ഫിക്സഡ് ഡെപ്പോസിറ്റ് വന്നത് ബി​ഗ് ബോസിന് ശേഷം, കല്യാണം നടക്കുന്നെങ്കിൽ നടക്കട്ടെ: മണിക്കുട്ടൻ

Published : Jun 25, 2025, 10:31 PM IST
manikuttan

Synopsis

വീടും മൂന്ന് നേരം ആഹാരവും ജിമ്മും ഉണ്ടെങ്കിൽ തന്നെ താൻ സന്തോഷവാനാണെന്നും മണിക്കുട്ടൻ

ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ എത്തി മലയാളികൾക്ക് ഏറെ സുപരിചിതനായ ആളാണ് നടൻ മണിക്കുട്ടൻ. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച മണിക്കുട്ടൻ ബി​ഗ് ബോസിൽ എത്തിയതോടെ ജീവിതം മാറി മറിഞ്ഞു. ഷോയ്ക്കുള്ളിൽ ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ നടൻ ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ 3ന്റെ ടൈറ്റിൽ വിന്നറാകുകയും ചെയ്തു. ഷോയ്ക്ക് ശേഷം അഭിനയവും മോ‍ഡലിങ്ങുമൊക്കെ ആയി മുന്നോട്ട് പോകുകയാണ് താരം. ഇപ്പോഴിതാ തന്റെ ഫിനാൻഷ്യൽ സ്റ്റ്റ്റാസിനെ കുറിച്ചും വിവാഹത്തെ കുറിച്ചും മണിക്കുട്ടൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

ബി​ഗ് ബോസിന് ശേഷമാണ് തനിക്കൊരു ഫിക്സഡ് ഡെപ്പോസിറ്റ് തന്നെ ഉണ്ടായതെന്നും വീടും മൂന്ന് നേരം ആഹാരവും ജിമ്മും ഉണ്ടെങ്കിൽ തന്നെ താൻ സന്തോഷവാനാണെന്നും മണിക്കുട്ടൻ പറയുന്നു. മുൻപ് വിവാഹത്തെ സീരിയസ് ആയിട്ട് നോക്കി കണ്ടിരുന്ന ആളായിരുന്നു. ഇപ്പോൾ നടക്കുന്നുണ്ടെങ്കിൽ നടക്കട്ടെ എന്ന രീതിയാണെന്നും മണിക്കുട്ടൻ പറഞ്ഞു. ഫിൽമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മണിക്കുട്ടന്റെ പ്രതികരണം.

"സിനിമയിൽ എത്തി കുറേകാലത്തേക്ക് ഫിനാൻഷ്യലി ഞാൻ സ്റ്റേബിൾ അല്ലായിരുന്നു. പപ്പ കെ എസ് ആർ ടി സിയിൽ ട്രൈവറായിരുന്നു. അമ്മ ഒരു സ്കൂളിൽ നോൺ ടീച്ചിം​ഗ് സ്റ്റാഫ് ആയിട്ട് കേറി. ഞാനിത് വരെ അങ്ങോട്ടൊന്നും വലുതായി കൊടുത്തിട്ടില്ല. ബി​ഗ് ബോസ് ജയിച്ച് കഴിഞ്ഞ ശേഷമാണ് വരുമാനം എന്ന നിലയിൽ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റൊക്കെ വന്നത്. എന്നെങ്കിലും ഞാൻ എത്തിപ്പെടുമോ എന്ന് ചിന്തിച്ച മേഖലയിലല്ല ഞാനിപ്പോഴുള്ളത്. പണ്ട് സിനിമ എന്നത് അത്ഭുത ലോകം ആയിരുന്നു. ഇന്നത് കുറച്ചുകൂടി ജനകീയമായി. ഫിനാൻഷ്യലി എന്റെ കാര്യങ്ങളിപ്പോൾ ഓക്കേ ആണ്. വീടും മൂന്ന് നേരം ആഹാരവും ജിമ്മും ഉണ്ടെങ്കിൽ തന്നെ ഞാൻ ഹാപ്പിയാണ്", എന്നാണ് മണിക്കുട്ടൻ പറഞ്ഞത്.

വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന്, "എന്റെ കല്യാണത്തെ കുറിച്ച് പറഞ്ഞിട്ടാണ് സോഷ്യൽ മീഡിയ കൂടുതൽ എന്റർടെയ്ൻ ആകുന്നത്. വളരെ സീരിയസായി കല്യാണത്തെ കുറിച്ച് ആലോചിച്ച് കൊണ്ടിരുന്ന ആളായിരുന്നു ഞാൻ. ഇപ്പോൾ കല്യാണം നോക്കുന്നതൊക്കെ നിർത്തി. പ്രണയ വിവാഹം ആയിരിക്കും നമുക്ക് കൂടുതൽ താല്പര്യം. മാട്രിമോണിയലിലോട്ടും ഞാൻ പോകുന്നില്ല. ഇനി നടക്കുന്നുണ്ടെങ്കിൽ നടക്കട്ടെ എന്ന സെറ്റപ്പാണ്. വേണമെങ്കിൽ നടക്കട്ടെ", എന്നായിരുന്നു നടന്റെ മറുപടി.

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ