ബാ​ഗെടുത്ത് പോകാൻ അധികാരമുണ്ടോ? വീട്ടിലിരിക്കണം;കട്ടക്കലിപ്പിൽ മോഹൻലാൽ,മത്സരാർത്ഥികളെ തിർത്തിപ്പൊരിച്ച് താരം

Published : Mar 16, 2024, 10:18 PM ISTUpdated : Mar 16, 2024, 10:20 PM IST
ബാ​ഗെടുത്ത് പോകാൻ അധികാരമുണ്ടോ? വീട്ടിലിരിക്കണം;കട്ടക്കലിപ്പിൽ മോഹൻലാൽ,മത്സരാർത്ഥികളെ തിർത്തിപ്പൊരിച്ച് താരം

Synopsis

എന്നാൽ സോറി എന്നത് വലിയ വാക്കാണെന്നും വെറുതെ പറയാൻ സാധിക്കില്ലെന്നും മോഹൻലാൽ പറയുന്നുണ്ട്.

മോഹൻലാൽ എത്തുന്ന ബി​ഗ് ബോസ് സീസൺ ആറിലെ ആദ്യത്തെ വീക്കെൻഡ് ആണിന്ന്. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ നടന്ന സംഭവ വികാസങ്ങൾ ഓരോന്ന് എടുത്ത് ചോദിച്ചാണ് മോഹൻലാൽ ഷോ തുടങ്ങിയത്. എന്താണ് ബി​ഗ് ബോസ് എന്നത് മനസിലായോ എന്ന് ചോദിച്ചാണ് മോഹൻലാൽ എപ്പിസോഡ് തുടങ്ങിയത്. ഇതേപറ്റി ഓരോരുത്തരോടും ചോദിച്ച മോഹൻലാൽ രതീഷിനോടും ചോദിക്കുന്നുണ്ട്. 

"നമ്മൾ തന്നെ തിരിച്ചറിഞ്ഞ് കൊണ്ട്, നമ്മളാൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമോ അതൊക്കെ ചെറിയ തോതിൽ ചെയ്യാൻ ശ്രമിക്കുക", എന്നാണ് രതീഷ് ബി​ഗ് ബോസ് ഷോയെ കുറിച്ച് പറഞ്ഞത്. ഇതാണോ ഭയങ്കര തിരിച്ചറിവ് എന്നാണ് മോഹൻലാൽ തിരിച്ച് ചോദിച്ചത്. ഇത് കേട്ടതും രതീഷ് ചിരിക്കുന്നുണ്ട്. ഇതിന് "ചിരിക്കാനല്ല പറഞ്ഞേ. എന്നിട്ട് അതാണോ ചെയ്യുന്നത് നിങ്ങൾ. പിന്നെ എന്താ ചെയ്യുന്നത്", എന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്. 

ഒപ്പമുള്ളവരുടെ പേരെങ്കിലും നിങ്ങൾക്ക് അറിയോ എന്നാണ് ജിന്റോയോട് മോഹൻലാൽ ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോൾ അതിനല്ലല്ലോ നിങ്ങൾക്ക് സമയം. വഴക്ക് കൂടാനല്ലേ എന്നും മോഹൻലാൽ ചോദിക്കുന്നു. മറ്റുള്ളവർ എന്നോട് വഴക്കുണ്ടാക്കരുത് എന്നൊക്കെ പറഞ്ഞാൽ പിന്നെ എന്തിനാണ് നിങ്ങൾ ഷോയിൽ വന്നത്. നിങ്ങൾ ഓരോരുത്തരും വേറെ ഒരാളുടെ അവസരം ആണ് ഇല്ലാതാക്കുന്നത് എന്നും മോഹൻലാൽ ജിന്റോയോട് പറയുന്നു. ശേഷം ഓരോരുത്തരോടും ഒപ്പമുള്ളവരുടെ പേരും കാര്യങ്ങളും ചോദിക്കുന്നുണ്ടെങ്കിലും മിക്കവരും അത് തെറ്റിക്കുന്നുണ്ട്. ഇത് വളരെ ദേഷ്യത്തോടെയാണ് മോഹൻലാൽ സംസാരിച്ചത്. 

​ഗ്യാസിൽ നിന്നും സി​ഗരറ്റ് വലിച്ചതിനെ പറ്റിയാണ് മോഹൻലാൽ പിന്നെ ചോദിച്ചത്. ജാൻമണി സോറി പറയുന്നുണ്ട്. എന്നാൽ സോറി എന്നത് വലിയ വാക്കാണെന്നും വെറുതെ പറയാൻ സാധിക്കില്ലെന്നും മോഹൻലാൽ പറയുന്നുണ്ട്. നിങ്ങളെ സി​ഗരറ്റ് വലിക്കാൻ അല്ല ഷോയിൽ കൊണ്ടുവന്നിരിക്കുന്നത്. റോക്കി കണ്ട കാര്യം രതീഷിനോട് പറയുന്നു. അതിന് വഴക്കുണ്ടാക്കുന്നു. എന്തിനാണ് ഇത്ര ഇമോഷണൽ ആകാനുള്ള കാര്യമെന്ന് രതീഷിനോട് മോഹൻലാൽ ചോദിക്കുന്നുണ്ട്. വീട് കത്തിപ്പോകോ. 

അല്ല സാർ അത് ചെയ്യാൻ പാടില്ലാത്തത് ആണ് പറഞ്ഞത് എന്ന് രതീഷ് പറയുന്നുണ്ട്. ചെയ്യാൻ പാടുള്ള കാര്യങ്ങളാണോ നിങ്ങൾ ചെയ്യുന്നത് എന്നാണ് മോഹൻലാൽ മറു ചോദ്യം ചോദിച്ചത്. സമാധാനത്തോടെ കാര്യം പറഞ്ഞൂടെ. എന്തിന് വേണ്ടിയാണ് ഇത്. നിങ്ങൾക്ക് പ്രഷർ ഉണ്ടെങ്കിൽ വീട്ടിൽ ഇരിക്കണം. നിങ്ങളുടെ സ്വഭാവം മാറാനായിട്ടല്ലേ ഇവിടെ വരണേ എന്നും മോഹൻലാൽ പറയുന്നുണ്ട്.  ബാ​ഗും എടുത്ത് പുറത്ത് പോകാൻ നിന്ന രതീഷിനെ കുറിച്ചും മോഹൻലാൽ സംസാരിച്ചു. 

അനുഷ്ക മാത്രമല്ല, പ്രഭുദേവയും ഉണ്ട്; 'ഉറുമി'ക്ക് ശേഷം 'കത്തനാരി'ൽ ജോയിൻ ചെയ്ത് താരം

ബാ​ഗും എടുത്ത് ഇറങ്ങി പോകാനുള്ള അധികാരം നിങ്ങൾക്ക് ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് രതീഷ് നൽകിയ മറുപടി. പിന്നെ എന്തിനാ ഇറങ്ങി പോയെ. ഞങ്ങൾ കതക് തുറന്നിരുന്നേൽ ഇറങ്ങി പോകുമായിരുന്നോ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ അപ്പോഴത്തെ സാഹചര്യത്തിൽ ഒരുപക്ഷേ പോകുമായിരുന്നു എന്നാണ് രതീഷ് പറഞ്ഞത്.  

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൊലീസ് വേഷത്തിൽ വീണ്ടും ഷെയ്ൻ നിഗം; 'ദൃഢം' റിലീസ് അപ്‌ഡേറ്റ്
ബി​ഗ് ബോസ് സീസൺ 8 'ഉടൻ'; ഇത്തവണ ഡബിളോ? ആദ്യ മത്സരാർത്ഥി അന്ന് മോഹൻലാലിന് അടുത്തെത്തി !