
ഓഗസ്റ്റ് 3ന് ആയിരുന്നു ഏറെ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 7ന് ആരംഭമായത്. 19 മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയിൽ പകുതിയിൽ വച്ച് അഞ്ച് വൈൽഡ് കാർഡുകാരും എത്തി. ഏഴിന്റെ പണി എന്ന ടാഗ് ലൈനുമായി എത്തിയ ഷോ ശരിക്കും ഏഴിന്റെ പണിയായിരുന്നു എന്നതിൽ തർക്കമില്ല. പ്രകടനങ്ങളുടെ എല്ലാം അടിസ്ഥാനത്തിൽ ഒന്നും രണ്ടും പേർ വീതം ഓരോ ആഴ്ചയിലും എവിക്ട് ആയി അവസാനം 7 പേരിൽ എത്തിയിരിക്കുകയാണ്. ഇവരിൽ ആരാകും ടൈറ്റിൽ വിന്നറാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഏവരും.
നെവിൻ, ആദില, നൂറ, അക്ബർ, ഷാനവാസ്, അനീഷ്, അനുമോൾ എന്നിവരാണ് ബിഗ് ബോസ് ഹൗസിൽ അവശേഷിക്കുന്ന മത്സരാർത്ഥികൾ. ഇവരെല്ലാവരും ഈ ആഴ്ച നോമിനേഷനിലുണ്ടെന്ന് കഴിഞ്ഞ ദിവസം ബിഗ് ബോസ് അറിയിച്ചു. "എഴിന്റെ പണിയുടെ ഏഴാം സീസണിലെ അവസാന ഏഴ് പേർ. ഫൈനൽ 7. അഭിനന്ദനങ്ങൾ. അങ്ങനെ ഫിനാലെ വീക്ക് ആരംഭിക്കുകയാണ്. ഇനി ഈ സീസണിലെ അവസാന നോമിനേഷൻ. ഈ നോമിനേഷനിലൂടെയാണ് നിങ്ങളുടെ സ്ഥാനങ്ങൾ നിർണയിക്കപ്പെടുന്നതും നിങ്ങളിലെ വിജയിയെ പ്രേക്ഷകർ തെരഞ്ഞെടുക്കുന്നതും. ഇനി ഒരാഴ്ചയ്ക്കപ്പുറം ഫിനാലെ വേദിയിൽ പ്രേക്ഷക വിധിയെഴുത്ത്. അതിനായി എല്ലാവരും നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. എല്ലാവർക്കും വിജയാശംസകൾ", എന്നായിരുന്നു ബിഗ് ബോസിന്റെ പ്രഖ്യാപനം.
അതേസമയം, മിഡ് വീക്ക് എവിക്ഷന്‍ ഉണ്ടാകുമെന്ന് ഞായറാഴ്ച മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഫിനാലെയില്‍ താന്‍ വരുമ്പോള്‍ എത്ര പേര്‍, ആരൊക്കെ ഉണ്ടാകുമെന്ന് അറിയില്ലെന്ന് പറഞ്ഞ മോഹന്‍ലാല്‍ എല്ലാവര്‍ക്കും വിജയ ആശംസകള്‍ നേരുകയും ചെയ്തിരുന്നു. എന്തായാലും 7 പേരില്‍ ടോപ് 5ല്‍ ആരൊക്കെ എത്തുമെന്ന് കാത്തിരുന്ന് അറിയാം.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ