'ഷിജിൻ തൂക്കിയില്ലേ..അവൻ പൊളിയാണ്, കൊമ്പനും'; ബി​ഗ് ബോസിനെ കുറിച്ച് വിൻസി അലോഷ്യസ്

Published : Nov 12, 2026, 01:18 PM IST
Bigg Boss

Synopsis

ബി​ഗ് ബോസ് സീസൺ 8 അവസാനഘട്ടത്തിലേക്ക് കടക്കവെ, മികച്ച പ്രകടനത്തിലൂടെ ജനപ്രിയനായ മത്സരാർത്ഥി ഷിജിനും കൊമ്പനും പൂർണ്ണ പിന്തുണ അറിയിച്ച് നടി വിൻസി അലോഷ്യസ് രംഗത്തെത്തി. തനിക്ക് ഷോയിൽ ഏറ്റവും പ്രിയപ്പെട്ടവർ ഇവരാണെന്ന് വിൻസി വ്യക്തമാക്കി.

ബി​ഗ് ബോസ് മലയാളം സീസൺ 8 അവസാനഘട്ടത്തിലേക്ക് കടക്കാൻ പോവുകയാണ്. ഇനി വെറും മുപ്പത്തി നാല് ദിവസം മാത്രമാണ് ഷോ അവസാനിക്കാനായി ബാക്കിയുള്ളത്. ഇതിനകം തന്നെ ബി​ഗ് ബോസ് പ്രേമികളുടെ മനസിൽ പല മത്സരാർത്ഥികളും ഇടംപിടിച്ചു കഴിഞ്ഞു. സീസൺ തുടങ്ങുന്നതിന് മുൻപ് കോമണേഴ്സിന് വേണ്ടി അ​ഗ്നിപരീക്ഷ എന്ന പ്രീ ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ ഷിജിൻ ആണ് അതിൽ ഒരാൾ. തിരുവനന്തപുരം സ്വദേശിയായ ഷിജിൻ അപ്രതീക്ഷിതമായിട്ടായിരുന്നു സീസണിൽ എൻട്രി ആവുന്നത്. നല്ലൊരു മത്സരാർത്ഥി ആവില്ലെന്ന് പറഞ്ഞവരെ കൊണ്ട് മാറ്റി പറയിച്ച്, ഇന്ന് മലയാളം ബി​ഗ് ബോസ് സീസൺ 8ലെ ഏറ്റവും മികച്ച, ജനപ്രിയ മത്സരാർത്ഥിയായി മാറാൻ ഷിജിന് സാധിച്ചു എന്നത് ഏറ്റവും വലിയ കാര്യമാണ്. ഹൗസിനുള്ളിലേത് പോലെ തന്നെ ഷിജിൻ പുറത്തും വലിയ ചർച്ചയാണ്. അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

ഇപ്പോഴിതാ ഷിജിനോടുള്ള ഇഷ്ടം പറഞ്ഞ് രം​ഗത്ത് എത്തിയിരിക്കുകയാണ് നടി വിൻസി അലോഷ്യസ്. കഴിഞ്ഞ ആഴ്ചയിലെ 'ആറ്റം ബോംബ്' എന്ന ടാസ്ക് ഏറ്റവും മികച്ച രീതിയിൽ വിജയിച്ച ഷിജിനെ കുറിച്ചാണ് വിൻസി പറയുന്നത്. ഒപ്പം കൊമ്പനോടുള്ള ഇഷ്ടവും വിൻസി പങ്കിടുന്നുണ്ട്. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ബി​ഗ് ബോസിൽ തനിക്ക് ഇഷ്ടമില്ലാത്ത ആളാരാണെന്ന് പറയാൻ താല്പര്യമില്ലെന്നും വിൻസി കൂട്ടിച്ചേർത്തു.

'ഷിജിൻ തൂക്കിയില്ലേ..ഞാൻ ഷിജിന് കട്ട സപ്പോർട്ട് ആണ്. അവൻ അടിപൊളിയാണ്. പിന്നെ കൊമ്പനും അടിപൊളി ആണ്. അവർ രണ്ടുപേരും എന്റെ ഫേവറേറ്റ്സ് ആണ്. ഇഷ്ടമില്ലാത്ത ആളെ കുറിച്ച് പറയുന്നില്ല. അങ്ങനെ ഒരാളുണ്ടാവും പക്ഷേ ഞാൻ പറയില്ല. അത് പറഞ്ഞിട്ട് എന്നെ എയറിൽ കയറ്റാനല്ലേ. എനിക്ക് ഇഷ്ടമുള്ളവരെ പറഞ്ഞു. നെ​ഗറ്റീവ് ഒന്നും എന്നിൽ നിന്നും കിട്ടില്ല', എന്നായിരുന്നു വിൻസി അലോഷ്യസിന്റെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് കമന്റുമായി രം​ഗത്ത് എത്തിയത്. 'ആരായാലും നല്ലത് കണ്ടാൽ നല്ലതാണെന്ന് പറഞ്ഞു സപ്പോർട്ട് കൊടുക്കും. ഇനി ഈ പാവത്തിനെ പിആർ ആക്കും. അതുകൊണ്ട് അതിനെ അങ്ങ് വിട്ടേക്ക്', എന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സ്വാഭാവികമായി സംഭവിച്ചതാണ്, അതാണ് ഇപ്പോഴത്തെ പ്രയോറിറ്റി'; നേഹയോടുള്ള പ്രണയത്തെക്കുറിച്ച് താഷി
'ബിഗ് ബോസ് സീസൺ 7ലെ വിജയി അനുമോൾ തന്നെ, ആരെന്തു പറഞ്ഞാലും'; മനസുതുറന്ന് താരം