
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് തിരശ്ശീല വീഴാൻ ഇനി ഏതാനും നാളുകൾ കൂടിയാണ് ബാക്കി. ആരാകും ആ ബിഗ് ബോസ് കിരീടം സ്വന്തമാക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് ബിബി പ്രേക്ഷകർ. പല പ്രവചനങ്ങളും സോഷ്യൽ മീഡിയകളിൽ നിറയുകയാണ്. ഇതിൽ പ്രധാനിയാണ് അഖിൽ മാരാർ. അഖിൽ ബിബി കപ്പടിക്കുമെന്നാണ് ആരാധക പക്ഷം. പക്കാ ബിബി മെറ്റീരിയൽ ആയതുകൊണ്ടു തന്നെയാണിത്. മാരാരുമായി വീട്ടിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരാണ് ശോഭയും ജുനൈസും. ഇവർ തമ്മിലുള്ള തർക്കം ഷോ തുടങ്ങി രണ്ടാം ആഴ്ച മുതൽ തുടങ്ങിയത്. ഇതിനിടെ മാരാർ മുണ്ട് പൊക്കി എന്ന ആരോപണവും ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെടുത്തി ജുനൈസ് പലപ്പോഴും അഖിലിനെതിരെ വരാറുമുണ്ട്. ഇതിനോട് അഖിൽ പറഞ്ഞ മറുപടിയാണ് ഇപ്പോൾ ജനശ്രദ്ധനേടുന്നത്.
നാദിറയുടെ സഹോദരി ഷഹനാസും സുഹൃത്ത് ശ്രുതിയും ഷോയിൽ വന്നിട്ട് പോയതിന് ശേഷം എല്ലാവരും കൂടി ഗാർഡൻ ഏരിയയിൽ ഇരുന്ന് സംസാരിക്കുക ആയിരുന്നു. ഇതിനിടയിൽ ശ്രുതി ജുനൈസിനെ വിളിച്ച പേരുമായി ബന്ധപ്പെട്ട് ചർച്ച വന്നു. അഖിൽ വിളിച്ചത് പോലെയാണ് ശ്രുതിയും തന്നെ വിളിച്ചതെന്നാണ് ജുനൈസ് പറയുന്നത്. അതിന് താൻ കപടപുരോഗമനവാദി എന്നാണ് ജുനൈസിനെ പറഞ്ഞതെന്ന് അഖിൽ പറയുന്നു. നമ്മൾ ഇവിടെ കാണിക്കുന്നതല്ലല്ലോ ജനം കാണുന്നതും വിലയിരുത്തുന്നതും എന്നും അഖിൽ പറഞ്ഞു. ഇതിനിടയിൽ ശോഭയും കയറി സംസാരിക്കുന്നുണ്ട്.
"എനിക്ക് രണ്ട് പെൺമക്കളാണ്. സ്കൂളിൽ പഠിക്കുകയാണ്. ജുനൈസ് മുണ്ടിന്റെ വിഷയം കഴിഞ്ഞ കുറേ ആയി ആവർത്തിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യമാണ്. ഒരുവർഷം കഴിഞ്ഞെന്ന് വച്ചോ. ബിഗ് ബോസും അലയൊലികളും കഴിഞ്ഞു. അടുത്ത വർഷം സ്കൂളിൽ പഠിക്കുന്ന എന്റെ പെൺമക്കളെ നോക്കിയിട്ട് ഇക്കാര്യം അവരോട് ആവർത്തിച്ച് പറഞ്ഞാലോ ? അവരുടെ മാനസിക അവസ്ഥ എന്തായിരിക്കും. പലപ്പോഴും ഇതാവർത്തിക്കുമ്പോൾ ഞാൻ റിയാക്ട് ചെയ്യും. പക്ഷേ ജുനൈസ് പറയുന്നത് കേട്ട് അയ്യോ ദൈവമേ എന്റെ മക്കളുടെ ഭാവി എന്താകും എന്ന് ആലോചിച്ച് ഞാൻ എങ്ങും പോയിരിക്കാറില്ല", എന്നാണ് അഖിൽ പറഞ്ഞത്.
'ശെൻ്റെ പൊന്നോ...'; മമ്മൂട്ടിയുടെ പുത്തൻ ലുക്ക് കണ്ട് അമ്പരന്ന് മലയാളികൾ
ഇക്കാര്യം ശരിവച്ച നാദിറ, അഖിലിന് കുടുംബം ഉള്ള കാര്യം ജുനൈസും ചിന്തിക്കണം എന്ന് പറയുന്നു. ജുനൈസ് ഈ വിഷയം തന്നെ നിരന്തരം എടുത്തിട്ടു. ഇന്നലെ തന്നെ ഷിജു ചേട്ടനോട് സെറീനയോ എന്തിന് അഖിലേട്ടനോടും പറഞ്ഞു. എന്തോ സ്ഥാപിക്കാൻ ശ്രമിക്കുന്നത് പോലെയെന്നും നാദിറ പറയുന്നു. എല്ലാ കാര്യങ്ങളിലും എത്തിക്കത്തുന്ന ശോഭയെ കുറിച്ചും അഖിൽ പറയുന്നു. ശോഭയുടെ ന്യായീകരണം ആണ് ഏറ്റവും അസഹനീയം എന്ന് പറയുന്നത്. ഞാൻ ജുനൈസിനെ പറ്റി പറയുന്നതിന് നിനക്കെന്താ? എന്നെ അവൻ കളിയാക്കുന്നതിന് ഇതുവരെ നീ റിയാക്ട് ചെയ്തിട്ടില്ലല്ലോ എന്നും അഖിൽ ശോഭയോട് ചോദിക്കുന്നു. ഇതിന് ശോഭ ന്യായീകരിക്കാനും ശ്രമിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ