Latest Videos

ഇത്രയും മോശപ്പെട്ട, സഹകരിക്കാൻ കൊള്ളാത്ത എന്നോട് ഇനിയാരും മിണ്ടരുത്: കടുപ്പിച്ച് മാരാർ

By Web TeamFirst Published May 31, 2023, 4:48 PM IST
Highlights

കഴിഞ്ഞ ദിവസം ഷോയ്ക്കിടെ മാരാർ സെറീനയുടെ മുന്നിൽ മുണ്ട് പൊക്കി കാണിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. ആരൊക്കെ ആകും സീസണിൽ ഫൈനൽ ഫൈവിൽ എത്തുക എന്ന സംസാരങ്ങൾ പ്രേക്ഷകർ ആരംഭിച്ചു കഴിഞ്ഞു. കോടതി ടാസ്ക് ആണ് ഈ വാരം ബി​ഗ് ബോസിൽ നടക്കുന്നത്. മത്സരാർത്ഥികൾക്ക് തങ്ങൾക്ക് ക്ലിയർ ആവേണ്ട കാര്യങ്ങളും മറ്റും പരാതിയായി ബി​ഗ് ബോസ് കോടതിയിൽ നൽകാവുന്നതാണ്. ശേഷം ഇത് കോടതി പരി​ഗണിക്കുകയും ശാശ്വത പരിഹാരം കാണുകയും ചെയ്യും എന്നതാണ് ടാസ്ക്. 

കഴിഞ്ഞ ദിവസം ഷോയ്ക്കിടെ മാരാർ സെറീനയുടെ മുന്നിൽ മുണ്ട് പൊക്കി കാണിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. ജുനൈസ്, വിഷ്ണു, റിയാസ്, ഫിറോസ്, സെറീന, നാദിറ എന്നിവർ സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ ബി​ഗ് ബോസിനെ പറ്റി മുൻപ് അഖിൽ പറഞ്ഞ കാര്യങ്ങളെ പറ്റി സംസാരിക്കുക ആയിരുന്നു. ഇതിനിടയിൽ മാരാർ മുണ്ട് അൽപം പൊക്കി കാണിച്ചു. ഇതാണ് ഇന്ന് കോടതിയിൽ വന്നത്. ഫിറോസ് ആയിരുന്നു ജഡ്ജ്. സെറീനയുടെ വക്കീൽ റിയാസ് ആണ്. അഖിൽ സ്വയം ആണ് വാദിച്ചത്. വാദങ്ങൾക്ക് ഒടുവിൽ അഖിൽ സംഭവത്തിൽ മാപ്പ് പറയുകയും ചെയ്തു. ഇതിനിടയിൽ അഖിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധനേടുന്നത്. 

"ഇത്തരം പ്രവർത്തി ചെയ്ത അഖിൽ മാരാർ എന്ന വ്യക്തിയോട്, ഈ പറയുന്ന ആരും തന്നെ മിണ്ടരുത്. റിയാസ് പറഞ്ഞ ശക്തമായൊരു പോയിന്റ് ഉണ്ട്. അയാൾക്ക് ഇഷ്ടമില്ലാത്തൊരു വ്യക്തിയോട് ഇതുവരെ മിണ്ടിയിട്ടില്ലെന്ന്. അതാണ് അഭിമാനം. അതാണ് വ്യക്തിത്വം എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്രയും മോശപ്പെട്ട എന്നോട്, സഹകരിക്കാൻ കൊള്ളാത്ത എന്നോട് കേരളത്തിലെ ചെറുപ്പക്കാരെയും കുട്ടികളെയും സ്വാധീനിച്ച് മോശക്കാരനായി ചിത്രീകരിച്ച എന്നോട് ഇവിടെയുള്ള മാന്യവ്യക്തികൾ, ഇനി അങ്ങോട്ട് അഖിൽ മാരാർ എന്ന വ്യക്തി ബി​​ഗ് ബോസ് വീട്ടിൽ എത്ര നാൾ ഇവിടെ ഉണ്ടോ അതുവരെ മിണ്ടാനോ സഹകരിക്കാനോ പാടില്ല എന്ന ഉപാധിയോട് കൂടി ഞാൻ മാപ്പ് ചോ​ദിക്കുന്നു", എന്നാണ് അഖിൽ പറഞ്ഞത്. പിന്നാലെ എല്ലാവരുടെയും മുന്നിൽ വച്ച് ശിക്ഷയായി വിധിച്ച പത്ത് ഏത്തമിടലും അഖിൽ ചെയ്തു. 

'എന്റെ ബർത്ത് ഡേ ബോയ്ക്ക് ഇന്ന് പതിനെട്ട്'; ​ഗോപി സുന്ദറിന് ആശംസകളുമായി അമൃത

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ ടോപ്പ് ഫൈവിൽ എത്തുമെന്ന് ആരാധകർ ഒന്നടങ്കം പറയുന്ന മത്സരാർത്ഥിയാണ് അഖിൽ മാരാർ. ഷോ തുടങ്ങി ആദ്യ ദിവസം മുതൽ ഇതുവരെ തന്റേതായ നിലപാടുകൾ പറഞ്ഞും ഒറ്റയ്ക്കും കൂട്ടായും മത്സരിച്ച് നിന്ന മത്സരാർത്ഥിയാണ് അഖിൽ മാരാർ. അതുകൊണ്ട് തന്നെ ഫൈനലിൽ വരാൻ മാരാർ യോഗ്യനാണെന്നും ഇവര്‍ പറയുന്നു. അതേസമയം, ചലഞ്ചേഴ്സ് ആയി വന്ന റിയാസ് സലീമും ഫിറോസും രണ്ട് ദിവസത്തിൽ വീട്ടിൽ നിന്നും യാത്ര പറയും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

click me!