അടവുകൾ 18ഉം പയറ്റിയവർ, എതിരാളികളെ 'നിലംപരിശാക്കി'യവർ, ബിഗ് ബോസ് കോമണേഴ്‍സിനെ വിറപ്പിക്കാൻ ഈ മൂന്ന് പേര്‍

Published : Jul 31, 2026, 11:42 AM IST
Bigg Boss

Synopsis

അഖില്‍ മാരാര്‍ക്കൊപ്പം ഇവരും ജഡ്‍ജസാകുന്നു.

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ബിഗ് ബോസ് മലയാളം സീസൺ എട്ട് ഉടൻ തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്. പ്രധാന സീസൺ ആരംഭിക്കുന്നതിന് മുൻപ് ഇത്തവണ അ​ഗ്നിപരീക്ഷ എന്നൊരു പ്രീ-ഷോ കൂടി ബിഗ് ബോസ് ഉൾപ്പെടുത്തിയിട്ടുണ്ട്. അഗ്നിപരീക്ഷ ഓ​ഗസ്റ്റ് 15 മുതലാണ് ആരംഭിക്കുന്നത്. അഗ്നിപരീക്ഷ കഴിഞ്ഞാലുടൻ ബിഗ് ബോസ് പ്രധാന ഷോ ആരംഭിക്കും. ഒരു കൂട്ടം സാധാരണക്കാരിൽ നിന്നും ടാസ്കുകളുടെയും വോട്ടിങ്ങിന്റെയും അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഗെയിമെഴ്സിനെ തെരഞ്ഞെടുക്കുകയാണ് അഗ്നിപരീക്ഷയുടെ പ്രധാന ലക്‌ഷ്യം. അത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രധാന സീസണിൽ മാറ്റുരയ്ക്കാം.

മറ്റ് ഭാഷകളിൽ ഇതിന് മുൻപും അഗ്നിപരീക്ഷ നടന്നിട്ടുണ്ട്. എന്നാൽ മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് അഗ്നിപരീക്ഷ എന്നൊരു പ്രീ ഷോ പ്രധാന സീസണ് മുൻപായി നടക്കുന്നത്. അ​ഗ്നിപരീക്ഷയിൽ പങ്കെടുക്കുന്ന കോമണേഴ്‌സിന് വെല്ലുവിളിയായി മൂന്ന് ജഡ്ജസ് ആണ് ഷോയിൽ ഉണ്ടാവുക. ഒപ്പം ഒരു അവതാരകയും. കോമണേഴ്‌സ് ആരെല്ലാമായിരിക്കും എന്ന പ്രെഡിക്ഷനൊപ്പം ബിഗ് ബോസ് ആരാധകർ തേടി നടന്ന ആ മൂന്ന് ജഡ്ജസുമാർ ആരെല്ലാമാണ് എന്ന വിവരങ്ങളും പുറത്തുവിടുകയാണ്.

അഗ്നിപരീക്ഷയിൽ കോമണേഴ്‌സിനെ വെള്ളം കുടിപ്പിക്കാനെത്തുന്ന ആ മൂന്നുപേർ ഇവരാണ്. രഞ്ജിനി ഹരിദാസ്, റിയാസ് സലിം , അഖിൽ മാരാർ .... ബിഗ് ബോസ് ആരാധകർക്ക് സുപരിചിതരായ വ്യക്തികൾ. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ ഏറ്റവും ശക്തരായ മത്സരാർഥികളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഹൗസിനുള്ളിൽ സ്വന്തം നിലപാടുകൾ മുഖം നോക്കാതെ തുറന്നുപറയുന്ന മത്സരാർത്ഥി. ആർക്ക് മുന്നിലും യാതൊരു പേടിയും കൂടാതെ തന്റെ നിലപാടുകൾ വ്യക്തമാക്കി തല കുനിക്കാതെ നിന്നൊരുത്തി. ഹൗസിനുള്ളിൽ നിരവധി വിഷയങ്ങളിൽ തർക്കങ്ങൾ ഉണ്ടായപ്പോഴും നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാൻ രഞ്ജിനി കൂട്ടാക്കിയില്ല. അതിശക്തമായ മത്സരത്തിനൊടുവിൽ ബിഗ് ബോസ് ഹൗസിൽ 63 ദിവസങ്ങൾ പൂർത്തിയാക്കിയ രഞ്ജിനി, ഒൻപതാം ആഴ്ചയിലെ എലിമിനേഷനിലൂടെയാണ് ഷോയിൽ നിന്നും പുറത്തായത്. ബിഗ് ബോസ് മത്സരാർത്ഥി എന്ന നിലയിൽ മാത്രമല്ല മികച്ച ടെലിവിഷൻ അവതാരിക എന്ന രീതിയിലും രഞ്ജിനി പ്രശസ്തയാണ്.

അടുത്തത് റിയാസ് സലിം . ബിഗ് ബോസ് മലയാളം സീസൺ 4-ലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ ഒരു പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻ. ബിഗ് ബോസ് ഷോയ്ക്കുള്ളിലും പുറത്തും LGBTQ+കമ്മ്യൂണിറ്റിയുടെ അവകാശങ്ങളെക്കുറിച്ചും, ഫെമിനിസത്തെക്കുറിച്ചും കൃത്യമായ നിലപാടുകൾ തുറന്നുപറഞ്ഞ് റിയാസ് ശ്രദ്ധനേടി. പുരുഷന്മാർ മേക്കപ്പ് ധരിക്കുന്നതിനെതിരെയുള്ള സമൂഹത്തിന്റെ പരമ്പരാഗത ചിന്താഗതികളെയും റിയാസ് നിരന്തരം ചോദ്യം ചെയ്തിരുന്നു. ഷോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച 'ഗെയിം ചേഞ്ചർ' ആയിട്ടാണ് റിയാസ് വിലയിരുത്തപ്പെടുന്നത്. സീസൺ 4 പകുതി പിന്നിട്ടപ്പോഴാണ് റിയാസ് ഒരു വൈൽഡ് കാർഡ് മത്സരാർത്ഥിയായി ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കുന്നത്. തന്റെ മികച്ച തന്ത്രങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും റിയാസ് ഫൈനൽ സിക്സിൽ ഇടംനേടുകയും മത്സരത്തിൽ മൂന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഷോയിൽ ചെലുത്തിയ വലിയ സ്വാധീനം കണക്കിലെടുത്ത് അവതാരകനായ മോഹൻലാൽ പ്രത്യേക 'ഗെയിം ചേഞ്ചർ' പുരസ്കാരവും റിയാസിന് സമ്മാനിച്ചിരുന്നു. പിന്നീട് വന്ന സീസൺ 5-ലും, കഴിഞ്ഞ സീസൺ 7-ലും അതിഥിയായി വീട്ടിനുള്ളിലെ ടാസ്ക്കുകളിൽ പങ്കെടുക്കാനും റിയാസ് എത്തിയിട്ടുണ്ട്.

മറ്റൊരാളാണ് അഖിൽ മാരാർ. ബിഗ് ബോസ് മലയാളം സീസൺ 5-ലെ ടൈറ്റിൽ വിന്നറാണ് അഖിൽ മാരാർ. ചലച്ചിത്ര സംവിധായകൻ, എഴുത്തുകാരൻ, രാഷ്ട്രീയക്കാരൻ എന്നീ നിലകളിലും അഖിൽ ശ്രദ്ധ നേടിയ വ്യക്തിയാണ്. മികച്ച തന്ത്രങ്ങളിലൂടെയും കൃത്യമായ വാദങ്ങളിലൂടെയും പ്രേക്ഷകരുടെ വലിയ പിന്തുണ നേടിയ അഖിൽ, സീസൺ 5-ൽ 5 ഒന്നാം സ്ഥാനം നേടിയെടുത്തു. ടാസ്ക്കുകളിലെ മികച്ച പ്രകടനവും, ഹൗസിനുള്ളിലെ തമാശകളും, തനതായ കോമഡി ശൈലിയും മാരാരെ ജനപ്രിയനാക്കി.

ഇവർ മൂന്നുപേരുമാണ് അഗ്നിപരീക്ഷയിൽ വിധികർത്താക്കളായി ഷോയിൽ എത്തുന്നത്. ഒന്നിനൊന്ന് മികച്ച ജഡ്ജസുമായിരിക്കും മൂവരും എന്നതിൽ തർക്കം വേണ്ട . അഗ്നിപരീക്ഷയിൽ പങ്കെടുക്കാനെത്തുന്ന കോമണേഴ്‌സ് ഇവരെ എങ്ങനെ നേരിടും എന്ന കാര്യത്തിൽ ആണ് ഇനി ചിന്ത വേണ്ടത് . തന്ത്രശാലികൾ, സംവാദകർ, മൈൻഡ് ഗെയിമാർമാർ എല്ലാമായ ഇവർ മിക്കവാറും കോമണേഴ്‌സിനെ വെള്ളം കുടിപ്പിക്കാനാണ് സാധ്യത. അതോടൊപ്പം അവതാരകയായി എത്തുന്ന റനീഷയും മുൻ ബിഗ് ബോസ് മത്സരാർഥിയാണ്. ബിഗ് ബോസ് സീസൺ 5-ൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മത്സരാർത്ഥി കൂടിയാണ് റനീഷ. അവതാരക കൂടി കോമണേഴ്‌സിന് വെല്ലുവിളിയാകുന്ന ഘട്ടത്തിൽ അഗ്നിപരീക്ഷ പൊടിപാറും എന്ന കാര്യത്തിൽ തർക്കം വേണ്ട.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സിംഹാസനങ്ങളിൽ ഇരിപ്പിടം ഉറപ്പിക്കുന്നത് ആരെല്ലാം ? ബി​ഗ് ബോസ് അ​ഗ്നിപരീക്ഷ പ്രൊമോ
കാത്തിരിപ്പുകൾക്ക് വിരാമം, ഇനി 18 ദിവസം മാത്രം; ബി​ഗ് ബോസ് സീസൺ 8 അ​ഗ്നിപരീക്ഷ ഉടൻ