
ഒരുദിവസം മുൻപ് ആയിരുന്നു തമിഴ് ബിഗ് ബോസ് സീസൺ എട്ടിന് തുടക്കമായത്. പുതിയ കളികളുമായി എത്തിയ ഷോയിൽ പുതിയ അവതാരകനും എത്തി. വിജയ് സേതുപതിയാണ് ഇനി ബിഗ് ബോസിലെ അവതാരകൻ. പതിനെട്ട് മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയിൽ ആദ്യദിനം തന്നെ വൻ ട്വിസ്റ്റ് നടന്നിരിക്കുകയാണ്. ഷോ തുടങ്ങി വെറും 24 മണിക്കൂറിൽ ആദ്യ എവിക്ഷൻ നടന്നു എന്നതാണ് അത്.
തെന്നിന്ത്യൻ ബിഗ് ബോസ് ചരിത്രത്തിൽ ഇതുവരെ ഇല്ലാത്തൊരു 24 മണിക്കൂർ എവിക്ഷൻ ആയിരുന്നു ഇന്നലെ നടന്നത്. മഹാരാജ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ വിജയ് സേതുപതിയുടെ മകളായി വേഷമിട്ട സചനയാണ് ബിഗ് ബോസ് സീസൺ എട്ടിൽ നിന്നും പുറത്തായിരിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു എലിമിനേഷൻ നടന്നത്. ഒപ്പൺ നോമിനേഷൻ ആയിരുന്നു.
സചന ബിഗ് ബോസിൽ നിന്നും പുറത്താകുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പുറത്താകലിന് പിന്നാലെ ബിഗ് ബോസിന്റെ നിർദേശ പ്രകാരം ട്രോഫി അടക്കം പൊട്ടിച്ച്, നിറ കണ്ണോടെ വീടിന് പുറത്തേക്ക് പോകുന്ന സചനയെ വീഡിയോയിൽ കാണാം. റിപ്പോർട്ടുകൾ പ്രകാരം ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി കൂടിയാണ് സചന.
ജൂൺ 14ന് റിലീസ് ചെയ്ത് ഏറെ ശ്രദ്ധനേടിയ സിനിമയാണ് മഹാരാജ. വിജയ് സേതുപതിയുടെ മകൾ ജോതിയുടെ വേഷമായിരുന്നു ചിത്രത്തിൽ സചന കൈകാര്യം ചെയ്തത്. ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. നിതിലൻ സ്വാമിനാഥൻ ആയിരുന്നു ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. വിജയ് സേതുപതി, അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നടരാജൻ സുബ്രഹ്മണ്യം, അഭിരാമി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
റി-റിലീസുകളിൽ ഏറ്റവും 'ലോ' കളക്ഷൻ ! 4കെയിൽ തിളങ്ങാതെ 'പാലേരി മാണിക്യം', ഇതുവരെ നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ