'സ്വന്തമായി ഒരു ഊണ് പോലും മേടിച്ച് തരാത്ത പെണ്ണാണ്, പിആർ ഉണ്ടെന്ന് തോന്നുന്നില്ല'; അനുമോളെക്കുറിച്ച് അഖിൽ കവലയൂർ

Published : Oct 28, 2025, 05:10 PM IST
anumol bigg boss

Synopsis

ബിഗ് ബോസ് താരം അനുമോൾക്ക് പെയ്ഡ് പിആർ ഉണ്ടെന്ന ചർച്ചയോട് പ്രതികരിച്ച് സഹപ്രവർത്തകൻ അഖിൽ കവലയൂർ. കഠിനാധ്വാനം കൊണ്ട് മാത്രം മുന്നോട്ട് വന്ന അനു, സ്വന്തം കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യുന്ന വ്യക്തിയാണെന്ന് പറയുന്നു അഖിൽ. 

ബിഗ്ബോസിനകത്തും പുറത്തുമൊക്കെ ഇപ്പോൾ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നാണ് അനുമോൾക്ക് പിആർ ഉണ്ടോ എന്നത്. ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് അനുവിനൊപ്പം വർഷങ്ങളായി പ്രവർത്തിച്ചിട്ടുള്ള കലാകാരനായ അഖിൽ കവലയൂർ. പബ്ലിക്ക് ടോയ്ലറ്റിൽ പോയാൽ പോലും കൊളാബ് ചോദിക്കുന്ന അനു, പൈസ കൊടുത്ത് പിആർ ചെയ്യിക്കുമെന്ന് തോന്നുന്നില്ലെന്ന് അഖിൽ പറയുന്നു. പിആർ ചെയ്യാൻ പാടില്ലെന്ന് നിയമം ഒന്നുമില്ലല്ലോ എന്നും മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ അഖിൽ ചോദിക്കുന്നുണ്ട്.

‘എനിക്ക് അനിയത്തി കുട്ടിയെപ്പോലെയാണ് അവൾ’

''അനുമോളും ഞാനും ഒരുപാട് വർഷം ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. എനിക്ക് അനിയത്തി കുട്ടിയെപ്പോലെയാണ് അവൾ. അനുമോൾ ജയിക്കണമെന്ന് അതുകൊണ്ട് തന്നെ സ്വഭാവികമായി ആഗ്രഹമുണ്ട്. ബിഗ് ബോസ് സ്ഥിരമായി കാണുന്നയാളല്ല ഞാൻ. അതുകൊണ്ട് തന്നെ അതിന്റെ സ്ട്രാറ്റജിക്ക് മൂവൊന്നും എനിക്ക് അറിയില്ല. ഇൻസ്റ്റഗ്രാമിൽ സ്ക്രോൾ ചെയ്യുമ്പോഴാണ് അനുവിന്റെ കണ്ടന്റ് കൂടുതലും കാണാറുള്ളത്. ഷോയിലെ എൻഗേജിങ് മെറ്റീരിയലാണ് അനുവെന്ന് തോന്നിയിട്ടുണ്ട്. അനുവിന് പിആർ ഉണ്ടോയെന്ന് ചോദിച്ചാൽ, സ്വന്തമായി ഒരു ഊണ് പോലും മേടിച്ച് തരാത്ത പെണ്ണാണ്. പെട്രോൾ വരെ അവൾ കൊളാബ് അടിക്കും. എനിക്ക് അറിയാവുന്ന അനു പബ്ലിക്ക് ടോയ്ലറ്റിൽ പോയാൽ പോലും കൊളാബ് ചോദിക്കുന്നയാളാണ്. പിആർ പൈസ കൊടുത്ത് ചെയ്യിക്കുമെന്ന് തോന്നുന്നില്ല.

നിരന്തരം വിളിച്ച് അവസരം ചോദിച്ചാണ് അവൾ സ്റ്റാർ മാജിക്കിലെത്തിയത്. ഒറ്റയ്ക്കിരുന്ന് അവൾ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. മാനേജറൊന്നും അനുവിന് ഇല്ല. ഫിനാൻസും ഡേറ്റ് കൊടുക്കുന്നതും അടക്കം എല്ലാ കാര്യങ്ങളും അനു ഒറ്റയ്ക്കാണ് മാനേജ് ചെയ്യുന്നത്. ഓടി നടന്ന് ഹാർഡ് വർക്ക് ചെയ്യും. വീട്ടുകാരെ ഒന്നിനും ആശ്രയിക്കാറില്ല. ബിഗ് ബോസ് വരെ എത്തിയതിന് പിന്നിൽ അവളുടെ കഠിനാധ്വാനമാണ്". അഖിൽ കവലയൂർ അഭിമുഖത്തിൽ പറഞ്ഞു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ബഹളക്കാര്‍ക്കിടയിലെ സൗമ്യന്‍; ബിഗ് ബോസ് 19 വിജയിയെ പ്രഖ്യാപിച്ച് സല്‍മാന്‍, ലഭിക്കുന്നത് അനുമോളേക്കാള്‍ ഉയര്‍ന്ന തുക
'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ