ബിബി ഹൗസിൽ പുതിയ അതിഥി; പ്രതീക്ഷ കാക്കുമോ അനു ജോസഫ്

Published : Apr 29, 2023, 10:26 PM ISTUpdated : Apr 29, 2023, 10:43 PM IST
ബിബി ഹൗസിൽ പുതിയ അതിഥി; പ്രതീക്ഷ കാക്കുമോ അനു ജോസഫ്

Synopsis

ബി​ഗ് ബോസ് സീസൺ അ‍ഞ്ചിലെ മൂന്നാമത്തെ വൈൽഡ് കാർഡ് എൻട്രിയാണ് അനു ജോസഫ്.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലേക്ക് പുതിയൊരു വൈൽഡ് കാർഡ് എൻട്രി. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അനു ജോസഫ് ആണ് ഇത്തവണ പുതിയ മത്സരരാർത്ഥിയായി ബിബി ഹൗസിൽ എത്തിയിരിക്കുന്നത്. കൺഫെഷൻ റൂം വഴിയെത്തിയ അനുവിനെ മറ്റ് മത്സരാർത്ഥികൾ വൻവരവേൽപ്പോടെയാണ് സ്വീകരിച്ചത്. 

കണ്‍ഫെഷന്‍ റൂമില്‍ വച്ചാണ് മോഹന്‍ലാല്‍ അനുവിനെ പരിചയപ്പെടുത്തുന്നത്. ബിഗ് ബോസ് ഷോ കണ്ടിട്ടാണോ വരുന്നതെന്നും പ്ലാനുകള്‍ ഉണ്ടോ എന്നും മോഹന്‍ലല്‍ ചോദിക്കുന്നു. 'പ്ലാനിംഗ് ഒന്നും ഇല്ല സര്‍. എന്താണ് അവിടെ നടക്കാന്‍ പോകുന്നതെന്ന് അറിയില്ല. സിറ്റുവേഷനുകള്‍ മാറിമറിഞ്ഞ് വരും. എനിക്ക് വരുന്ന മാറ്റങ്ങളൊന്നും പ്രെഡിക്ട് ചെയ്യാന്‍ പറ്റില്ല. എല്ലാവര്‍ക്കും ശരിയായ മറുപടി കൊടുക്കണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്', എന്നാണ് അനു പറയുന്നത്. 

ബി​ഗ് ബോസ് സീസൺ അ‍ഞ്ചിലെ മൂന്നാമത്തെ വൈൽഡ് കാർഡ് എൻട്രിയാണ് അനു ജോസഫ്. ആദ്യത്തേത് ഹനാൻ ആണ്. പക്ഷേ ഒരാഴ്ച പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഷോയിൽ നിന്നും ഹനാന് പുറത്തു പോകേണ്ടി വന്നു. രണ്ടാമത് വന്നത് സംവിധായകൻ ഒമർ ലുലു ആണ്. പക്ഷേ ഇതുവരെയുള്ള യാത്രയിൽ വേണ്ടത്ര പ്രകടനം ഒമർ നടത്തിയോ എന്ന കാര്യം സംശയമാണ്. പുതിയ വൈൽഡ് കാർഡ് എൻട്രി എങ്ങനെ ആയിരിക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം. 

കാസർക്കോട് സ്വദേശിനിയാണ് അനു ജോസഫ്. ഒൻപതാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ആദ്യമായി കലാഭവനുവേണ്ടി ഗൽഫ് ഷോ നടത്തി. തുടർന്ന് കലാഭവന്റെ വേൾഡ് ഷോ അടക്കം നിരവധി ഷോകളിൽ അനു ഭാഗമായി. ദൂരദർശന്റെ "ഇതെന്റെ മണ്ണ് ഇതെന്റെ താളം" എന്ന ആൽബത്തിൽ അഭിനയിച്ച് കൊണ്ട് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ അനുവിന്റെ ആദ്യ സീരിയൽ "ഏക ചന്ദ്രിക" ആണ്. എന്നാൽ ഇത് സംപ്രേക്ഷണം ചെയ്തില്ല. ശേഷം വന്ന ചിത്രലേഖയിൽ അനു മിനിസ്ക്രീനിൽ പ്രേക്ഷകർക്ക് മുന്നിലെത്തി. തുടർന്ന് മിന്നുകെട്ട് എന്ന സൂപ്പർഹിറ്റ് സീരിയലടക്കം ധാരാളം പരമ്പരകളിൽ അഭിനയിച്ചു. കാര്യം നിസ്സാരം എന്ന പരമ്പരയിലെ അഭിനയം അനു ജോസഫിനെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. പാഠം ഒന്ന് ഒരു വിലാപം ആണ് അനു അഭിനയിച്ച ആദ്യ സിനിമ. തുടർന്ന് പത്തേമാരി, വെള്ളിമൂങ്ങ തുടങ്ങി പത്തിലധികം സിനിമകളിൽ അനു അഭിനയിച്ചിട്ടുണ്ട്.

'അടുത്തകാലത്ത് ദൈവം തമ്പുരാൻ കാണിച്ച വലിയ കുസൃതിയാണ് ഞാൻ'; 'വോയ്സ് ഓഫ് സത്യനാഥൻ' ടീസർ

PREV
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ