
ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയത നിറഞ്ഞ അന്ത്യത്തിനാണ് സീസണ്‍ 7 സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നവര്‍ക്കിടയില്‍ ഉണ്ടായ ആരോപണവും അതിനെത്തുടര്‍ന്നുണ്ടായ വൈകാരിക പിരിമുറുക്കവുമായിരുന്നു ഹൗസിലെ ഇന്നലത്തെയും ഇന്നത്തെയും ഹൈലൈറ്റ്. താന്‍ എവിക്റ്റ് ആവുമെന്ന് കരുതിയിരുന്ന ഒരു വാരാന്ത്യത്തിന് തൊട്ടുമുന്‍പ് അനുമോള്‍ തന്‍റെ പിആര്‍ നോക്കുന്ന ആളുടെ നമ്പര്‍ തനിക്ക് നല്‍കിയെന്ന് ആദില പറഞ്ഞതാണ് തുടക്കം. നമ്പര്‍ തരിക മാത്രമല്ല, അക്ബര്‍ ബിഗ് ബോസില്‍ വൈറ്റ് വാഷ് ചെയ്യപ്പെടുകയാണെന്നും അതിന് (പൊളിക്കാന്‍) വേണ്ടത് ചെയ്യണമെന്നും അനുമോള്‍ തന്നോട് പറഞ്ഞതായും ആദില പറഞ്ഞിരുന്നു. എവിക്റ്റ് ആവുന്നതിന് മുന്‍പ് റീ എന്‍ട്രി ആയി എത്തിയ മുന്‍ മത്സരാര്‍ഥി ശൈത്യയോടാണ് ആദില ഇക്കാര്യം പറഞ്ഞത്.
ഇക്കാര്യം പലരില്‍ നിന്നും കേട്ടറിഞ്ഞ അനുമോള്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് പലകുറി ആണയിട്ട് പറഞ്ഞു. തനിക്ക് ആകെ തന്‍റെ നമ്പര്‍ മാത്രമേ കാണാതെ അറിയൂ എന്നും അതാണ് ആദിലയ്ക്ക് കൈമാറിയതെന്നും പകരം ആദില സ്വന്തം നമ്പര്‍ തനിക്ക് നല്‍കിയിരുന്നുവെന്നും അനുമോള്‍ പലരോടായി ഇന്ന് പറയുന്നുണ്ടായിരുന്നു. പലപ്പോഴും പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനുമോള്‍ തന്‍റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചത്. അനുമോള്‍ക്ക് ആവശ്യപ്പെട്ടെങ്കിലും അക്ബര്‍ തനിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. പിആര്‍ നോക്കുന്നയാളുടെ നമ്പരാണ് അനുമോള്‍ നല്‍കിയതെന്ന് ആദ്യം പറഞ്ഞെങ്കിലും ചേച്ചിയുടെ കൈയിലുള്ള സ്വന്തം നമ്പരാണ് തന്നതെന്ന് ആദില പോകുന്നതിന് മുന്‍പ് തന്നോട് വ്യക്തമാക്കിയിരുന്നുവെന്ന് അക്ബര്‍ ശരത് ഉള്‍പ്പെടെയുള്ള തന്‍റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു. എന്നാല്‍ അപ്പോഴും തന്‍റെ കാര്യം അതേപോലെ തന്നെയാണ് ആദിലയോട് അനുമോള്‍ പറഞ്ഞതെന്നും അക്ബര്‍ വ്യക്തമാക്കി.
ഇതിനിടെ നൂറയോട് ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കാന്‍ അനുമോള്‍ ചെന്നെങ്കിലും നൂറ അത് അനുമോളും ആദിലയും തമ്മിലുള്ള കാര്യമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. താന്‍ നമ്പര്‍ എഴുതി നല്‍കിയ ടിഷ്യൂ പേപ്പര്‍ നോക്കാമോ എന്ന് അനുമോള്‍ ചോദിച്ചെങ്കിലും അത് ബേസ്റ്റ് ബിന്നില്‍ കളഞ്ഞു എന്നായിരുന്നു നൂറയുടെ മറുപടി. പിന്നാലെ സ്വന്തം കട്ടിലിന് അടിയിലെ സ്റ്റോറേജ് സ്പേസില്‍ പരതിയ അനുമോള്‍ക്ക് തിരഞ്ഞത് എന്താണോ അത് കിട്ടി. അനുമോള്‍ പറയുന്നത് പ്രകാരം സ്വന്തം നമ്പര്‍ ടിഷ്യൂ പേപ്പറില്‍ എഴുതി ആദിലയ്ക്ക് കൊടുത്തപ്പോള്‍ അതേപോലെ ആദില ആദിലയുടെ നമ്പര്‍ എഴുതിക്കൊടുത്ത ടിഷ്യൂ പേപ്പര്‍ ആയിരുന്നു അത്. കിട്ടിയ ഉടന്‍ അത് നെവിനെയാണ് അനുമോള്‍ കാണിച്ചത്. ഇപ്പോള്‍ അനുമോള്‍ പറഞ്ഞത് തനിക്ക് വിശ്വാസമായെന്ന് നെവിന്‍ പറയുന്നുണ്ടായിരുന്നു. അനുമോളുടെ ജനപ്രീതിയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുന്ന ഒരാഴ്ചയാണ് കടന്നുപോയത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട എപ്പിസോഡ് ആയിരുന്നു ഇന്നത്തേത്. ഒരു സീസണ്‍ അവസാനിക്കുന്ന ദിവസങ്ങളില്‍ ഇത്രയും നാടകീയതയും സംഘര്‍ഷവും അരങ്ങേറുന്നത് ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ്.