'വയസ് 27, അനുഭവിക്കാൻ പാടില്ലാത്തതും അനുഭവിച്ചു, ആത്മഹത്യവരെ എത്തി'; പുതുതുടക്കത്തിന് ബിഗ്‌ ബോസിൽ അൻഷിത

Published : Oct 08, 2024, 09:32 AM IST
'വയസ് 27, അനുഭവിക്കാൻ പാടില്ലാത്തതും അനുഭവിച്ചു, ആത്മഹത്യവരെ എത്തി'; പുതുതുടക്കത്തിന് ബിഗ്‌ ബോസിൽ അൻഷിത

Synopsis

ബിഗ്‌ ബോസിൽ അന്‍ഷിത നൽകിയ ഇൻട്രോ വീഡിയോ മലയാളികളും തമിഴരും ഒരേപോലെ ഏറ്റെടുത്ത് കഴിഞ്ഞു.

ഴിഞ്ഞ ദിവസം ആയിരുന്നു തമിഴ് ബി​ഗ് ബോസിന്റെ പുതിയ സീസൺ തുടങ്ങിയത്. വിജയ് സേതുപതി അവതാരകനായി എത്തുന്ന ഷോയിൽ  ഇത്തവണത്തെ മലയാളത്തില്‍ നിന്നുള്ള ഒരു താരവുമുണ്ട്. കൂടെവിടെ എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി അൻഷിത അഞ്ജി. തമിഴില്‍ ചെല്ലമ്മ എന്ന സീരിയിലൂടെ തമിഴകത്തും ഏറെ പരിചിതയാണ് അന്‍ഷിത.

ബിഗ്‌ ബോസിൽ അന്‍ഷിത നൽകിയ ഇൻട്രോ വീഡിയോ മലയാളികളും തമിഴരും ഒരേപോലെ ഏറ്റെടുത്ത് കഴിഞ്ഞു. "ഞാന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം കേരളത്തിലാണ്. തമിഴ്‌നാടിന് എന്നെ ചെല്ലമ്മയായിട്ട് മാത്രമേ അറിയൂ. അതിനപ്പുറം അന്‍ഷിത ആരാണ് എന്താണ് എന്നൊക്കെ നിങ്ങളിനി നേരിട്ട് അറിയും. എന്റെ ജീവിതത്തിലെ പുതിയൊരു തുടക്കമാണ് ഈ ബിഗ് ബോസ്. എന്റെ ആക്ടിങ് കരിയര്‍ തുടങ്ങിയത് ചെറിയ റോളുകളിലൂടെയാണ്. ഏഷ്യനെറ്റിലെ കൂടെവിടെ എന്ന സീരിയലില്‍ നായികയായി എത്തിയതിന് ശേഷമാണ് ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. അത് വഴിയാണ് ചെല്ലമ്മയിലേക്ക് അവസരം കിട്ടിയത്. കേരളത്തില്‍ നിന്ന് എനിക്ക് കിട്ടിയ സ്‌നേഹത്തെക്കാള്‍ തമിഴ്‌നാട്ടില്‍ നിന്ന് കിട്ടിയിട്ടുണ്ട്", എന്ന് അന്‍ഷിത പറയുന്നു. 

"എനിക്ക് എല്ലാം എന്റെ അമ്മയാണ്. അമ്മ കാരണമാണ് ഇന്ന് പത്തു പേര്‍ എന്നെ തിരിച്ചരിഞ്ഞത്. ഞാന്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അതിന് ശേഷം അമ്മയാണ് എന്നെ നോക്കിയതെല്ലാം. ചേട്ടനും അമ്മയും, അമ്മയുടെ അമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം. എന്റെ ശക്തിയും ധൈര്യവും കുടുംബവും എന്റെ സുഹൃത്തുക്കളുമാണ്. ഞാന്‍ ഇന്ന് ജീവനോടെ ഇരിക്കുന്നതിന് കാരണം എന്റെ സുഹൃത്തുക്കളാണ്", എന്നും അന്‍ഷിത പറയുന്നു.

'എന്തൊരു നടൻ, വാക്കുകൾക്ക് അപ്പുറം'; ഫഹദിന്റെ പ്രകടനം കണ്ട് അമ്പരന്ന് സാക്ഷാല്‍ രജനികാന്ത്

"ജീവിതത്തില്‍ ഒരുപാട് നെഗറ്റീവികള്‍ കടന്ന് വന്നവളാണ് ഞാന്‍. ഇപ്പോള്‍ എനിക്ക് 27 വയസ്സാവുന്നു, ഈ വയസ്സിനുള്ളില്‍ ഞാന്‍ എന്തൊക്കെ അനുഭവിക്കാന്‍ പാടില്ലയോ, അതൊക്കെ അനുഭവിച്ചിട്ടുണ്ട്. ആ സമയത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നതുവരെ എത്തി. എന്നാല്‍ അതില്‍ നിന്നെല്ലാം എന്നെ തിരിച്ചുകൂട്ടിക്കൊണ്ടുവന്നത് എന്റെ സുഹൃത്തുക്കളാണ്", എന്നും അന്‍ഷിത കൂട്ടിച്ചേർത്തു. എന്തായാലും വരും ദിവസങ്ങളിലെ താരത്തിന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്