
ബിഗ് ബോസ് സീസൺ മൂന്നിൽ കഴിഞ്ഞ എപ്പിസോഡിൽ നടന്നത് വലിയ തർക്കമായിരുന്നു. ജോലികൾ വീതിച്ച് നൽകിയതിലുണ്ടായ തർക്കത്തിനിടെ പലരും നിയന്ത്രണംവിട്ട് ദേഷ്യപ്പെടുന്നത് കാണാമായിരുന്നു. ഭക്ഷണം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ലക്ഷ്മിയുടെ നാക്കുപിഴ ഏറ്റെടുത്തായിരുന്നു അഡോണി ലക്ഷ്മിയോട് തർക്കിച്ചത്. ആരും അത്തരത്തിൽ സംസാരിക്കേണ്ടെന്നും ഭക്ഷണം എല്ലാവരും അധ്വാനിച്ചാണ് ടാസ്കിലൂടെ ഉണ്ടാക്കുന്നതെന്നും ലക്ഷ്മിയോട് അഡോണി പറഞ്ഞു.
എന്നാൽ ഇത് ശ്രദ്ധിക്കാതിരുന്ന ലക്ഷ്മിയുടെ കൈയിൽ തട്ടിവിളിച്ച് അഡോണി കാര്യം അവതരിപ്പിക്കാൻ ഒരുങ്ങിയപ്പോൾ, എന്നെ തൊട്ട് സംസാരിക്കരുതെന്നു കയ്യിൽ കയറി പിടിക്കരുതെന്ന് ലക്ഷ്മി പറഞ്ഞു. ശരീരത്തിൽ തൊട്ടുള്ള സംസാരം വേണ്ടെന്ന് ലക്ഷ്മി മുന്നറിയിപ്പ് നൽകി. അപ്പോൾ ആരും അധികം ശ്രദ്ധിക്കാതെ പോയ കാര്യമാണെങ്കിലും, അതിൽ ലക്ഷ്മിയോട് അഡോണി പരസ്യമായി മാപ്പുപറഞ്ഞു.
ലക്ഷ്മി ചേച്ചിയുമായി ചെറിയൊരു ഉരസലുണ്ടായപ്പോൾ കൈക്ക് കയറി പിടിച്ചിരുന്നു. പറയുന്നത് കേൾക്കാതിരുന്നപ്പോൾ, കേൾക്കൂ എന്ന് പറഞ്ഞ് കൈക്ക് പിടിച്ചിരുന്നു. ഇക്കാര്യം ലക്ഷ്മി ചേച്ചിയോട് ഞാൻ സംസാരിച്ചിരുന്നു. നിങ്ങളുടെ മുമ്പിൽ നടന്ന കാര്യം എന്ന നിലയിലും, സമൂഹത്തിന് മുമ്പിൽ ചെയ്തതുകൊണ്ടും ഞാൻ പരസ്യമായി മാപ്പ് പറയുകയാണെന്നും അഡോണി പറഞ്ഞു. കയ്യടിച്ചും, ഗുഡ് ബോയ് എന്നു പ്രശംസിച്ചുമായിരുന്നു ഇക്കാര്യം മറ്റുള്ളവർ കേട്ടത്. താൻ ഉപദ്രവിക്കാനോ അത്തരത്തിൽ ഒന്നും കരുതിയല്ല ചെയ്തതെന്നും അഡോണി വ്യക്തമാക്കി.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ