'ഇതൊരു സ്വപ്‍നസാഫല്യം, എല്ലാവർക്കും നന്ദി'; പുതിയ സന്തോഷം പങ്കുവെച്ച് അനീഷ്

Published : Feb 03, 2026, 03:55 PM IST
Aneesh

Synopsis

ബിഗ് ബോസ് ഫസ്റ്റ് റണ്ണറപ്പായ താരമാണ് അനീഷ്.

ബിഗ് ബോസ് മലയാളം സീസൺ 7ലൂടെ നിരവധി പ്രേക്ഷകരുടെ ഇഷ്ടം നേടിയ മൽസരാർത്ഥിയാണ് അനീഷ്. ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന്, ആദ്യമായി ഫിനാലെയിൽ എത്തുകയും ഫസ്റ്റ് റണ്ണറപ്പ് ആകുകയും ചെയ്യുന്ന 'കോമണർ' എന്ന റെക്കോർഡും അനീഷ് സ്വന്തമാക്കി. ഷോയില്‍ നിന്നും പുറത്തെത്തിയതിന് ശേഷം, മറ്റു മൽസരാർത്ഥികളെപ്പോലെ തന്നെ ഉദ്ഘാടനങ്ങളും, പൊതുപരിപാടികളുമായി സജീവമാണ് അനീഷും. ഒരു എഴുത്തുകാരൻ എന്ന നിലയിലും അനീഷ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അനീഷ്.

''ഒരുപാട് സന്തോഷത്തിലാണ് ഈ കുറിപ്പെഴുതുന്നത്. കാരണങ്ങൾ പറയാം. എന്റെ നോവൽ 'കതിരാളൻ' ബഹുമാനപ്പെട്ട മണിയൻപിള്ള രാജു സർ മാതൃഭൂമി അക്ഷരോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്തു. മറ്റൊരു സന്തോഷം മാതൃഭൂമിയുടെ അക്ഷരോത്സവത്തിൽ വിശദമായി തന്നെ സംസാരിക്കാനും, സംവദിക്കാനും കഴിഞ്ഞു എന്നുള്ളതാണ്. മുഖ്യധാരാ മാധ്യമങ്ങളുമായി ഇപ്രകാരം സഹകരിക്കാൻ സാധിക്കുന്നത് സംതൃപ്തി തരുന്നുണ്ട്. തിരുവനന്തപുരത്തേക്ക് നിരന്തരം വരാൻ സാധിക്കുന്നതിലും അഭിമാനമുണ്ട്. ഒരുപാട് ആളുകളോട് നേരിട്ട് ഇടപെടാനും, സ്നേഹം അനുഭവിക്കാനും, പുസ്‌തകം ഒപ്പിട്ടു കൊടുക്കാനും കഴിഞ്ഞതിൽ സൂപ്പർ ഹാപ്പി..

ഇതൊരു സ്വപ്നസാഫല്യമാണ്. എഴുത്തിന്റെ മേഖലയിൽ മുന്നോട്ട് പോകാനുള്ള ഊർജമാണ്. കതിരാളൻ നിങ്ങളിലേക്ക് എത്തുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. മാതൃഭൂമി പോലുള്ള ഏറ്റവും മികച്ച പ്രസാധകരുമായി സഹകരിക്കാൻ കഴിഞ്ഞതും, മണിയൻപിള്ള രാജു സർ എന്റെ ബുക്ക്‌ പ്രകാശനം ചെയ്തതും മുന്നോട്ടുള്ള യാത്രയിൽ നാഴികക്കല്ലായി കണക്കാക്കുന്നു. മാതൃഭൂമി അക്ഷരോത്സവത്തിൽ എനിക്കും, എന്റെ പുസ്‌തകത്തിനും നൽകിയ ഹൃദ്യമായ വരവേൽപ്പിന് ഹൃദയം നിറഞ്ഞ നന്ദി... കാണാം... വീണ്ടും കാണാം...'', അനീഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'രണ്ട് പെൺകുട്ടികളല്ലേ, കള്ളും കഞ്ചാവുമായിരിക്കും'; സുഹൃത്തുക്കളിൽ നിന്നും കേട്ട പഴികളെ കുറിച്ച് ആദില-നൂറ
'ഒന്നുമില്ലാത്തവന്‍റെ അക്കൗണ്ടിൽ 50 ലക്ഷമിട്ട മനുഷ്യൻ, ഞാനീ ഭൂമിയിൽ വേണ്ടെന്ന തീരുമാനത്തിന് കാരണമെന്ത്?'