'നാദിറയുടെ പ്രണയം സ്‍ട്രാറ്റജിയായിരുന്നോ?', 'ബിബി കോടതി'യില്‍ പരാതി

Published : May 31, 2023, 04:27 PM IST
'നാദിറയുടെ പ്രണയം സ്‍ട്രാറ്റജിയായിരുന്നോ?', 'ബിബി കോടതി'യില്‍ പരാതി

Synopsis

നാദിറയോട് സാഗറിന് പ്രണയമുണ്ടായിരുന്നില്ല എന്ന് കേസ് വിശദീകരിക്കവേ ജുനൈസ് വ്യക്തമാക്കിയിരുന്നു.

ബിഗ് ബോസിലെ ആകര്‍ഷണമാകാറുണ്ട് വീക്ക്‍ലി ടാസ്‍കുകള്‍ പലപ്പോഴും. ബിഗ് ബോസ് ഹൗസില്‍ 'ബിബി കോടതി' ആയിരിക്കുകയാണ് ഇപ്പോള്‍. ബിഗ് ബോസ് മലയാളത്തിലെ മുൻ താരങ്ങളായ റിയാസും ഫിറോസും അഭിഭാഷകരായും ആണ് ടാസ്‍ക് തുടങ്ങിയത്. ബിഗ് ബോസ് ഹൗസിലെ 'ബിബി കോടതി' ഇന്ന് എടുത്തത് നാദിറയുടെ ഒരു പരാതി ആയിരുന്നു.

സാഗര്‍ സൂര്യയുമായുള്ള തന്റെ പ്രണയം സ്‍ട്രാറ്റജി ആയിരുന്നുവെന്ന് ജുനൈസ് ആരോപിക്കുന്നുവെന്നായിരുന്നു നാദിറയുടെ പരാതി. ജുനൈസ് എന്റെ പ്രണയത്തെ പലയിടത്തും മോശമായി ചിത്രീകരിക്കുന്നുവെന്നാണ് നാദിറ പരാതിപ്പെട്ടത്. സ്‍ട്രാറ്റജി ആണെന്ന് ജുനൈദ് അപവാദ പ്രചരണം നടത്തി. വികാരത്തെ വ്രണപ്പെടുത്തിയതിന്റെ പേരില്‍ ജുനൈസ് തന്നോട് മാപ്പ് പറയണം എന്നുമാണ് നാദിറയുടെ ആവശ്യം.

അഭിഭാഷകനാകുന്നതിന് പകരം ഇത്തവണ ജഡ്‍ജിയായിട്ടാണ് ടാസ്‍കില്‍ റിയാസ് പങ്കെടുത്തത്. ജുനൈസിന് വേണ്ടി കേസ് വാദിക്കാൻ ടാസ്‍കില്‍ തയ്യാറായത് ഫിറോസായിരുന്നു. അഖില്‍ മാരാരെ ഗുമസ്‍തനായിട്ടും റിയാസ് തന്നെ തെരഞ്ഞെടുത്തു. നാദിറയോട് സാഗറിന് പ്രണയമുണ്ടായിരുന്നില്ല എന്ന് കേസ് വിശദീകരിക്കവേ ജുനൈസ് അഭിഭാഷകനായ ഫിറോസിനോട് വിശദീകരിക്കുന്നത് കാണാമായിരുന്നു.

ജുനൈസിന് എതിരെയുള്ള നാദിറയുടെ പരാതിയില്‍ എന്ത് വിധിയായിരിക്കും റിയാസ് പുറപ്പെടുവിക്കുക എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ശോഭയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം അഖിലിനെതിരെ ശിക്ഷ വിധിച്ചിരുന്നു. ബി​ഗ് ബോസിലേതുപോലെ പുറത്തും ബിസിനസ് വിജയിപ്പിക്കാന്‍ വേണ്ടി ആളുകളെ സുഖിപ്പിക്കുന്ന ആളാണ് താനെന്ന് അഖില്‍ പറഞ്ഞതായിട്ടായിരുന്നു ശോഭയുടെ പരാതി. വാദിയായ ശോഭയ്ക്കുവേണ്ടി റിയാസ് സലിമും പ്രതിയായ അഖിലിനുവേണ്ടി ഫിറോസ് ഖാനുമാണ് കോടതിയില്‍ വാദിച്ചത്. കേസിലേക്കുവേണ്ടി മത്സരാര്‍ഥികള്‍ തന്നെ തെരഞ്ഞെടുത്ത ജഡ്‍ജി നാ​ദിറ ആയിരുന്നു. നാദിറ തെരഞ്ഞെടുത്ത ​ഗുമസ്‍ത സെറീനയും. ശോഭയുടെയും അഭിഭാഷകന്‍ റിയാസിന്‍റെയും വാദങ്ങള്‍ പൊളിക്കാന്‍ അഖിലും ഫിറോസും ശ്രമിച്ചെങ്കിലും കോടതിയില്‍ വച്ചും അഖില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ അവിടെ വിനയായി. ഒരിക്കല്‍ അഖിലിന്‍റെ പരാമര്‍ശം കേട്ട് ശോഭ കരഞ്ഞത് കോടതിയില്‍ ചര്‍ച്ചയായപ്പോള്‍ ശോഭ നന്നായി കരച്ചില്‍ അഭിനയിക്കാനറിയാവുന്ന ആളാണെന്ന് അഖില്‍ പറഞ്ഞു. ഒരു മണിക്കൂര്‍ സമയം കോടതിയില്‍ ഇങ്ങനെ പെരുമാറിയ ആള്‍ പുറത്ത് എങ്ങനെ പെരുമാറുമെന്ന് ഊഹിക്കാന്‍ സാധിക്കുമെന്ന് ന്യായാധിപ നാദിറ നിരീക്ഷിച്ചു. ഒടുവില്‍ അഖില്‍ മാരാര്‍ക്കുള്ള ശിക്ഷയും നാദിറ വിധിച്ചു. ഗാര്‍ഡന്‍ ഏരിയയ്ക്ക് ചുറ്റും മൂന്ന് തവണ ഓടുകയെന്നാണ് അഖിലിന് ശിക്ഷയായി നാദിറ വിധിച്ചത്. ബിഗ് ബോസ് നേരത്തെ നിര്‍ദ്ദേശിച്ച ശിക്ഷകളില്‍ പെട്ട പൂളില്‍ ചാട്ടം ജഡ്‍ജിയെ ബഹുമാനിക്കാത്തതിന്റെ പേരില്‍ അഖിലിനും ശോഭയ്ക്കും ജുനൈസിനും എതിരെ നാദിറ വിധിച്ചിരുന്നു.

Read More: കമല്‍ഹാസൻ പ്രഭാസിന്റെ വില്ലനാകുമോ?, 150 കോടി പ്രതിഫലമോ? ആരാധകര്‍ ആശയക്കുഴപ്പത്തില്‍

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്