
ബിഗ് ബോസ് മലയാളം സീസൺ നാല് രസകരവും തർക്കങ്ങൾ നിറഞ്ഞതും ടാസ്കുകളാൽ മുഖരിതവും പ്രണയവും ഒക്കെയായി മുന്നോട്ട് പോകുകയാണ്. ഇത്തവണത്തെ ബിബിയിൽ കൂട്ടുകെട്ടുകളാൽ സമ്പന്നമാണ്. ഇതിൽ ശ്രദ്ധേയരാണ് അനിയൻ മിഥുൻ- റിനോഷ് ജോർജ് കോമ്പോ. ഇവരുടെ ചങ്ങാത്തവും ഗെയിം പ്ലാനിങ്ങും കുറ്റം പറച്ചിലുമെല്ലാം ശ്രദ്ധനേടാറുണ്ട്. പ്രേക്ഷക ഇഷ്ടത്തോടൊപ്പം തന്നെ ഇവർക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. അതിന് കാരണമാകട്ടെ ഇരുവരുടെയും കോഡ് ഭാഷയും.
പലപ്പോഴും മിഥുനും റിനോഷും എന്താണ് പറയുന്നതെന്ന് പ്രേക്ഷകർക്ക് മനസിലാകാറില്ല. ഒന്നാമത്തെ കാര്യം മൈക്ക് നേരെ ഉപയോഗിക്കില്ല. മറ്റൊന്ന് നേരത്തെ പറഞ്ഞ കോഡ് ഭാഷയും. പരസ്പരം സംസാരിക്കുമ്പോൾ മറ്റ് മത്സരാർത്ഥികളെ അഭിസംബോധന ചെയ്യുന്ന കോഡ് ഭാഷ അല്ലെങ്കിൽ ഇരട്ട പേര് ആരൊക്കെ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
പല്ലു- ഷിജു, നാവ് - അഖിൽ, ബൊമ്മ- വിഷ്ണു, സാരി- ശോഭ, ഗൾഫ്- സെറീന, പാവ\ചിരി- ശ്രുതി ലക്ഷ്മി, ഫ്ലഷ്- നാദിറ, മഞ്ഞ- ജുനൈസ്, തുറുപ്പ് - അനു എന്നിങ്ങനെയാണ് സോഷ്യൽ മീഡിയ കണ്ടുപിടിച്ച കോഡിലെ ആളുകൾ. ബിഗ് ബോസ് മലയാളം ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലാണ് ഈ നോട്ട് വന്നിരിക്കുന്നത്. ഇതുവച്ച് ട്രോളുകളും ഉയർന്നിട്ടുണ്ട്. അതേസമയം, ഇവരുടെ ഈ സംസാരം മാറ്റണമെന്നും മോഹൻലാൽ ഇതേപറ്റി അനിയനോടും റിനോഷിനോടും ചോദിക്കണമെന്നുമാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്.
വമ്പന്മാരോട് കൊമ്പുകോർക്കുന്ന ശോഭ; ഈ മുന്നേറ്റം കപ്പിലേക്കെത്തുമോ ?
അതേസമയം, ബിഗ് ബോസ് സീസണ്‍ അഞ്ച് അമ്പതാമത്തെ എപ്പിസോഡിലേക്ക് അടുക്കുകയാണ്. നിലവില്‍ സാഗര്‍, സെറീന, ജുനൈസ്, നാദിറ പ്രണയ കഥയാണ് ഷോയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിനിടയില്‍ പെട്ടിരിക്കുന്നത് സാഗറും. എന്തായാലും ഈ പ്രണയ ട്രാക്ക് എവിടെ ചെന്ന് അവസാനിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ