
പൊതുസമൂഹത്തിൽ രാഹുൽ ഈശ്വറിന് ഉണ്ടായിരുന്ന അംഗീകാരവും വാക്കുകൾക്കുണ്ടായിരുന്ന വിലയും ബിഗ് ബോസ് വീട്ടിൽ എത്തിയതോടെ നഷ്ടപ്പെടുത്തിയെന്ന് സംവിധായകനും ബിഗ് ബോസ് മുൻ വിജയിയുമായ അഖിൽ മാരാർ. രാഹുൽ ഈശ്വറിനോട് മറ്റ് മത്സരാർഥികൾ പെരുമാറുന്ന രീതി കണ്ട് തനിക്ക് വിഷമം തോന്നിയെന്നും പൊതുസമൂഹത്തിൽ അറിയപ്പെടുന്ന ഒരാൾ ഇത്തരത്തിൽ അവഹേളിക്കപ്പെടേണ്ട ആളല്ലെന്നും ജിഞ്ചർ മീഡിയക്കു വേണ്ടി നടത്തുന്ന യൂട്യൂബ് വിശകലത്തിനിടെ അഖിൽ മാരാർ പറഞ്ഞു.
“അയാൾക്ക് പൊതുസമൂഹത്തിൽ ഉണ്ടായിരുന്ന അംഗീകാരവും അയാളുടെ വാക്കുകൾക്ക് ഉണ്ടായിരുന്ന ഒരു വിലയുമെല്ലാം അയാൾ പോയി ഭയങ്കരമായി നഷ്ടപ്പെടുത്തിയതായാണ് എനിക്ക് തോന്നിയത്,” അഖിൽ മാരാർ കൂട്ടിച്ചേർത്തു.കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ മറ്റ് മത്സരാർഥികൾ രാഹുൽ ഈശ്വറിന്റെ പാവകളെപ്പോലെയാണ് പെരുമാറുന്നതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ പരാമർശത്തിനു ശേഷവും മത്സരാർഥികൾ സ്വന്തം നിലയിൽ ഗെയിം കളിക്കാൻ തയ്യാറാകുന്നില്ല എന്നും അഖിൽ മാരാർ വിമർശിച്ചു.
''കഴിഞ്ഞ വീക്കിൽ ഇത്രയും പേർ എവിക്റ്റായിപ്പോയി, രാഹുൽ ഈശ്വറിന്റെ കളിപ്പാവകളാണ് എന്ന് പറഞ്ഞതിനു ശേഷം, രാഹുൽ ഈശ്വറിനോട് റിയാക്‌ട് ചെയ്യുമെന്നും, അദ്ദേഹവുമായി ബന്ധപ്പെട്ട കണ്ടെന്റുകൾ വരുമെന്നും പലരും പറഞ്ഞു. വിക്കി തഗ്ഗിനോട് ഒരു പത്തു പ്രാവശ്യം കൺഫഷൻ റൂമിൽ വിളിച്ചിരുത്തിയിട്ട്, വിക്കി ഗെയിം കളിക്കണം, ഗെയിം കളിക്കണം എന്നൊക്കെ ബിഗ് ബോസും ലാലേട്ടനും പറഞ്ഞു. ഇത്രയേറെ കാര്യങ്ങൾ ചെയ്തിട്ടും, ഹൗസിൽ നിന്ന് കൂട്ട ഒഴിവാക്കൽ നടന്നിട്ടും, ഇവർക്ക് ഇത് മനസിലാകുന്നില്ല. ഒരു റിയൽ ബിഗ് ബോസ് ഗെയിമിലേക്ക് ഇവർ വരുന്നില്ല, ചോദ്യങ്ങൾ ചോദിക്കുന്നില്ല. ആ ഒരു വലിയ പ്രശ്‌നം നമ്മൾ കാണുന്നുണ്ട്. സ്‌പൂൺ ഫീഡ് ചെയ്‌ത്, സ്‌പൂൺ ഫീഡ് ചെയ്‌ത് ഈ ഷോയെ കുളമാക്കുകയാണ്'', അഖിൽ മാരാർ പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ