ നീല കട്ടകളും പിങ്ക് കട്ടകളും വരും. അവ ശേഖരിക്കുക ഏത് നിറം വേണമെങ്കിലും എടുക്കാം. പിന്നീട് ഫ്രൈയ്മില്‍ അത് വയ്ക്കുക. അവസാനം ആ ഫ്രെയ്മിൽ ഏത് നിറമാണ് കൂടുതലെന്ന് നോക്കും. നോമിനേറ്റഡായ മത്സരാർത്ഥികൾക്ക് നീല നിറമാണ്. സേഫായ മത്സരാർത്ഥികൾക്ക് പിങ്ക് നിറവുമാണ്. പിങ്ക് നിറമാണ് മതിലിൽ കൂടുതലെങ്കിൽ ആ പെയറിൽ ആരാണോ സെയ്ഫ് അയാൾ സേഫ് തന്നെയാണ്. പക്ഷെ നീലയാണെങ്കില്‍ കൂട്ടത്തിലെ നോമിനേറ്റ് ചെയ്യപ്പെട്ടയാള്‍ സെയ്ഫ് ആകും. 

ഇത്തരത്തില്‍ റിനോഷിന് നോമിനേഷനില്‍ നിന്നും രക്ഷപ്പെടാനുള്ള അവസരമാണ്. എന്നാല്‍ ടാസ്ക് തുടങ്ങിയത് മുതല്‍ താന്‍ ഈ ലോകത്തില്ല എന്ന രീതിയില്‍ ടാസ്കില്‍ പങ്കെടുക്കാതെ വെറുതെ നടക്കുകയായിരുന്നു റിനോഷ്. കട്ടകള്‍ പെറുക്കാനും അവിടുത്തെ കൂട്ടപ്പൊരിച്ചിലിലോ റിനോഷ് പങ്കെടുത്തില്ല. ഒടുക്കം മനീഷയുടെ നിറമായ പിങ്ക് കട്ടകള്‍ മാത്രമാണ് രണ്ടുപേരുടെയും ഫ്രൈമില്‍ അവശേഷിച്ചത്.

ഇതോടെ അവസാനം ബിഗ് ബോസ് തന്നെ ഇടപെട്ടു. ഇത്തരത്തില്‍ മുന്നോട്ട് പോകും ശരിയാകില്ല. ഇത് നിങ്ങള്‍ക്ക് പുറത്തേക്ക് വഴിയൊരുക്കും എന്ന് ബിഗ്ബോസ് താക്കീത് നല്‍കി. എന്നാല്‍ ഇത് ഗൌരവമായി എടുക്കുന്ന രീതിയില്‍ അല്ല റിനോഷ് പ്രതികരിച്ചത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. റിനോഷിന്‍റെ വിചാരം ഇത്തരം ആറ്റിറ്റ്യൂഡ് ഇട്ട് നടന്നാല്‍ ആളുകള്‍ അങ്ങ് ഏറ്റെടുത്തോളും എന്നാണ് എന്നൊക്കെയാണ് ഇദ്ദേഹത്തിന്‍റെ പ്രകടനം സംബന്ധിച്ച് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെ പ്രതികരണങ്ങള്‍. ഇങ്ങനെ തന്നെ പോയാല്‍ 'ഇങ്ങനെയാണെങ്കില്‍ അധികം വൈകാതെ പെട്ടിയും കിടക്കയും എടുത്ത് സ്ഥലം വിടേണ്ടി വരും' എന്നാണ് ബിഗ് ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ ഇത് സംബന്ധിച്ച ഒരു ചര്‍ച്ചയില്‍ വന്ന കമന്‍റ്. 

ബിഗ്ബോസില്‍ വന്ന മാറ്റം: അന്നത്തെ പൂളിലെ കുളിയും, ഇപ്പോഴത്തെ പൂളിലെ കുളിയും - വീഡിയോ വൈറല്‍.!

അബ്യൂസ് ചെയ്യപ്പെട്ട ജീവിത കഥ പറഞ്ഞ് എയ്ഞ്ചലിന്‍; പക്ഷെ രാത്രിയായപ്പോള്‍ കഥയില്‍ തിരുത്തുവരുത്തി ട്വിസ്റ്റ്.!
 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്
ക്യാഷ് പ്രൈസ് അനുമോള്‍ക്ക് ലഭിച്ചതിനേക്കാള്‍ 7.45 ലക്ഷം കൂടുതല്‍; ബിഗ് ബോസ് തമിഴ് സീസണ്‍ 9 വിജയിയെ പ്രഖ്യാപിച്ചു