അഞ്ച് ലക്ഷം മുതൽ ഒൻപത് കോടിവരെ; ബി​ഗ് ബോസിൽ മത്സരാർത്ഥികൾ നേടിയ വോട്ടുകളുടെ എണ്ണം

Web Desk   | Asianet News
Published : Aug 02, 2021, 08:27 PM ISTUpdated : Aug 03, 2021, 08:15 AM IST
അഞ്ച് ലക്ഷം മുതൽ ഒൻപത് കോടിവരെ; ബി​ഗ് ബോസിൽ മത്സരാർത്ഥികൾ നേടിയ വോട്ടുകളുടെ എണ്ണം

Synopsis

92,001,384 വോട്ടുകൾ മണിക്കുട്ടൻ സ്വന്തമാക്കിയപ്പോൾ, 60,104,926 വോട്ടുകളാണ് സായിക്ക് ലഭിച്ചത്. 

ഴിഞ്ഞ രണ്ട് വർഷത്തെക്കാളും മികച്ച വോട്ടിം​ഗ് വർധനവാണ് ബി​ഗ് ബോസ് സീസൺ മൂന്നിന് ലഭിച്ചത്. ഓരോ സീസൺ കഴിയുമ്പോഴും പ്രേക്ഷകരുടെ സപ്പോർട്ട് എത്രത്തോളമാണെന്ന് തെളിയിക്കുന്ന കണക്കുകളാണിത്. ആദ്യ സീസണിൽ നിന്നും മൂന്ന് മടങ്ങ് വോട്ടിം​ഗ് വർധനവാണ് ഈ സീസണിന് ലഭിച്ചിരിക്കുന്നത്.1,140,220,770 വോട്ടുകളാണ് ഇത്തവണ മത്സരാര്‍ത്ഥികള്‍ നേടിയത്. 174,125,332 ആയിരുന്നു ഒന്നാം സീസണിലെ വോട്ടുകള്‍. അതേസമയം, ‌തൊണ്ണൂറ്റി അഞ്ച് ദിവസത്തെ പോരാട്ടത്തിനൊടുവിൽ മണിക്കുട്ടൻ ബി​ഗ് ബോസ് കിരീടം സ്വന്തമാക്കുകയും ചെയ്തു. 

മികച്ച പോരാട്ടമായിരുന്നു മണിക്കുട്ടനും രണ്ടാം സ്ഥാനം നേടിയ സായ് വിഷ്ണുവും കാഴ്ച വച്ചത്. എങ്കിൽ തന്നെയും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും തമ്മിൽ മൂന്ന് കോടിയിലേറെ വോട്ടുകളുടെ അന്തരമുണ്ട്. 92,001,384 വോട്ടുകൾ മണിക്കുട്ടൻ സ്വന്തമാക്കിയപ്പോൾ, 60,104,926 വോട്ടുകളാണ് സായിക്ക് ലഭിച്ചത്. മറ്റ് മത്സരാർത്ഥികൾക്കും മികച്ച പിന്തുണ തന്നെയാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്നും ലഭിച്ചത്. മൂന്നാം സ്ഥാനം മുതൽ എട്ടാം സ്ഥാനത്ത് വന്ന മത്സരാർത്ഥികളുടെ വോട്ടുകളുടെ എണ്ണം ചുവടെ. 

നോബി മർക്കോസ്

ബി​ഗ് ബോസ് സീസൺ മൂന്നിൽ എട്ടാം സ്ഥാനത്ത് എത്തിയ മത്സരാർത്ഥിയാണ് നോബി മർക്കോസ്. വോട്ടിം​ഗ് ശതമാനം കുറവായതിനാൽ ആദ്യം ഫിനാലെയിൽ നിന്നും പുറത്തായതും താരം തന്നെയാണ്. 5,296,094 വോട്ടുകളാണ് നോബി സ്വന്തമാക്കിയത്. ഇത് താൻ ഷോയുടെ ഇരുപത്തി അഞ്ചാമത്തെ ദിവസം പ്രതീക്ഷിച്ചതാണെന്നും ഇത്രയും നാളും തന്നെ എത്തിച്ച പ്രേക്ഷകർക്കും വോട്ട് ചെയ്തവർക്കും നന്ദിയെന്നും നോബി പറഞ്ഞു. 

ഋതു മന്ത്ര

ഋതു മന്ത്രയാണ് ഫിനാലെയിൽ ഏഴാം സ്ഥാനത്ത് വന്ന് പുറത്തായ മത്സരാർത്ഥി. 6,625,975 വോട്ടുകളാണ് ഋതു സ്വന്തമാക്കിയത്. ചെറിയൊരു ​ഗ്രാമത്തിൽ നിന്നെത്തി ഫിനാലെ വരെ എത്താൻ സാധിച്ചതിൽ വളരെയധികം സന്തോഷമാണെന്ന് ഋതു പറഞ്ഞു. 

കിടിലം ഫിറോസ്

ബി​ഗ് ബോസിൽ ആറാം സ്ഥാനത്ത് എത്തിയ മത്സാർത്ഥിയാണ് കിടിലം ഫിറോസ്. 7,899,240 വോട്ടുകളാണ് ഫിറോസ് നേടിയത്. ഒരു അനാഥാലയമെന്ന സ്വപ്‌നം സഫലീകരിക്കാൻ വേണ്ടിയായിരുന്നു ബിഗ് ബോസിലേക്കുള്ള തന്റെ യാത്ര എന്നും ഇതിനകം തന്നെ ആ സ്വപ്നം സഫലമായെന്നും ഫിറോസ് പറയുന്നു. 

അനൂപ്

അനൂപാണ് സീസൺ മൂന്നിൽ അ‍ഞ്ചാം സ്ഥാനത്തെത്തിയ മത്സരാർത്ഥി. 10,163,450 വോട്ടുകളാണ് അനൂപ് നേടിയത്. ടോപ് ഫൈവിൽ എത്താൻ സാധിച്ചതിൽ ഒത്തിരി സന്തോഷമെന്നും എല്ലാവർക്കും നന്ദിയെന്നും അനൂപ് പറഞ്ഞു. 

റംസാൻ

11,469,035 വോട്ടുകൾ നേടി റംസാനാണ് നാലാം സ്ഥാനം നേടിയത്. ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സാർത്ഥികളിൽ ഒരാളാണ് റംസാൻ. തന്റെ സ്വപ്നങ്ങളിലേക്കുള്ള ഒരു വഴിയാണ് ബി​ഗ് ബോസ് എന്നും ഇനി അവ യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമമാണെന്നും റംസാൻ പറയുന്നു. 

ഡിംപൽ ഭാൽ

ബി​ഗ് ബോസ് സീസൺ മൂന്നിന്റെ മൂന്നാം സ്ഥാനം സ്വന്തമാക്കിയത് ഡിംപൽ ഭാൽ ആണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മത്സരാർത്ഥി കൂടിയാണ് ഡിംപൽ. 23, 728,828 വോട്ടുകളാണ് ഡിംപൽ നേടിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് അവതരണം, 'ലാലിന് വേറെ ജോലി ഒന്നുമില്ലേന്ന് ചോദിക്കും'; ഒടുവിൽ തുറന്നുപറഞ്ഞ് മോഹൻലാൽ
ലുലു മാളിൽ ഫെയ്സ് മാസ്കിട്ട് നെവിൻ, ചുറ്റും കൂടി ആരാധകർ; വീഡിയോ വൈറൽ‌