
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനത്തോടടുക്കുകയാണ്. ഏഴ് മത്സരാർത്ഥികളുമായി തൊണ്ണൂറ്റിരണ്ടാം ദിവസത്തിലേക്ക് കടക്കുന്ന ഷോയിൽ ആരൊക്കെയാണ് ടോപ് ഫൈവിൽ എത്താൻ പോകുന്നത് എന്നാണ് ഇനി പ്രേക്ഷകർ ഒന്നടങ്കം ഉറ്റുനോക്കുന്നത്.
അതേസമയം ഇന്നത്തെ എപ്പിസോഡിൽ എവിക്ട് ആയ മത്സരാർത്ഥികളിൽ ചിലർ ബിഗ് ബോസ്സിൽ തിരിച്ചെത്തിയിട്ടുണ്ട്. ശരത് അപ്പാനി, കലാഭവൻ ശാരിക, സരിക കെബി, ശൈത്യ, ആർജെ ബിൻസി, മുൻഷി രഞ്ജിത്ത് തുടങ്ങീ മത്സരാർത്ഥികളാണ് ഇന്നത്തെ എപ്പിസോഡിൽ വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നത്.
അനീഷ് അനുമോളോട് വിവാഹാഭ്യർത്ഥന നടത്തിയതിനെ ചൊല്ലിയാണ് രഞ്ജിത്ത് അനീഷിനെ പ്രൊവോക്ക് ചെയ്യാൻ ശ്രമിക്കുന്നത്. എന്നാൽ അനീഷ് അതിന് കൃത്യമായി മറുപടി പറയുന്നുണ്ട്. ബിഗ് ബോസ് മാട്രിമോണി എന്നാണ് അനീഷിനെ നോക്കി മുൻഷി രഞ്ജിത്ത് പറയുന്നത്. 'കൃഷിക്കാരനല്ലേ... വിത്തിടാം എന്ന് കരുതിക്കാണും' എന്നാണ് രഞ്ജിത്ത് അനീഷിനോട് പറയുന്നത്. അനുമോൾ താങ്കളെ കബളിപ്പിക്കുകയായിരുന്നു എന്നാണ് രഞ്ജിത്ത് അനീഷിനോട് പറയുന്നത്. എന്നാൽ രഞ്ജിത്തിന് നല്ല മറുപടിയാണ് അനീഷ് പറയുന്നത്. അനുമോളുമായി ബന്ധപ്പെട്ട വിഷയം താൻ ക്ലോസ് ചെയ്തതാണെന്നും മൂന്നാമതൊരാൾ വന്ന് അത് കുത്തിപൊക്കേണ്ട കാര്യമില്ലെന്നുമാണ് അനീഷ് പറയുന്നത്. എന്നാൽ അനുമോൾ നാടകം കളിക്കുകയാണെകിൽ അത് പൊളിച്ചുകൊടുക്കേണ്ടതുണ്ടെന്ന് ശൈത്യ അനീഷിനോട് പറയുന്നുണ്ട്.
ഇതൊന്നും കൂടാതെ അനുമോൾ- ശൈത്യ വിഷയം വീണ്ടും ബിബിവീട്ടിൽ ചർച്ചയാവുന്നുണ്ട്. താൻ ബാക്ക്സ്റ്റാബ് ചെയ്തു എന്ന് എന്ത് കാരണംകൊണ്ടാണ് പറഞ്ഞു നടക്കുന്നത് എന്ന് തനിക്ക് അറിയണമെന്നും, പുറത്ത് തന്റെ ഇമേജിന് മോശം വരുത്തുന്ന കാര്യങ്ങളാണ് ഇതെന്നും ശൈത്യ അനുമോളോട് പറയുന്നുണ്. തന്നെ കട്ടപ്പ എന്ന് വിളിക്കുന്നത് തനിക് വലിയ രീതിയിൽ വിഷമമാണെന്നും ശൈത്യ പറയുന്നു. എന്നാൽ കട്ടപ്പ എന്ന് വിളിക്കുന്നതിൽ തനിക്ക് കൃത്യമായി കാരണമറിയാമെന്നാണ് അനുമോൾ പറയുന്നത്. എന്നാൽ ആ കാരണം എന്താണെന്ന് പറയാൻ അനുമോൾ തയ്യാറാവുന്നില്ല എന്നാൽ ഇതിനോട് പ്രതികരണമായി ആരാണ് കട്ടപ്പ എന്ന ഇമേജ് ഉണ്ടാക്കിയതെന്ന് ശൈത്യ തന്നെ തുറന്നടിക്കുന്നുണ്ട്.
അനുമോളുടെ പിആർ ആണ് തന്നെ കുറിച്ച് ഇത്രയും കാര്യങ്ങൾ പുറത്ത് പ്രചരിപ്പിച്ചത് എന്നാണ് ശൈത്യ പറയുന്നത്. അനുമോളുടെ പിആർ തന്നെയാണ് തന്റെയും പിആർ എന്നും ശൈത്യ പറയുന്നു. എന്റെ അച്ഛന്റെ കയ്യിൽ നിന്നും ഒരുപാട് പൈസ അവൻ വാങ്ങി, എന്നിട്ടാണ് അവൻ നമ്മുടെ രണ്ട് പേരുടെയും വീഡിയോ ഇട്ടിട്ട് ബാക്സ്റ്റാബ് എന്ന് പറഞ്ഞ് കട്ടപ്പയുടെ വീഡിയോ ഇട്ടത്." ശൈത്യ പറയുന്നു. എന്നാൽ ഇതിന് യാതൊരു വിധ മറുപടിയും. ശേഷം ഇവിടെ നിന്ന് ഇറങ്ങിയിട്ട് വേണം നെല്ല് ഏതാണ് പതിര് ഏതാണെന്ന് തിരിച്ചറിയാൻ എന്നാണ് ആദില ശൈത്യയോട് പറയുന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ