
ബിഗ് ബോസ് സീസണിൽ മത്സരാർത്ഥികൾ ഏറെ പേടിക്കുന്നൊരു ഘട്ടമാണ് ജയിൽ നോമിനേഷൻ. ഓരോ ആഴ്ചയിലെയും പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ആണ് നോമിനേഷൻ വരിക. മുൻവർഷങ്ങളിൽ നിന്നും വിഭിന്നമായി പവർ ടീം തെരഞ്ഞെടുക്കുന്ന ഒരാളും ഭൂരിഭാഗത്തിൽ നിന്നും ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന ഒരാളും ആകും ജയിലിലേക്ക് ഈ സീസൺ മുതൽ പോകുന്നത്. അത്തരത്തിൽ ഇന്ന് പവർ ടീം തെരഞ്ഞെടുത്തത് ജിന്റോയെ ആണ്.
രണ്ടാമതായി തെരഞ്ഞെടുത്തത് ജാസ്മിനെയും. അടുക്കളയിൽ ജോലി ചെയ്യുന്നില്ല എന്ന ആരോപണമാണ് ജാസ്മിൻ നോമിനേഷനിൽ വരാൻ കാരണമായത്. അൻസിബ, ജിന്റോ, അഭിഷേക് കെ, നോറ, നന്ദന, അഭിഷേക് ശ്രീകുമാർ, ശ്രീധു എന്നിവരാണ് ജാസ്മിന് എതിരെ വോട്ട് ചെയ്തത്. ഒടുവിൽ ജിന്റോയും ജാസിനും ജയിലിലേക്ക് പോകുകയും ചെയ്തു. എന്നാൽ വലിയ തർക്കത്തിനാണ് ഇത് വഴിവച്ചത്. രാത്രിയിൽ കിടക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ പ്രശ്നം തുടങ്ങിയത്.
തനിക്ക് കാല് മടക്കി കിടക്കാൻ പറ്റുന്നില്ലെന്നും മാറി കിടക്കണമെന്നും ജിന്റോയോട് ജാസ്മിൻ പറയുന്നുണ്ട്. എന്നാൽ ഇത് കേൾക്കാൻ ജിന്റോ തയ്യാറല്ല. പിന്നീട് ഇരുവരും വലിയ വാക്കുതർക്കത്തിൽ ഏർപ്പെടുന്നുണ്ട്. ഒടുവിൽ ഉറങ്ങാൻ കിടന്ന എല്ലാവരും ജയിലിന് മുന്നിലെത്തുന്നുണ്ട്. ഒടുവിൽ ജാസ്മിൻ കാര്യങ്ങൾ വിവരിക്കുന്നുമുണ്ട്. എസിയിൽ സുഖിച്ച് കിടക്കാനുള്ള സ്ഥലമല്ല ജയിൽ എന്നാണ് ജിന്റോ ഇതിനിടയിൽ പറയുന്നത്.
'മുഖത്ത് നോക്കി കള്ളം പറയാൻ ചങ്കൂറ്റം വേണം, ജാസ്മിന് അതുണ്ടെ'ന്ന് അൻസിബ; അടുക്കളയിൽ തമ്മിൽ തല്ല്
മറ്റുള്ളവർ സൊല്യൂഷൻ പറയുന്നുണ്ടെങ്കിലും അത് കേൾക്കാൻ ജിന്റോ കൂട്ടാക്കാത്തതോടെ ജാസ്മിൻ ദേഷ്യത്തിൽ ജിന്റോയുടെ കയ്യിൽ അടിക്കുന്നുണ്ട്. 'എനിക്ക് കിടക്കാൻ പറ്റുന്നില്ല. കിടക്കാൻ പോയിട്ട് എന്നെ ഒന്ന് ഇരിക്കാൻ പോലും സമ്മതിക്കുന്നില്ല'. എന്ന് പറഞ്ഞ് അലറി സംസാരിക്കുന്നുണ്ട് ജാസ്മിൻ. ഇതിനിടയിൽ ജിന്റോയെ അടിച്ചതിനെ കുറിച്ച് നന്ദന ചോദ്യം ചെയ്യുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ