
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ആദ്യ എവിക്ഷൻ ആയിരുന്നു ഇന്നലെ. എയ്ഞ്ചലിൻ മരിയ ആണ് ബിബി ഹൗസിന്റെ പടിയിറങ്ങിയത്. പ്രേക്ഷക പ്രിയം നേടി വന്ന എയ്ഞ്ചലിന്റെ എവിക്ഷൻ ആരാധകരിൽ നിരാശ ഉളവാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസിന് പുറത്തിറങ്ങിയ ശേഷം എയ്ഞ്ചലിൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
'എനിക്ക് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി. വോട്ട് കുറഞ്ഞതിന്റെ പേരിലാണ് ഞാൻ പുറത്തേക്ക് വന്നത്. പക്ഷേ വിഷമം ഒന്നുമില്ല. കപ്പ് കിട്ടിയില്ലെങ്കിലും ഞാൻ ജനങ്ങളുടെ ഹൃദയം കീഴടക്കി. കപ്പ് വില കൊടുത്താലും മേടിക്കാൻ പറ്റും. പക്ഷേ സ്നേഹം വില കൊടുത്ത് വാങ്ങാൻ പറ്റില്ല. മലയാളികളുടെ മനസറിഞ്ഞ സ്നേഹം എനിക്ക് കിട്ടിയിട്ടുണ്ട്', എന്നാണ് എയ്ഞ്ചലിൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് എയ്ഞ്ചലിൻ കൊച്ചിയിൽ എത്തിയത്.
\
റിനോഷ്, റെനീഷ, ഗോപിക, വിഷ്ണു, മിഥുന്‍, ലച്ചു, എയ്ഞ്ചലിന്‍ എന്നിവരാണ് ഈ ആഴ്ച എലിമിനേഷനില്‍ വന്നത്. സാഗറും അഖിൽ മാരാരും തമ്മിലുള്ള പ്രശ്നവും ഉദ്ഘാടന വീക്കും ആയിരുന്നത് കൊണ്ട് കഴിഞ്ഞ രണ്ട് തവണ എവിക്ഷൻ നടന്നിരുന്നില്ല.
മോഹന്‍ലാലിനോട് എയ്ഞ്ചലിന്‍ പറഞ്ഞത്
ആദ്യദിവസം എനിക്ക് ബിബി വീട് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റിയിരുന്നില്ല. പിന്നെ ദിവസങ്ങൾ ചെല്ലുന്തോറും എല്ലാവരുമായി ഇമോഷണൽ അറ്റാച്ച്മെന്റ് ആയി. വീടുമായി ഭയങ്കരമായി പൊരുത്തപ്പെട്ടു. ഞാൻ ആയിരിക്കും അവിടെ ഏറ്റവും കൂടുതൽ ഉറങ്ങുന്ന ആള്‍. ഇടയ്ക്ക് തോന്നുമായിരുന്നു ഞാൻ എവിക്ട് ആകുമെന്ന്. ടാസ്ക് കളിച്ചത് പ്രേക്ഷകർക്ക് ഇഷ്ടമായി കാണില്ല. ടാസ്കിൽ ഞാൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് പേഴ്സണാലിറ്റിക്കും എത്തിക്സിനും ആയിരുന്നു. പല കാര്യങ്ങളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. വീട്ടിലെ എല്ലാവരെയും ഞാൻ ഓർക്കും. ഇവിടെ വന്നതിൽ എന്റെ ക്യാരക്ടറിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്.
റിനോഷിന്റേത് 'നന്മമരം' കളിയോ ? ഇങ്ങനെ പോയാൽ 'വിഷയം' ആകുമേ..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ