ഗൗതം ശശി സ്ത്രീകൾക്ക് സുരക്ഷിതനല്ലെന്ന നോബിയുടെ പരാമർശത്തിനെതിരെ ശക്തമായി പ്രതികരിച്ച് ശ്രീലക്ഷ്മി അറക്കൽ രംഗത്ത് വന്നു. ഗൗതം സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും നോബിയുടേത് ഒരാളുടെ കരിയർ തകർക്കാൻ ലക്ഷ്യമിട്ടുള്ള വിലകുറഞ്ഞ കളിയാണെന്നും അവർ പറഞ്ഞു.

ഗൗതം ശശി ഉള്ളയിടം സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്ന നോബിയുടെ പരാമർശത്തിനെതിരെ ശ്രീലക്ഷ്മി അറക്കൽ രംഗത്ത്. ഗൗതം എത്രമാത്രം ശുദ്ധനാണെന്ന് തനിക്ക് അറിയാമെന്നും ഇത്തരമൊരു പ്രസ്താവന ചീപ്പ് ഗെയിമിനായി ഉപയോഗിച്ച നോബിയെ ചോദ്യം ചെയ്യണം എന്നതാണ് തന്റെ ആഗ്രഹമെന്നും ശ്രീലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

''വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടൻ വരുമ്പോൾ ഗൗതമിനെക്കുറിച്ച് നോബി പറഞ്ഞത് ചോദ്യം ചെയ്യുമെന്ന പ്രതീക്ഷയിലാണ്. കാരണം എന്റെ അഭിപ്രായത്തിൽ മോശമായിട്ടുളള, സ്ത്രീകൾ‌ക്ക് സുരക്ഷിതമല്ലെന്ന് തോന്നുന്ന മൽസരാർത്ഥികൾ അവിടെയില്ല. ഒരു സ്ത്രീ എന്ന രീതിയിൽ എനിക്കും വേണമെങ്കിൽ ഈ കാർഡ് ഇറക്കാം. നോബി അൺസേഫ് ആണെന്ന് എനിക്കു വേണമെങ്കിൽ പറയാം. പക്ഷേ, ഒരിക്കലും ഞാനങ്ങനെ പറയില്ല. കാരണം, അത് ഒരാളുടെ കരിയറിനെ തകർക്കും. ചീപ്പ് ഗെയിം കളിക്കാനാണ് ഗൗതം അൺസേഫ് കണ്ടസ്റ്റന്റ് ആണെന്ന് നോബി പറഞ്ഞത്. ശശി ഒരിക്കലും അതുപോലുള്ള ഒരാളല്ല. അങ്ങനെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഏറ്റവും സേഫ് ആയിട്ടും ഏറ്റവും റിയൽ ആയിട്ടും ഏറ്റവും ജെനുവിൻ ആയിട്ടുമുള്ളതും സ്ത്രീകളെ ബഹുമാനിക്കുന്നതുമായ ഒരു മൽസരാർത്ഥിയാണ് ഗൗതം. ഇത്തരത്തിലൊരു പ്രസ്താവന ഇത്രയും വലിയൊരു പബ്ലിക് പ്ലാറ്റ്ഫോമിലൂടെ മുൻപോട്ട് വെയ്ക്കുമ്പോൾ തീർച്ചയായും അത് അവന്റെ കരിയറിനെ ഉൾപ്പെടെ ബാധിക്കും. ഇത്തരമൊരു പ്രസ്താവന ചീപ്പ് ഗെയിമിനായി ഉപയോഗിച്ച നോബിയെ ചോദ്യം ചെയ്യണം എന്നതാണ് തന്റെ ആഗ്രഹം.

ഒരു ഫെമിനിസ്റ്റ് എന്ന നിലയിലും ഗൗതത്തിന്റെ സുഹൃത്ത് എന്ന നിലയിലും അവസരം ഉണ്ടായിരുന്നെങ്കിൽ എനിക്ക് തീർച്ചയായും അത് ചോദ്യം ചെയ്യാൻ പറ്റുമായിരുന്നു. അവനോടൊപ്പം നിൽക്കുന്ന ഒരു നിലപാട് എടുക്കാനും പറ്റുമായിരുന്നു. പക്ഷേ, ഹൗസിൽ ഇല്ലാത്തതുകൊണ്ട് പുറത്തു നിന്നു കൊണ്ടു മാത്രമേ എന്റെ നിലപാട് പറയാൻ പറ്റൂ. ഞാനിത് കേട്ടിട്ട് ഭയങ്കര വിഷമത്തിലായിരുന്നു. കാരണം എന്റെ അടുത്ത സുഹൃത്താണ് ഗൗതം. അവന്റെ ഉള്ളിലെ നൻമയും അവൻ എത്രമാത്രം ശുദ്ധനാണെന്നും എനിക്ക് അറിയാം. ഇത്രയും മോശമായിട്ടൊന്നും ഒരാളെയും പ്രൊജക്ട് ചെയ്യാൻ‌ പാടില്ല'', ശ്രീലക്ഷ്മി പറ‍ഞ്ഞു.

YouTube video player