'ആത്മാർത്ഥത കൂടുതലാണ്, അതുകൊണ്ട് കരച്ചിൽ വരും, അവൻ അങ്ങനെയാണ്'; ഋഷിയെ കുറിച്ച് നിഷ സാരംഗ്

Published : Apr 27, 2024, 08:39 AM ISTUpdated : Apr 27, 2024, 08:44 AM IST
'ആത്മാർത്ഥത കൂടുതലാണ്, അതുകൊണ്ട് കരച്ചിൽ വരും, അവൻ അങ്ങനെയാണ്'; ഋഷിയെ കുറിച്ച് നിഷ സാരംഗ്

Synopsis

ഋഷിയുടെ യഥാർത്ഥ സ്വഭാവമാണ് ബി​ഗ് ബോസ് വീട്ടിൽ കാണുന്നതെന്ന് നിഷ സാരം​ഗ് പറയുന്നു.

ബി​ഗ് ബോസ് ആറാം സീസൺ 50 ദിവസത്തോട് അടുത്തിരിക്കെ മികച്ച മത്സരാർത്ഥികളിൽ ഒരാളായി റിഷിയുണ്ട്. വലിയ ​ജനപ്രീതിയൊന്നും റിഷിക്ക് ഇതുവരെ നേടാനായില്ലെങ്കിലും മോശമല്ലാത്ത ​ഗെയിം ഋഷി കാഴ്ച വെക്കുന്നുണ്ടെന്ന് പ്രേക്ഷകർ പറയുന്നു. ഇപ്പോഴിതാ റിഷിയെക്കുറിച്ച് സംസാരിക്കുകയാണ് ഉപ്പും മുളകും എന്ന പരമ്പരയിൽ റിഷിക്കൊപ്പം അഭിനയിച്ച നിഷ സാരം​ഗ്. 

ഋഷിയുടെ യഥാർത്ഥ സ്വഭാവമാണ് ബി​ഗ് ബോസ് വീട്ടിൽ കാണുന്നതെന്ന് നിഷ സാരം​ഗ് പറയുന്നു. തിരക്ക് കാരണം ബി​ഗ് ബോസ് മുഴുവനായും കാണാറില്ലെന്നും ഋഷിയുടെ ഭാ​ഗങ്ങൾ കാണാറുണ്ടെന്നും നിഷ സാരം​ഗ് വ്യക്തമാക്കി. ഉപ്പും മുളകും പരമ്പര അവസാനിച്ചെന്ന് കഴിഞ്ഞ ദിവസം നിഷ സാരം​ഗ് പറഞ്ഞിരുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം. "അവൻ പോകുന്നതിന്റെ തലേ ദിവസം വന്ന് കാലിൽ തൊട്ട് അനു​ഗ്രഹം മേടിച്ചു. പോയിട്ട് വാ എന്ന് ഞാൻ പറഞ്ഞു. ആൾ ഭയങ്കര പാവമാണ്. കരയുന്നത് കണ്ട് എനിക്ക് ഭയങ്കര വിഷയം ആയി. ആൾ അങ്ങനെയാണ്. ഭയങ്കര സ്നേഹമാണ്. 

ആത്മാർത്ഥത കൂടുതലുള്ളത് കൊണ്ട് കരച്ചിൽ വരും. എല്ലാവരോടും സ്നേഹമാണ്. തിരിച്ചത് കിട്ടിയില്ലെങ്കിൽ ഇങ്ങനെയുള്ളവർ കരയും. അവൻ അവിടെ അഭിനയിക്കുന്നില്ല എന്നാണ് എന്റെ വിശ്വാസം. ഒരു പക്ഷെ ആ ഷോയിൽ പ്രഷറൊക്കെ വരുമ്പോൾ അവൻ മാറിയേക്കും. ചിലപ്പോൾ ഭയങ്കര ദേഷ്യം വരും. പെട്ടെന്നങ്ങ് കരയുകയും ചെയ്യും. ദേഷ്യമില്ലെങ്കിൽ സങ്കടം. സങ്കടത്തിൽ നിന്നുള്ള ദേഷ്യമാണ് വരുന്നത്. അടുത്ത സ്റ്റെപ്പ് കരച്ചിലായിരിക്കും. അത് തന്നെയാണ് അവിടെയും കാണുന്നത്"- നിഷ സാരങ് പറയുന്നു.

'എനിക്കും നിലപാടുകള്‍ ഉണ്ട്, നമ്മുടെ ഇന്ത്യ സ്കാൻഡിനേവിയൻ രാജ്യങ്ങളേപ്പോലെയാകണം', കന്നി വോട്ടിട്ട് മീനാക്ഷി

ഋഷി വഴക്കിടുകയും കരയുകയും ചെയ്ത സാഹചര്യം ബി​ഗ് ബോസ് വീട്ടിലുണ്ടായി. നോമിനേഷനിൽ ആരെങ്കിലും തന്റെ പേര് നിർദ്ദേശിച്ചാലോ തന്നെ പറ്റി ഒരു വിമർശനം ഉന്നയിച്ചാലോ റിഷി ദേഷ്യപ്പെടാറുണ്ട്. ജാസ്മിൻ, ശ്രീതു, സിബിൻ തുടങ്ങിയവരുമായി ഋഷിക്ക് വഴക്കുണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

ബഹളക്കാര്‍ക്കിടയിലെ സൗമ്യന്‍; ബിഗ് ബോസ് 19 വിജയിയെ പ്രഖ്യാപിച്ച് സല്‍മാന്‍, ലഭിക്കുന്നത് അനുമോളേക്കാള്‍ ഉയര്‍ന്ന തുക
'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ