'വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്, അവർ വിളിച്ചു'; സന്തോഷം പങ്കുവച്ച് മണിക്കുട്ടൻ

By Bidhun NarayananFirst Published Sep 8, 2021, 5:52 PM IST
Highlights

മണിക്കുട്ടൻ വിജയി ആയപ്പോൾ സായ് വിഷ്ണുവായിരുന്നു രണ്ടാമനായത്. 

റെ നാളായി സിനിമയിലും ടെലിവിഷൻ പരമ്പരകളിലും നിറഞ്ഞുനിന്ന മണിക്കുട്ടന് കരിയർ ബ്രേക്കായിരുന്നു ബിഗ് ബോസ് സീസൺ മൂന്നിലേക്കുള്ള വരവ്. പതിനഞ്ച് വർഷത്തോളം കലാരംഗത്തുനിന്ന് കണ്ടെത്താൻ കഴിയാതെ പോയ വലിയ സ്വപ്നങ്ങളിൽ പലതും മണിക്കുട്ടൻ സ്വന്തമാക്കുകയാണ്. പലപ്പോഴും മണിക്കുട്ടൻ പറഞ്ഞിട്ടുള്ള ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായൊരു വീട് എന്നത്. 

ഇപ്പോഴിതാ ആ സ്വപ്നം സഫലമാവുകയാണ്. ഫിനാലെ വേദിയിൽ കീ സമ്മാനിച്ചെങ്കിലും പിന്നീട് അത് സംബന്ധിച്ച വിളികളൊന്നും വന്നില്ലെന്ന് കഴിഞ്ഞ ദിവസം മണിക്കുട്ടൻ പറഞ്ഞിരുന്നു.  സഹമത്സരാർത്ഥിയായ അനൂപ് വീട്ടിലെത്തിയപ്പോഴായിരുന്നു പുതിയ വിവരങ്ങളൊന്നും അറിയില്ലെന്ന് മണിക്കുട്ടൻ പറഞ്ഞത്. എന്നാൽ ഇതിന് പിന്നാലെ കോൺഫിഡന്റ് ഗ്രൂപ്പിൽ നിന്ന് വിളിയെത്തിയെന്നും ഉടനെ വീട് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മണിക്കുട്ടൻ.

ഇൻസ്റ്റഗ്രാമിലിട്ട കുറിപ്പിൽ ആരാധകർക്ക് ഒരിക്കൽ കൂടി നന്ദി പറയുകയും ചെയ്യുന്നുണ്ട് താരം. 'എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായിട്ടൊരു വീട്. ഏഷ്യാനെറ്റിന്റെ ബിഗ് ബോസ്സ് മത്സരത്തിൽ എന്റെ പെർഫോമൻസ് ഇഷ്ടപ്പെട്ട് വിജയത്തിലേക്കുള്ള വോട്ടുകൾ നൽകിയ എന്റെ പ്രിയപ്രേക്ഷകരോട്, കോൺഫിഡന്റ് ഗ്രൂപ്പ് എന്നെ വിളിച്ച സന്തോഷം അറിയിക്കുന്നു. ഉടനെ തന്നെ എനിക്കു വീട് കൈ മാറുമെന്ന വിവരം അറിയിച്ചു. നിങ്ങൾ തന്ന ‘സ്നേഹസമ്മാനമാണ്’ ഈ വീട്, അതിനാൽ അതിന്റെ പേരും അങ്ങനെ തന്നെ ആയിരിക്കും'-,എന്നും മണിക്കുട്ടൻ കുറിക്കുന്നു. 

അനൂപ് വീട്ടിലെത്തിയപ്പോൾ എടുത്ത ചിത്രവും മണിക്കുട്ടൻ അടുത്തിടെ പങ്കുവച്ചിരുന്നു. 'എന്നെപ്പോലെ ബിഗ് ബോസ് ഹൗസിൽ അമ്മയ്ക്ക് ഇഷ്ടപ്പെട്ട മത്സരാർത്ഥികളിൽ ഒരാൾ', എന്നായിരുന്നു മണിക്കുട്ടൻ ചിത്രത്തിനൊപ്പം കുറിച്ചത്. കൊവിഡ് മൂലം നിർത്തിവച്ച ഷോയിൽ വോട്ടെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. മണിക്കുട്ടൻ വിജയി ആയപ്പോൾ സായ് വിഷ്ണുവായിരുന്നു രണ്ടാമനായത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!