
ബിഗ് ബോസില്‍ ഓരോ സീസണിലും പ്രണയ ചര്‍ച്ചകള്‍ ഉണ്ടാകാറുണ്ട്. ഇത്തവണ അഡോണിയും എയ്‍ഞ്ചലും തമ്മിലായിരുന്നു പ്രണയമുണ്ടെന്ന തരത്തില്‍ സംസാരമുണ്ടായത്. എയ്‍ഞ്ചല്‍ ബിഗ് ബോസില്‍ നിന്ന് തന്നെ പുറത്താകുകയും ചെയ്‍തു. ബിഗ് ബോസില്‍ റാംസാനും റിതു മന്ത്രയും തമ്മിലുള്ള അടുപ്പം സൗഹൃദമാണോ അതോ പ്രണയമാണോ എന്നതാണ് ഇപോഴത്തെ ചര്‍ച്ച. ഇരുവരെയും ഒന്നിച്ച് ബിഗ് ബോസില്‍ കാണുന്നതിനെ കുറിച്ചാണ് ചര്‍ച്ച. റംസാനും റിതു മന്ത്രയും പ്രപ്പോസല്‍ നടത്തിയോ എന്നാണ് ഡിംപലും അഡോണിയും തമ്മില്‍ സംസാരിക്കുന്നത്.
ഡിംപലും അഡോണിയും സംസാരിക്കുന്നതായാണ് ബിഗ് ബോസില്‍ കണ്ടത്. കുറച്ച് സീരിയസോട് കൂടി സംസാരിക്കുന്നത് നിന്നോടും മണിക്കുട്ടനോടും മാത്രമാണ് എന്ന് ഡിംപല്‍ അഡോണിയോട് പറയുന്നു. മാറിയിരുന്നാണ് ഡിംപലും അഡോണിയും സംസാരിക്കുന്നത്. പക്ഷേ ഇവൻ ഈ കളി കളിക്കുന്നത് അനാവശ്യമാണ്, റംസാന് അതിന്റെ ആവശ്യമില്ലെന്ന് അഡോണി അതിനിടയില്‍ പറയുന്നു. ഇരുവരും ബിഗ് ഒരുമിച്ച് കാണുന്നതിനെ കുറിച്ചാണ് ചര്‍ച്ച. ഇരുവരും പ്രപ്പോസല്‍ നടത്തിയോ എന്നതിലേക്കും അഡോണിയുടെയും ഡിംപലിന്റെയും ചര്‍ച്ച നീളുന്നു.
എനിക്ക് അത് വിസിബളായി തോന്നുന്നു. അവൻ അത് ഉപയോഗിക്കുന്നുവെന്ന് മനസിലാകുന്നുവെന്ന് അഡോണി പറഞ്ഞു. പക്ഷേ അവൻ അവളുടെയടുത്ത് പ്രപോസല്‍ നടത്തിയോ എന്ന് ഡിംപല്‍ ചോദിക്കുന്നു. ആര് റംസാൻ റിതുവിന്റെയടുത്തോയെന്ന് അഡോണി തിരിച്ചുചോദിക്കുന്നു. എനിക്ക് തോന്നുന്നില്ല, എന്റെയടുത്ത് എല്ലാം പറയുമോയെന്ന് അറിയില്ല എന്നും അഡോണി പറയുന്നു.
അവളുടെ ബോഡി ലാംഗ്വേജ് കുറച്ചുദിവസമായി പിടിച്ചുനില്‍ക്കാൻ വേണ്ടിയിട്ട് എന്ന് ഡിംപല്‍ പറയുന്നു. അവള്‍ പ്രൊപോസല്‍ നടത്തിയുണ്ടെങ്കില്‍ തന്നെ അവള്‍ പിടിച്ചുനില്‍ക്കാൻ വേണ്ടി കളിക്കുമെന്ന് എനിക്കറിയാ എന്ന് അഡോണിയും പറയുന്നു. പ്രപോസല്‍ നടത്തിയെന്ന് തോന്നുന്നില്ല, അവള്‍ ഒട്ടാൻ ശ്രമിക്കുന്നുണ്ട് എന്ന് അഡോണി പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ