
ബിഗ്ബോസ് മലയാളം സീസൺ 8 ലേക്കുള്ള പ്രഡിക്ഷൻ ലിസ്റ്റുകളിൽ ഉയർന്നു കേൾക്കുന്ന ഒരു പേരാണ് അവതാരക ലക്ഷ്മി നക്ഷത്രയുടേത്. കഴിഞ്ഞ സീസണിൽ ഉറ്റസുഹൃത്ത് അനുമോൾക്ക് ശക്തമായി പിന്തുണ പ്രഖ്യാപിച്ച് ലക്ഷ്മി പുറത്തുണ്ടായിരുന്നു. ലക്ഷ്മി ബിഗ്ബോസിൽ എത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെ, ഇക്കാര്യത്തിൽതാരം നേരിട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ലക്ഷ്മി. ഒന്നും വിട്ടുപറയാതെയായിരുന്നു ലക്ഷ്മിയുടെ മറുപടി.
"ബിഗ് ബോസ് ഹൗസിലേക്ക് കയറാൻ പോകുന്നവർ പലരും അവസാന നിമിഷം വരെ 'ഞാൻ പോകുന്നില്ല, അതിലൊന്നും ഇല്ല' എന്ന് പറയുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. അതുകൊണ്ടുതന്നെ ഞാനും ആ ട്രെൻഡിനൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നത്. ഞാനും ഇല്ല എന്ന് തന്നെ പറയുന്നു!", എന്നായിരുന്നു ലക്ഷ്മിയുടെ ഉത്തരം. പോകുമെന്നോ പോകുന്നില്ലെന്നോ പറയാതെ ഒരു ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ള ലക്ഷ്മിയുടെ മറുപടിക്കു പിന്നാലെ ഈ വിഷയത്തിൽ കൂടുതൽ അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്.
മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകര്‍ക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. വ്‌ളോഗിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ലക്ഷ്മി തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെക്കാറുണ്ട്.
അതേസമയം, ബിഗ് ബോസ് മലയാളം സീസൺ 8 കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. സെപ്റ്റംബർ 6 നാണ് സീസൺ 8 ആരംഭിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള അഗ്നിപരീക്ഷ എന്ന പ്രീ ഷോയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസിന്റെ പുതിയ പ്രൊമോ വീഡിയോയും അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സെപ്റ്റംബർ 6 മുതൽ രാത്രി 7 മണിമുതൽ ഏഷ്യാനെറ്റിലും ജിയോഹോട്ട്സ്റ്റാറിലും ബിഗ് ബോസ് സീസൺ 8 കാണാനാകും.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ