'എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി': ബിഗ്ബോസില്‍ എത്തിയ അഖില്‍ മാരാര്‍ മുന്‍പ് പറഞ്ഞത് വൈറല്‍.!

By Web TeamFirst Published Mar 27, 2023, 8:54 PM IST
Highlights

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് അഖിലിന്‍റെ പഴയൊരു വീഡിയോയാണ്. തന്‍റെ വിവാദ പരാമര്‍ശങ്ങളാല്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച കാലത്ത് നല്‍കിയ ഒരു അഭിമുഖത്തിലെ അഖിലിന്‍റെ വാക്കുകളാണ് വൈറലാകുന്നത്. 

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ മാറ്റുരയ്ക്കുന്ന മത്സരാര്‍ത്ഥിയാണ് സംവിധായകൻ അഖില്‍ മാരാര്‍.  താൻ ആരാണ് എന്ന് തെളിയിക്കാനാണ് ബിഗ് ബോസ് അവസരം ഉപയോഗിക്കുക എന്നാണ് അഖില്‍ മാരാര്‍ ബിഗ്ബോസ് ആദ്യ എപ്പിസോഡില്‍ പറഞ്ഞത്. സത്യത്തിന് വേണ്ടി സംസാരിക്കാനാണ് താൻ ശ്രമിക്കുന്നത് എന്നും അഖില്‍ മാരാര്‍ പറഞ്ഞു. മോഹൻലാലിന്റെ അടുത്ത് വന്ന് നില്‍ക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യമാണെന്നും 'ഒരു താത്വിക അവലോകനം' എന്ന സിനിമയുടെ സംവിധായകനായ അഖില്‍ മാരാര്‍ പറഞ്ഞു.

റൗഡി ആണെന്ന് പുറമേയ്ക്ക് ഒരു സംസാരമുണ്ട്. അത് അല്ല എന്ന് തെളിയിക്കാൻ ആണ് വന്നിരിക്കുന്നത്. മെയില്‍ ഷോവനിസ്റ്റ് എന്ന വിളിപ്പേര് കേട്ട ഒരാളാണ് താൻ. സോഷ്യല്‍ മീഡിയയില്‍ ഓരോ നിലപാട് അനുസരിച്ചാണ് തനിക്ക് ഓരോ പേര് ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഞാൻ ഇതൊന്നും അല്ല.  സത്യത്തിന് വേണ്ടി സംസാരിക്കുക എന്നതാണ്, പാവങ്ങള്‍ക്ക് വേണ്ടി സംസാരിക്കുക എന്നതാണ് തനിക്ക് എപ്പോഴും പ്രധാനം. സത്യത്തിന് വേണ്ടി സംസാരിക്കാൻ  ഇന്ത്യൻ പ്രധാനമന്ത്രിയുടെ മുന്നില്‍ പോലും സംസാരിക്കാൻ പേടി വേണ്ട എന്ന് കരുതുന്ന ആളാണ് ഞാൻ. ലാഭ നഷ്‍ടങ്ങള്‍ക്കായി സംസാരിക്കുന്ന ആളല്ല താൻ എന്നും അഖില്‍ മാരാര്‍ ഉദ്ഘാടന എപ്പിസോഡില്‍ പറഞ്ഞു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് അഖിലിന്‍റെ പഴയൊരു വീഡിയോയാണ്. തന്‍റെ വിവാദ പരാമര്‍ശങ്ങളാല്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച കാലത്ത് നല്‍കിയ ഒരു അഭിമുഖത്തിലെ അഖിലിന്‍റെ വാക്കുകളാണ് വൈറലാകുന്നത്. എന്നും അഖില്‍ വിവാദം ഉണ്ടാക്കുന്നത് ബി​ഗ് ബോസിലേക്ക് പോകാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണെന്ന് സോഷ്യൽമീഡിയയിൽ ചർച്ചയുണ്ടെന്ന് പറഞ്ഞപ്പോഴാണ് ഇപ്പോള്‍ വൈറലാകുന്ന വാക്കുകള്‍ അഖിൽ പറഞ്ഞത്. 

 'എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി കേരളത്തിൽ ഇല്ലായിരുന്നു. അഞ്ച് മിനിറ്റ് പോലും തികച്ച് ഞാൻ ബി​ഗ് ബോസ് എന്ന പരിപാടി കണ്ടിട്ടില്ല. ഒരാൾക്ക് ആരാധന തോന്നുന്നതും അതിലേ​ക്ക് കേറമെന്ന് തോന്നുന്നതും ഇതെന്തോ വലിയ പരിപാടിയാണെന്ന തോന്നൽ വരുമ്പോഴല്ലേ. അതുപോലെ തന്നെ രജിത് കുമാറെന്ന മനുഷ്യൻ ഒരു സമയത്ത് വൈറലായിട്ടില്ലേ. ബി​ഗ് ബോസിലേക്ക് വിളിച്ചാൽ ജോജു ചേട്ടൻ ഉൾപ്പടെയുള്ള ആളുകൾ പോണമെന്ന് പറഞ്ഞാൽ പോകും. 'അ‍ഞ്ച് മിനിറ്റ് പോലും ബി​ഗ് ബോസ് എന്ന പരിപാടി എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. അതിനേക്കാളും ബേധം ലുലുമാളിൽ‌ പോയി നടുറോഡിൽ നിന്ന് മുണ്ട് പൊക്കി കാണിക്കുന്നതല്ലേ.... അത് കാണാനും കുറെപ്പേർ വരില്ലേ. ഭ്രാന്താണെന്നൊക്കെ പറയുമായിരിക്കും. പക്ഷെ ഞാൻ‌ വിചാരിക്കും എന്റെ ഫോളോവേഴ്സാണെന്ന്' - അഖില്‍ മാരാര്‍ പറയുന്നു. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

അതേ സമയം കഴിഞ്ഞ ദിവസം ഉദ്ഘാന എപ്പിസോഡില്‍ മോഹന്‍ലാലിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വാദിച്ചിട്ടുണ്ട്. അങ്ങ് അത് അറിഞ്ഞിട്ടില്ല എന്ന് മാത്രം എന്നും അഖില്‍ പറഞ്ഞു. അഹങ്കാരിയായി മുദ്ര ചാര്‍ത്താൻ എളുപ്പമാണ്. എന്റെ ശരീരഭാഷയില്‍ എളുപ്പത്തില്‍ കിട്ടുന്ന വിശേഷണം ഒരു അഹങ്കാരിയെന്നാണ്. കുറച്ച് അടുത്ത് മനസിലാക്കിയ ആള്‍ക്കാര്‍ക്ക് തിരിച്ചറിയാനാകും ഞാൻ ആരാണെന്ന് എന്നും അഖില്‍ മാരാര്‍ പറഞ്ഞു.

ലാല്‍ സാര്‍ എന്നെ വഴക്കു പറയും എന്ന് എനിക്ക് അറിയാം. അത് ഒരിക്കലും മലയാള സിനിമയിലെ ഒരു അഭിനേതാവ് ഒരു സംവിധായകനെ വഴക്ക് പറഞ്ഞതായി കാണില്ല. പ്രിയപ്പെട്ട ലാലേട്ടൻ എന്നെ വഴക്ക് പറഞ്ഞാതായേ കാണുള്ളൂ. ലാലേട്ടന് എന്നെ വഴക്ക് പറയാൻ ഒന്നും തോന്നണ്ട എന്ന് മുൻകൂട്ടി പറഞ്ഞതാ എന്നും അഖില്‍ മാരാര്‍ വ്യക്തമാക്കി. അങ്ങനെ വഴക്ക് പറയാനുള്ള സാഹചര്യം ഇല്ലാതാകട്ടെ, എപ്പോഴും സ്‍നേഹിക്കാനുള്ള സാഹചര്യം ഉണ്ടാകട്ടേ എന്നുമാണ് മോഹൻലാല്‍ അഖില്‍ മാരാരോട് മറുപടിയായി പറഞ്ഞത്.

ഇത്തവണ യുദ്ധം ഈ ഒറിജിനല്‍സ് തമ്മില്‍; ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ 18 മത്സരാര്‍ഥികളെക്കുറിച്ച് അറിയേണ്ടതെല്ലാം

'ഒരു നടൻ സംവിധായകനെ വഴക്കു പറഞ്ഞതായി ഞാൻ കരുതില്ല', മോഹൻലാലിനോട് അഖില്‍ മാരാര്‍
 

click me!