
ബിഗ് ബോസ് മലയാളം സീസണ്‍ 7 ഗ്രാന്‍ഡ് ഫിനാലെ പുരോഗമിക്കുകയാണ്. ടോപ്പ് 5 ല്‍ നിന്ന് ആദ്യം പുറത്തായത് ശക്തനായ മത്സരാര്‍ഥികളില്‍ ഒരാളായ അക്ബര്‍ ഖാന്‍ ആണ്. അനുമോള്‍, നെവിന്‍, ഷാനവാസ്, അനീഷ് എന്നിവര്‍ കൂടി ചേര്‍ന്നതായിരുന്നു സീസണ്‍ 7 ന്‍റെ ടോപ്പ് 5. ഏറെ പ്രത്യേകതകളോടെയായിരുന്നു അക്ബറിന്‍റെ പുറത്താക്കലും ബിഗ് ബോസ് നടത്തിയത്. എവിക്ഷന് ശേഷമുള്ള യാത്ര ചോദിക്കലില്‍ അക്ബര്‍ കൂടുതല്‍ സംസാരിച്ചത് അനീഷിനോട് ആയിരുന്നു. വൈകാരികമായ വാക്കുകള്‍ ആയിരുന്നു അക്ബറിന്‍റേത്.
നിങ്ങള്‍ ഒരു സ്ട്രാറ്റജി അനുസരിച്ചാണ് ബിഗ് ബോസില്‍ നിന്നത്. അത് നിങ്ങളുടെ ഗെയിം. പക്ഷേ അതിന് പുറത്ത് ഒരു അതിര്‍ത്തി നിങ്ങള്‍ കടന്നില്ല. മറ്റുള്ളവരെ ഒരിക്കലും വ്യക്തിഹത്യ ചെയ്തില്ല. അക്കാര്യത്തില്‍ നിങ്ങളോട് എനിക്ക് ബഹുമാനമുണ്ട്, അനീഷിനോട് ഇത് പറയവെ ഷാനവാസിന്‍റെ കണ്ണ് നിറഞ്ഞു. അനീഷിനെ മാത്രമാണ് പുറത്തേക്ക് പോകുന്ന അക്ബര്‍ ഹഗ് ചെയ്തത്. ഈ സീസണിലെ ഏറ്റവും വേറിട്ട എവിക്ഷനാണ് ഗ്രാന്‍ഡ് ഫിനാലെ ദിനത്തില്‍ ബിഗ് ബോസ് നടത്തിയത്. ആദ്യം പണിപ്പുരയിലേക്ക് അഞ്ച് പേരും പോകേണ്ടിയിരുന്നു. 20 സെക്കന്‍ഡ് സമയത്തിനുള്ളില്‍ അവിടെയുള്ള സാധനങ്ങള്‍ എടുത്തുകൊണ്ട് വരേണ്ടിയിരുന്നു. മോഹന്‍ലാലിന്‍റെ ആശംസാ സന്ദേശങ്ങള്‍ ആയിരുന്നു അത്. എന്നാല്‍ ഷാനവാസിന് മാത്രം അത് ലഭിച്ചിരുന്നില്ല. എന്നാല്‍ ആക്റ്റിവിറ്റി റൂമില്‍ ആയിരുന്നു യഥാര്‍ഥ എവിക്ഷന്‍.
ഇതിനായി നമ്പരുകള്‍ എഴുതിയ ഒരു കളിക്കളത്തില്‍ കരുക്കളായി മത്സരാര്‍ഥികള്‍ തന്നെ നില്‍ക്കുകയായിരുന്നു വേണ്ടിയിരുന്നത്. മുന്നിലുള്ള കാര്‍ഡുകളില്‍ എഴുതിയതനുസരിച്ച് അവര്‍ നീങ്ങേണ്ടിയിരുന്നു. ഇങ്ങനെ പ്രവര്‍ത്തിച്ച് ആദ്യം സേവ്ഡ് ആയത് അനുമോള്‍ ആയിരുന്നു. പിന്നാലെ നെവിനും. ഒടുവില്‍ ഷാനവാസും അനീഷും ഒരുമിച്ച് സേവ്ഡ് ആയി. അങ്ങനെ ഫൈനല്‍ ഫൈവിലെ ആദ്യ എവിക്ഷനായി അക്ബര്‍ പുറത്തായി. പ്രേക്ഷകരെ ഞെട്ടിച്ച ഒരു പുറത്താവല്‍ കൂടിയായിരുന്നു ഇത്. ഈ സീസണിലെ ശ്രദ്ധേയ മത്സരാർഥികളിൽ ഒരാളായിരുന്നു അക്ബർ ഖാൻ. ഒരു ഗായകൻ എന്ന നിലയിൽ ടെലിവിഷൻ പ്രേക്ഷകർക്കും സുപരിചിതനായ അക്ബർ സീസൺ 7 ൽ എത്തിയ പോപ്പുലർ മത്സരാർഥികളിൽ ഒരാൾ കൂടി ആയിരുന്നു. ഒരുപക്ഷേ ആ പ്രതീക്ഷകൾക്ക് ഒപ്പം അല്ലെങ്കിൽ അതിന് മുകളിൽ സ്കോർ ചെയ്യാൻ ഒരു ബിഗ് ബോസ് മത്സരാർഥി എന്ന നിലയിൽ അക്ബറിന് സാധിച്ചു.