'ഉപ്പും മുളകും' ബ്രേക്ക്, ബി​ഗ് ബോസിന് വേണ്ടിയല്ല; പ്രവചനങ്ങൾ വേണ്ടെന്ന് നടൻ സിദ്ധാർത്ഥ് പ്രഭു

Published : Aug 01, 2026, 05:41 PM IST
Sidharth Prabhu

Synopsis

ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നടൻ സിദ്ധാർത്ഥ് പ്രഭു. 'ഉപ്പും മുളകും' പരമ്പരയിൽ നിന്ന് ഇടവേളയെടുത്തത് ബിഗ് ബോസിൽ പോകാനാണെന്ന പ്രചാരണങ്ങൾ ശക്തമായിരുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ 8ന് ആരംഭമാകാൻ പോകുകയാണ്. ഇതിനോട് അനുബന്ധിച്ചുള്ള അ​ഗ്നിപരീക്ഷ എന്ന പ്രീ ഷോ ഓ​ഗസ്റ്റ് 15ന് ആരംഭിക്കും. തതവസരത്തിൽ ബി​ഗ് ബോസിലേക്ക് ഏതൊക്കെ സെലിബ്രിറ്റികളാകും മത്സരാർത്ഥികളായി എത്തുക എന്ന പ്രെഡിക്ഷൻ ലിസ്റ്റുകളുമായി റിവ്യൂവർമാരും സജീവമാണ്. പ്രെ‍ഡിക്ഷൻ ലിസ്റ്റിൽ ആദ്യം മുതൽ ഉയർന്ന് കേട്ടൊരു പേരൊണ് നടൻ സിദ്ധാർത്ഥ് പ്രഭുവിന്റേത്. തട്ടീം മുട്ടീം എന്ന സീരിയലിലൂടെ മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായി മാറിയ സിദ്ധാർത്ഥ്, അടുത്തിടെ ഉപ്പും മുളകും എന്ന പരമ്പരയിൽ ആയിരുന്നു അഭിനയിച്ചിരുന്നത്.

എന്നാൽ ഉപ്പും മുളകിൽ നിന്നും പിന്മാറുന്നതായി ഏതാനും നാളുകൾ മുൻപ് സിദ്ധാർത്ഥ് വെളിപ്പെടുത്തിയിരുന്നു. കാരണം എന്താണെന്ന് വ്യക്തമാക്കിയിരുന്നുമില്ല. സിദ്ധു തിരിച്ച് വരണമെന്ന് ആവശ്യപ്പെട്ട് ആരാധകർ ഒരുവശത്ത് എത്തിയപ്പോൾ ബി​ഗ് ബോസിൽ പോകാൻ വേണ്ടിയാണ് ബ്രേക്കെടുത്തതെന്ന തരത്തിലും പ്രചരണങ്ങൾ വന്നു. പിന്നാലെ പ്രെഡിക്ഷൻ ലിസ്റ്റിലും സിദ്ധാർത്ഥ് ഇടംപിടിച്ചു. ഇപ്പോഴിതാ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സിദ്ധാർത്ഥ്. താൻ ബി​ഗ് ബോസിലേക്ക് ഇല്ലെന്നും അതിന് വേണ്ടിയല്ല ഉപ്പും മുളകിൽ നിന്നും ബ്രേക്ക് എടുത്തതെന്നും പറഞ്ഞ സിദ്ധാർത്ഥ്, പ്രചരണങ്ങളും ഊഹാപോഹങ്ങളും വേണ്ടെന്നും ആവശ്യപ്പെട്ടു.

"ഒരു കാര്യം വ്യക്തമാക്കാനുണ്ട്. 'ഉപ്പും മുളകും' സീരിയലിൽ നിന്നുള്ള ബ്രേക്കിന് കാരണം ഞാൻ ബിഗ് ബോസിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്നതാണെന്ന തരത്തിൽ നിരവധി പ്രവചനങ്ങളും ഊഹാപോഹങ്ങളും യൂട്യൂബിലും മറ്റും കാണാനിടയായി. അത് പക്ഷേ സത്യമല്ല. അക്കാര്യം ഉറപ്പാണ്. ബിഗ് ബോസിൽ ഞാൻ പങ്കെടുക്കുന്നില്ല. അടിസ്ഥാനരഹിതമായ ഇത്തരം അഭ്യൂഹങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുകയാണ്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഞാൻ തന്നെ നിങ്ങളെ അറിയിക്കും", എന്നായിരുന്നു സിദ്ധാർത്ഥ് പ്രഭുവിന്റെ വാക്കുകൾ.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

എന്നെങ്കിലും ലാലേട്ടന് മടുക്കുമല്ലോ? അന്ന് ഞാൻ ബിഗ്‌ ബോസിലേക്ക് പോകും: ധ്യാൻ ശ്രീനിവാസൻ
അടവുകൾ 18ഉം പയറ്റിയവർ, എതിരാളികളെ 'നിലംപരിശാക്കി'യവർ, ബിഗ് ബോസ് കോമണേഴ്‍സിനെ വിറപ്പിക്കാൻ ഈ മൂന്ന് പേര്‍