
ഇണക്കങ്ങളും പിണക്കങ്ങളും രസകരമായ നിമിഷങ്ങളുമായി ബിഗ് ബോസ് സീസൺ മൂന്ന് മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ദിവസം മൂന്നാമത്തെ മത്സരാർത്ഥിയും ബിഗ് ബോസിൽ നിന്ന് പടിയിറങ്ങി. എയ്ഞ്ചൽ തോമസാണ് ഇന്നലെ എലിമിനേഷനിൽ പുറത്തായിരിക്കുന്നത്. ലക്ഷ്മി ജയൻ, മിഷേൽ ആൻ ഡാനിയേൽ എന്നിവർ നേരത്തെ വീട്ടിൽ നിന്നും ഔട്ടായിരുന്നു. ഇപ്പോഴിതാ ആരാകും ഫൈനലിൽ എത്തുകയെന്ന് പറയുകയാണ് എയ്ഞ്ചൽ.
“റംസാൻ, ഫൈനലിൽ എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരാൾ റംസാനാണ്. മിക്കവാറും ഇങ്ങനെ പോയാൽ സജ്ന- ഫിറോസും ഫൈനലിലുണ്ടാവും, എല്ലാവരെയും വെറുപ്പിച്ച് വെറുപ്പിച്ച്… പിന്നെ മണിക്കുട്ടൻ ചേട്ടൻ, അനൂപ് ചേട്ടൻ എന്നിവരുമുണ്ടാവും. മറ്റാരും ഫൈനലിൽ ലിസ്റ്റിൽ എത്തുമെന്ന് തോന്നുന്നില്ല,” എയ്ഞ്ചൽ പറയുന്നു.
വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലേക്ക് എയ്ഞ്ചൽ എത്തിയത്. ചിരിയും കുട്ടിക്കളി മാറാത്ത പ്രകൃതവുമായി വളരെ പെട്ടെന്ന് തന്നെ എല്ലാവരുമായി സൗഹൃദം ഉറപ്പിക്കാൻ എയ്ഞ്ചലിന് സാധിച്ചിരുന്നു. ബിഗ് ബോസ് വീടിനകത്ത് അഡോണിയുമായി ഏഞ്ചലിനുണ്ടായിരുന്ന സൗഹൃദം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. വീക്ക്‌ലി എപ്പിസോഡിൽ മോഹൻലാൽ എത്തിയപ്പോഴും ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള രഹസ്യങ്ങൾ മറ്റു മത്സരാർത്ഥികളുമായി പങ്കുവച്ചിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ