
ബിഗ് ബോസ് മലയാളം സീസൺ 8 ലെ പ്രേക്ഷകർ അടുത്തിടെയായി ഏറ്റവുമധികം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് താഷി-നേഹ പ്രണയം. ഇൻഫ്ളുവൻസർ എന്ന ലേബലിലാണ് നേഹ ബിഗ് ബോസിൽ എത്തിയതെങ്കിൽ ബിഗ് ബോസിനു മുന്നോടിയായി കോമണേഴ്സിനു വേണ്ടി നടത്തിയ അഗ്നിപരീക്ഷയിലൂടെയാണ് താഷി ഈ സീസണിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിഗ് ബോസ് വീട്ടിൽ നേഹയും താഷിയും തമ്മിലുള്ള അടുപ്പം പുറത്ത് വലിയ ചർച്ചകൾക്ക് കാരണമായതിനു പിന്നാലെ നേഹയുടെ മാതാപിതാക്കളും ബിഗ് ബോസിലെത്തിയിരുന്നു. താഷിയോടുള്ള നേഹയുടെ അടുപ്പം തങ്ങൾക്ക് ഇഷ്ടമല്ലെന്ന രീതിയിലാണ് മാതാപിതാക്കൾ സംസാരിച്ചത്. താൻ ചെയ്യരുതെന്ന് പറഞ്ഞ കാര്യം തന്നെ നേഹ ചെയ്തില്ലേ എന്നായിരുന്നു ഉമ്മയുടെ ചോദ്യം. താഷിയെ ഇഷ്ടമാണെന്നും എന്നാൽ ഇക്കാര്യം സ്വന്തം വീട്ടുകാരെ ബോധ്യപ്പെടുത്താനായിരിക്കും തന്റെ ശ്രമമെന്നും നേഹ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ ലെഗസി വീക്കിന്റെ ഭാഗമായി ബിഗ് ബോസിലെത്തിയ റിയാസ് സലീമിനോട് നേഹയുമായുള്ള അടുപ്പത്തെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് താഷി. നേഹയോടുള്ള പ്രണയം സ്വാഭാവികമായി സംഭവിച്ചതാണ് എന്നാണ് റിയാസിനോട് താഷി പറയുന്നത്. നേഹയുടെ വീട്ടുകാർ വരുന്നതു വരെ അതൊരു ഫ്ളാറ്റ് ലൈനിലാണ് പൊയ്ക്കോണ്ടിരുന്നതെന്നും അതിനു ശേഷം ആ ബന്ധം വളരെ ദൃഢമായെന്നും ഇപ്പോൾ താൻ ഈ റിലേഷൻഷിപ്പിനാണ് ഏറ്റവുമധികം മുൻതൂക്കം കൊടുക്കുന്നതെന്നും താഷി പറയുന്നു. ''മുൻപ് ഇതൊരു ഹൈഡ് ആൻഡ് സീക്ക് ഗെയിം പോലെയായിരുന്നു. നേഹ തുറന്നു സമ്മതിച്ചതിനു ശേഷം അത് കൂടുതൽ സ്ട്രോങ്ങ് ആയി'', എന്നും താഷി കൂട്ടിച്ചേർത്തു. ഇവിടെ വന്നത് എന്തിനാണെന്ന് മറക്കരുതെന്നും അത് ഓർമ വേണം എന്നുമായിരുന്നു തുടർന്ന് റിയാസിന്റെ ഉപദേശം.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ