ബിഗ് ബോസ് മലയാളം സീസൺ 7-ലെ മികച്ച എന്റർടെയ്നറും തേർഡ് റണ്ണറപ്പുമായിരുന്ന നെവിൻ കാപ്രേഷ്യസാണ് തന്റെ പ്രിയപ്പെട്ട മത്സരാർത്ഥിയെന്ന് നടൻ അനൂപ് കൃഷ്ണൻ.
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ഏറ്റവും മികച്ച എന്റർടെയ്നർ എന്ന് അകത്തും പുറത്തുമുള്ളവർ ഒരുപോലെ പറഞ്ഞയാളാണ് നെവിൻ കാപ്രേഷ്യസ്‍. സീസൺ 7 ലെ തേർഡ് റണ്ണർ അപ്പും നെവിൻ ആയിരുന്നു. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷവും നെവിന്റെ വീഡിയോകൾ സോഷ്യലിടങ്ങളിൽ വൈറലാണ്.
ഇപ്പോഴിതാ ബിഗ്ബോസ് മലയാളം സീസൺ 7 ലെ തനിക്കേറ്റവും പ്രിയപ്പെട്ട മൽസരാർത്ഥി നെവിനാണെന്ന് പറയുകയാണ് നടനും ബിഗ്ബോസ് മുൻ താരവുമായ അനൂപ് കൃഷ്ണൻ. ഞാൻ ജീവിക്കും. ഞാൻ വേറൊരാളെ ഉപദ്രവിച്ചുകൊണ്ട് ജീവിക്കുകയല്ല. എനിക്ക് എന്റെ ജീവിതം ആണ് പ്രധാനം. അങ്ങനെയാണ് നെവിൻ ചിന്തിച്ചതെന്ന് അനൂപ് പറയുന്നു.
''എനിക്ക് വ്യക്തിപരമായി ഇത്രയും സീസണുകൾ നടന്നതിൽ വെച്ച് ഒരുപാട് ആക്റ്റിവിറ്റീസിലും മറ്റ് പല കാര്യങ്ങളിലും ഒരുപാട് എതിർപ്പുണ്ടായിരുന്ന വ്യക്തിയാണ് സീസൺ ഏഴിൽ ഉണ്ടായ ഒരാൾ. ആ ആളെ എനിക്ക് ഒരുപാട് ഇഷ്ടവും ആണ്. അയാൾ ആ പ്ലാറ്റ്ഫോമിനെ സമീപിച്ച രീതി എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഞാൻ ഭക്ഷണം കഴിക്കും. നിങ്ങൾ വേണമെങ്കിൽ കഴിച്ചോ. ഇവിടെ ഭക്ഷണം കഴിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ, ഇങ്ങനെയാണ് നെവിന്റെ ആറ്റിറ്റ്യൂഡ്. നമ്മൾ അവിടെ കഴിക്കാതിരുന്നത് വേറൊരാൾക്ക് കിട്ടണം എന്ന പോസിറ്റിവിറ്റി കാരണമാണ്. പക്ഷേ ഞാൻ ഭക്ഷണം കഴിക്കും. തീർന്നാൽ അവരോട് വേറെ തരാൻ പറയൂ എന്ന ആറ്റിറ്റ്യൂഡ് ആണ് നെവിന്. ഞാൻ ജീവിക്കും. ഞാൻ വേറൊരാളെ ഉപദ്രവിച്ചുകൊണ്ട് ജീവിക്കുകയല്ല. എനിക്ക് എന്റെ ജീവിതം ആണ് പ്രധാനം. അങ്ങനെയാണ് നെവിൻ ചിന്തിച്ചത്'', ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അനൂപ് കൃഷ്ണൻ പറഞ്ഞു.



