കൊമ്പുകോര്‍ത്ത് അനൂപ് കൃഷ്‍ണനും റംസാനും, ഒടുവില്‍ കരച്ചില്‍!

Web Desk   | Asianet News
Published : Mar 31, 2021, 10:57 PM ISTUpdated : Mar 31, 2021, 11:37 PM IST
കൊമ്പുകോര്‍ത്ത് അനൂപ് കൃഷ്‍ണനും റംസാനും, ഒടുവില്‍ കരച്ചില്‍!

Synopsis

ബിഗ് ബോസില്‍ ടാസ്‍കില്‍ മോശമായി സംസാരിച്ചെന്ന് പറഞ്ഞ് അനൂപ് കൃഷ്‍ണൻ റംസാനോട് തട്ടിക്കയറി.

ബിഗ് ബോസില്‍ ഇന്ന് ടാസ്‍കിന്റെ പേരില്‍ രൂക്ഷമായ വാക്കുതര്‍ക്കങ്ങളാണ് ഉണ്ടായത്.  വസ്‍ത്രം അലക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ടീമായി തിരിഞ്ഞ് രണ്ട് ക്വാളിറ്റി ചെക്ക് ഇൻസ്‍പെക്ടര്‍മാരുമായും ആണ് ഇന്ന് മത്സരം നടന്നത്. ഏറ്റവും കൂടുതല്‍ വസ്‍ത്രം നല്ലതായി അലക്കി തേച്ചുവയ്‍ക്കുന്നവരാണ് വിജയികളാകുക. സന്ധ്യാ മനോജ് ക്വാളിറ്റി ചെക്ക് ചെയ്യുമ്പോള്‍ മത്സരാര്‍ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. സന്ധ്യാ മനോജിനെ പോടീ എന്ന് വിളിച്ച റംസാൻ അനൂപ് കൃഷ്‍ണനെ പൊട്ടാ എന്നും വിളിച്ചു. ഇതേ തുടര്‍ന്ന് അനൂപ് കൃഷ്‍ണൻ റംസാനോട് ദേഷ്യപ്പെടുകയും ചെയ്‍തു.

സന്ധ്യാ മനോജിന്റെയടുത്ത് വസ്‍ത്രം പരിശോധിക്കാൻ എത്തിയത് റംസാനും ഫിറോസും മണിക്കുട്ടനുമായിരുന്നു. ഇവര്‍ സന്ധ്യാ മനോജിനോട് തര്‍ക്കിക്കുന്നതും അവര്‍ വസ്‍ത്രങ്ങള്‍ റിജകറ്റ് ചെയ്യുന്നതും കണ്ടു. എന്നാല്‍ തങ്ങള്‍ എന്ത് മര്യാദയോടെയാണ് വസ്‍ത്രങ്ങള്‍ ചെക്ക് ചെയ്യാൻ പോയത് എന്ന് അനൂപ് കൃഷ്‍ണൻ പറഞ്ഞു. സമാധാനത്തോടെയാണ് ചെയ്‍തത് എന്നായിരുന്നു അനൂപ് കൃഷ്‍ണൻ സൂചിപ്പിച്ചത്. പൊട്ടാ ഇവനെന്ത് കണ്ടിട്ടാണ് പറയുന്നത് എന്ന് റംസാൻ ചോദിച്ചു. ഇതേതുടര്‍ന്ന് അനൂപ് കൃഷ്‍ണൻ റംസാനെതിരെ രൂക്ഷമായി സംസാരിച്ചു.

പൊട്ടനെന്ന് വിളിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് അനൂപ് കൃഷ്‍ണൻ ചോദിച്ചു. തന്റ അടുത്തേയ്‍ക്ക് വന്നാല്‍ അടിക്കുമെന്ന് റംസാൻ പറഞ്ഞു. തുടര്‍ന്ന് ഇരുവരും ഉന്തും തള്ളുമായി. മറ്റുള്ളവര്‍ ഇടപെട്ടായിരുന്നു പിടിച്ചുമാറ്റിയത്.

ഇതിനെ കുറിച്ച് കിടിലൻ ഫിറോസ് ചോദിക്കുന്നതും പിന്നീട് റംസാൻ കരയുന്നതും മുഖം കഴുകുന്നതും കാണാമായിരുന്നു. സമാധാനിപ്പിക്കാൻ പോയ നോബിയോടും റിതുവോടും ഇവരൊക്കെ കരയാത്ത മുതലല്ലേ എന്ന് റംസാൻ ചോദിച്ചു. തുടര്‍ന്ന് മുഖം കഴുകി വന്ന് റംസാൻ സന്ധ്യാ മനോജുമായി വാക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും കാണാമായിരുന്നു. ഇന്ന് മത്സരാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റം നടത്തുന്ന രംഗങ്ങളായിരുന്നു ബിഗ് ബോസില്‍. മിക്കവരും തമ്മില്‍ കയ്യാങ്കളിയോളമെത്തി. സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന ക്യാപ്റ്റൻ സായ് വിഷ്‍ണുവിനെയും കാണാമായിരുന്നു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ