പ്രേക്ഷക പിന്തുണ അറിഞ്ഞത് പുറത്തായ ശേഷം, എന്തുകൊണ്ട് എവിക്ടായെന്ന് അറിയില്ല; അപ്സര

Published : Jun 07, 2024, 04:27 PM IST
പ്രേക്ഷക പിന്തുണ അറിഞ്ഞത് പുറത്തായ ശേഷം, എന്തുകൊണ്ട് എവിക്ടായെന്ന് അറിയില്ല; അപ്സര

Synopsis

ആദ്യ ഭര്‍ത്താവ് തന്നെ പറ്റി വളരെ മോശമായ കാര്യങ്ങള്‍ പറഞ്ഞ് വന്നത് നെഗറ്റീവായി മാറിയോ എന്നതിനെ പറ്റിയും നടി പറയുന്നു.  

ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാര്‍ഥിയെന്ന് തുടക്കം മുതല്‍ പേര് കിട്ടിയ താരമായിരുന്നു അപ്‌സര രത്‌നാകരന്‍. ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അപ്‌സരയ്ക്ക് പോസിറ്റീവ് റിവ്യൂ ലഭിച്ചെങ്കിലും മത്സരം പൂര്‍ത്തിയാക്കാതെ പുറത്തേക്ക് പോരേണ്ടതായി വന്നു. ശരിക്കും ടോപ് ഫൈവില്‍ എത്തേണ്ട മത്സരാര്‍ഥിയായിരുന്നു നടി. എന്തുകൊണ്ട് അപ്‌സര പുറത്തായി എന്ന് ചോദിച്ചാല്‍ അത് തനിക്കും അറിയില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്. 

ഒരിക്കലും താന്‍ പുറത്തേക്ക് പോകുമെന്ന് വിചാരിച്ചിരുന്നില്ല. ബിഗ് ബോസും അതിന്റെ അണിയറ പ്രവര്‍ത്തകരുമൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. അപ്പോള്‍ കരുതിയത് പ്രേക്ഷകരുടെ വോട്ട് കുറഞ്ഞത് കൊണ്ടായിരിക്കും പുറത്തായത് എന്നാണ്. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു അപ്‌സര.

എന്തുകൊണ്ട് അപ്‌സര പുറത്തായി എന്ന് ചോദിച്ചാല്‍ അത് തനിക്കും അറിയില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്. 'ഒരിക്കലും താന്‍ പുറത്തേക്ക് പോകുമെന്ന് വിചാരിച്ചിരുന്നില്ല. ബിഗ് ബോസും അതിന്റെ അണിയറ പ്രവര്‍ത്തകരുമൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. അപ്പോള്‍ കരുതിയത് പ്രേക്ഷകരുടെ വോട്ട് കുറഞ്ഞത് കൊണ്ടായിരിക്കും പുറത്തായത് എന്നാണ്. എന്നാല്‍ പുറത്ത് വന്നതിന് ശേഷമാണ് പ്രേക്ഷകരുടെ പിന്തുണയെ പറ്റി ഞാന്‍ തിരിച്ചറിയുന്നത്', എന്നും അപ്‌സര ഇപ്പോള്‍ പറയുന്നു.

സൂര്യയെപ്പോലൊരാൾ, നല്ല കണ്ണ്, ഭം​ഗിയുള്ള ചിരി, റൊമാന്റിക് ആയിരിക്കണം; ഭാവി വരനെ കുറിച്ച് അൻസിബ

ആദ്യ ഭര്‍ത്താവ് തന്നെ പറ്റി വളരെ മോശമായ കാര്യങ്ങള്‍ പറഞ്ഞ് വന്നത് നെഗറ്റീവായി മാറിയോ എന്നതിനെ പറ്റിയും നടി പറയുന്നു. 'ഞാന്‍ ഇവിടെ ഇല്ലായിരുന്നു. ആ സമയത്ത് എന്നെ പറ്റി വേറൊരാള്‍ പറഞ്ഞതിന്റെ പേരില്‍ ഞാന് ആക്രമിക്കപ്പെട്ടു എന്ന് പറയുന്നത് ശരിയായി എനിക്ക് തോന്നുന്നില്ല. കാരണം എന്റെ ഭാഗത്ത് നിന്നു വന്നൊരു തെറ്റല്ല അത്. ഇതിനെ പറ്റി എവിടെയും ഞാന്‍ സംസാരിക്കുന്നില്ലെന്ന് നേരത്തെ തീരുമാനിച്ചതാണെന്നും' താരം പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍
ആ​ഗ്രഹങ്ങളെല്ലാം അമ്മ നടത്തിതരും, ബി​ഗ് ബോസിൽ 100 ദിവസം നിർത്തണമെന്ന് പ്രാർത്ഥിച്ചിരുന്നു: അനുമോൾ