"എന്‍റെ കുടുംബവും അഖിലേട്ടനും" : സന്തോഷം തുളുമ്പുന്ന ചിത്രം പങ്കിട്ട് നാദിറ

Published : Jul 09, 2023, 05:11 PM IST
"എന്‍റെ കുടുംബവും അഖിലേട്ടനും" :  സന്തോഷം തുളുമ്പുന്ന ചിത്രം പങ്കിട്ട് നാദിറ

Synopsis

ടിക്കറ്റ് ടു ഫിനാലെ ജയിച്ചെങ്കിലും പണവുമായി നാദിറ പുറത്തേക്ക് പോകുക ആയിരുന്നു. അതോടൊപ്പം തന്നെ നാദിറയെ കുടുംബം അം​ഗീകരിച്ചതും ഓരോ മലയാളികൾക്കും അഭിമാനമായി മാറിയിരുന്നു. 

തിരുവനന്തപുരം: ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ശക്തയായ മത്സരാർത്ഥി ആയിരുന്നു നാദിറ മെഹ്റിൻ. മുൻ സീസണുകളിൽ ക്യുയർ കമ്മ്യൂണിറ്റിയിൽ നിന്നും മത്സരാർത്ഥികൾ വന്നിട്ടുണ്ടെങ്കിലും അവരിൽ നിന്നും തീർത്തും വ്യത്യസ്തയാണ് നാദിറ. തന്റെ പ്രവ‍ർത്തിയിലൂടെ മറ്റുള്ളവരെ പോലെ താനും നിങ്ങളിൽ ഒരാളാണെന്ന് വിളിച്ച് പറഞ്ഞ നാദിറ, ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായി പണപ്പെട്ടി എടുത്ത മത്സരാർത്ഥി കൂടിയാണ്. 

ടിക്കറ്റ് ടു ഫിനാലെ ജയിച്ചെങ്കിലും പണവുമായി നാദിറ പുറത്തേക്ക് പോകുക ആയിരുന്നു. അതോടൊപ്പം തന്നെ നാദിറയെ കുടുംബം അം​ഗീകരിച്ചതും ഓരോ മലയാളികൾക്കും അഭിമാനമായി മാറിയിരുന്നു. ഇപ്പോഴിതാ ബിഗ്ബോസ് വിജയി അഖില്‍ മാരാര്‍ നാദിറയെയും കുടുംബത്തെയും സന്ദര്‍ശിച്ചിരിക്കുന്നു.

അഖില്‍ മാരാരും നാദിറയും നാദിറയുടെ ഉപ്പയും ഉമ്മയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം നാദിറ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അഖിലേട്ടനും എന്‍റെ കുടുംബത്തിനൊപ്പമുള്ള അവിസ്മരണീയമായ നിമിഷങ്ങള്‍‌ എന്നാണ് ചിത്രത്തിന് നാദിറ നല്‍കിയ തലക്കെട്ട്. 

നേരത്തെ മാതൃദിനത്തിൽ ബി​ഗ് ബോസിനകത്ത് വച്ചെഴുതിയ കത്ത് ഉമ്മയ്ക്ക് നേരിട്ട് കൊടുത്ത സന്തോഷം നാദിറ പങ്കുവച്ചിരുന്നു. കയ്യിൽ കത്തുമായി ഇരിക്കുന്ന ഉമ്മയുടെ ഫോട്ടോയും നാദിറ ഷെയർ ചെയ്തിട്ടുണ്ട്. അതോടൊപ്പം ബി​ഗ് ബോസ് ഹൗസിൽ നിന്നും കൊണ്ടുവന്ന ചില സാധനങ്ങളും ഫോട്ടോയിൽ കാണാം. 

അതേ സമയം ബിഗ്ബോസ് വിജയത്തിന് ശേഷം വിവിധയിടങ്ങളില്‍ സന്ദര്‍ശനത്തിലാണ് അഖില്‍ മാരാര്‍. കൊല്ലം സുധിയുടെ വിയോ​ഗത്തിന് കാരണമായ കാറപകടത്തിൽ പരിക്കേറ്റ മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോനെ കാണാന്‍ അഖില്‍ എത്തിയിരുന്നു. നിലവിൽ ആരോ​ഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കയാണ് മഹേഷ്. 

പ്ലസ്ടു കാലം വരെ ആര്‍എസ്എസ് ശാഖയില്‍ പോയി; പിന്നെ അത് വിടാന്‍ കാരണം വിവരിച്ച് അഖില്‍ മാരാര്‍

ഷാരൂഖ് ഖാന്‍റെ അഭിനയം പോരാ, സൗന്ദര്യവുമില്ലെന്ന് പാക് നടി ; തിരിച്ച് കിട്ടിയത് ട്രോള്‍ മഴ.!

WATCH Asianet News LIVE....

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്