
കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ബിഗ് ബോസ് മലയാളം സീസൺ ആറ് ഒരു വാരാന്ത്യം പിന്നിടാൻ ഒരുങ്ങുകയാണ്. ഇതിനോടകം പല മത്സരാർത്ഥികളും പ്രേക്ഷക പ്രീയം നേടി കഴിഞ്ഞു. ചിലർ ശല്യക്കാരാണെന്നും അവർ വിധി എഴുതി. ഇക്കൂട്ടത്തിൽ പ്രധാനിയാണ് രതീഷ് കുമാർ. ഒരാഴ്ചയ്ക്ക് ഉള്ളിൽ തന്നെ ബിഗ് ബോസിലെ പ്രധാന നോട്ടപ്പുള്ളിയായിട്ടുണ്ട് രതീഷ്. സംഭവ ബഹുലമായ കാര്യങ്ങളാണ് ഷോയിൽ അരങ്ങേറിയതും.
ഇന്ന് അവതാരകനായ മോഹൻലാൽ ഷോയിൽ എത്തുന്ന ദിവസമാണ്. ഇതിനോട് അനുബന്ധിച്ച് ബിഗ് ബോസ് പുറത്തുവിട്ട പുതിയ പ്രമോ ശ്രദ്ധനേടുകയാണ്. ഈ ഒരാഴ്ച ഷോയിൽ നടന്ന കാര്യങ്ങൾ എണ്ണയെണ്ണി ചോദിച്ചാണ് മോഹൻലാൽ എത്തുന്നത്. ഈ ഷോ എന്താണെന്ന് മനസിലായോ എന്ന് ചോദിച്ചാണ് മോഹൻലാൽ പ്രമോയിൽ പ്രത്യക്ഷപ്പെടുന്നത്. ശേഷം രതീഷിനോട് ദേഷ്യത്തിൽ സംസാരിക്കുന്നുമുണ്ട്.
"ചെയ്യാൻ പാടുള്ള കാര്യങ്ങളാണോ നിങ്ങൾ വീട്ടിൽ ചെയ്യുന്നത്. പ്രെഷർ ഉണ്ടെങ്കിൽ വീട്ടിലിരിക്കണം. ഞങ്ങളെ ശല്യപ്പെടുത്താൻ വരരുത്", എന്ന് കട്ടക്കലിപ്പിൽ മോഹൻലാൽ രതീഷിനോട് പറയുന്നുമുണ്ട്. എന്തായാലും ഈ ഒരാഴ്ച ബിഗ് ബോസ് വീട്ടിൽ നടന്ന എല്ലാ കാര്യങ്ങൾക്കും ഇന്ന് ഒരു തീരുമാനം ഉണ്ടാകുമെന്ന ഉറപ്പാണ്.
മാര്‍ച്ച് 10നാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 തുടങ്ങിയത്. ഒരു ട്രാന്‍സ്ജെന്‍ഡര്‍ അടക്കം പത്തൊന്‍പത് മത്സരാര്‍ത്ഥികളാണ് നിലവില്‍ ഷോയില്‍ ഉള്ളത്. ഇതില്‍ ഒരുപക്ഷേ ഒരാളോ അതില്‍ കൂടുതല്‍ പേരോ നാളെ ഷോയില്‍ നിന്നും പടിയിറങ്ങും. അതേസമയം, ഷോ തുടങ്ങിയത് മുതല്‍ പ്രേക്ഷക ശ്രദ്ധനേടിയ ആളായിരുന്നു രതീഷ്. എന്നാല്‍ രണ്ടാം ദിനം മുതല്‍ മറ്റ് മത്സരാര്‍ത്ഥികളെ ഇറിറ്റേറ്റ് ചെയ്ത്, അവരെ ഒന്നും പറയാന്‍ സമ്മതിക്കാത്ത തരത്തില്‍ ആയിരുന്നു ഇയാളുടെ പെരുമാറ്റം. ഇതേ അവസ്ഥ തന്നെ ആയിരിന്നു ബിഗ് ബോസ് പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നത്. നിലവില്‍ സൊക്ഷ്വല്‍ ഹരാസ്മെന്‍റ് ആരോപണം ആണ് മറ്റുള്ളവര്‍ക്ക് രതീഷിന് എതിരെ ചുമത്തിയിരിക്കുന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ