'നോബിയോടുള്ള വികാരങ്ങൾ എത്രത്തോളം തീവ്രമാണെന്ന് എനിക്ക് മനസിലായി'; ലവ് ട്രാക്കോ അതോ പ്രണയമോ?; തുറന്നുപറഞ്ഞ് നിലീന

Published : Oct 20, 2026, 11:24 AM IST
Nilina about her relationship with Noby

Synopsis

ബിഗ് ബോസ് മലയാളം വൈൽഡ് കാർഡ് മത്സരാർത്ഥിയായ നിലീന, നോബിയുമായുള്ള തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞു.

ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ മാസ് എവിക്ഷന് പിന്നാലെ വീട്ടിലേക്കെത്തിയ നാല് വൈൽഡ് കാർഡുകളിൽ ഒരാളായിരുന്നു നിലീന. ആദ്യ ദിവസം കൺഫഷൻ റൂമിൽവച്ചുള്ള സംസാരത്തിൽത്തന്നെ വളരെ ക്ലാരിറ്റിയുള്ള നന്നായി സംസാരിക്കാനറിയുന്ന ആൾ എന്ന ഇമേജ് ആണ് നിലീന പ്രേക്ഷകർക്ക് നൽകിയത്. എന്നാൽ പിന്നീട് നോബിയുമായി ലൗവ് ട്രാക്ക് പിടിക്കുന്നതാണ് കാണാനായത്. ഇപ്പോഴിതാ നോബി–നിലീന പ്രണയം യഥാർഥമായിരുന്നോ എന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് താരം. ഏഷ്യാനെറ്റിലെ ‘ലൈൻ കട്ട് വിത്ത് അഞ്ജന നമ്പ്യാർ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു നിലീന. ഇറങ്ങാൻ നേരം നോബി തന്നോട് 'ഐ ലവ് യു' പറഞ്ഞതായും അവിടുന്ന് ഇറങ്ങയതിനേക്കാൾ വിഷമം നോബിയെ മിസ് ചെയ്യുന്നതിലാണെന്നും നിലീന പറഞ്ഞു.

നോബിയുമായി ഉണ്ടായിരുന്നത് യഥാർഥ പ്രണയമാണോ അതോ പ്രേക്ഷകരുടെ ശ്രദ്ധ നേടാനുള്ള ലവ് ട്രാക്കാണോ എന്ന ചോദ്യത്തിന്, രണ്ടും ചേർന്നതായിരുന്നു എന്നായിരുന്നു നിലീനയുടെ മറുപടി. ''ആദ്യം കളിയായിട്ടാണ് കാര്യങ്ങൾ തുടങ്ങിയത്. ‍നമ്മുടെ അടുപ്പം കണ്ട് ആളുകൾ പ്രണയത്തിലാകുമെന്ന് പ്രതീക്ഷിക്കുമെന്നും അതുകൊണ്ട് പ്രണയിച്ച് കാണിച്ചാലോ എന്നൊക്കെ തമാശയായി സംസാരിച്ചിരുന്നു. നോബി തനിക്കൊപ്പം ലവ് ട്രാക്ക് ഇറക്കുമെന്ന് വേദാംഗിയും എന്നോട് ആദ്യം പറഞ്ഞിരുന്നു.

എന്നാൽ അതൊക്കെ തമാശയായി വിട്ടുകളയുകയാണ് ചെയ്തത്. തമാശകൾക്കിടയിൽ എപ്പോഴോ ആ അടുപ്പം മറ്റൊരു രീതിയിലേക്ക് മാറി. ഒരു പോയിന്റ് എത്തിയപ്പോൾ മനസിലായി ഇത് തമാശയല്ല, ഞങ്ങൾ രണ്ടുപേർക്കും തോന്നുന്ന കാര്യമാണെന്ന്. നോബിയോടുള്ള വികാരങ്ങൾ എത്രത്തോളം തീവ്രമാണെന്ന് എനിക്ക് മനസിലായി. നോബിക്കും അതേ വികാരമുണ്ട് എന്നാണ് ആ കണ്ണുകളിലൂടെ എനിക്ക് മനസിലായത്. ഞാൻ പുറത്തായ ആ ദിവസവും നോബി എന്നോട് 'ഐ ലവ് യു' പറഞ്ഞിരുന്നു'', നിലീന പറഞ്ഞു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പുതിയ ആഴ്ച; ബി​ഗ് ബോസിൽ 9 പേർ നോമിനേഷനിൽ
'പുതപ്പിനുള്ളിൽ നിന്നും പുറത്ത് വന്ന് ഗെയിം കളിക്കാൻ നോബിയോട് നിർദ്ദേശം..'; ബിഗ് ബോസ്സിൽ ഇത്തവണ ഓപ്പൺ നോമിനേഷൻ