വെറും 1 മിനിറ്റ്, ഹൈ റിസ്ക്; സധൈര്യം മുന്നോട്ട് മൂന്ന് പേർ, ഒടുവിൽ ടാസ്ക് തൂക്കി അനുമോൾ

Published : Oct 30, 2025, 10:08 PM IST
bigg boss

Synopsis

ബിഗ് ബോസ് മലയാളം സീസൺ 7ലെ മണി വീക്കിൽ നടന്ന ഹൈ റിസ്ക് ടാസ്കിൽ മത്സരാർത്ഥികൾക്ക് പണം നേടാൻ അവസരം ലഭിച്ചു. ഒരു മിനിറ്റിനുള്ളിൽ പുറത്തുപോയി പണം ശേഖരിച്ച് തിരിച്ചെത്തുക എന്നതായിരുന്നു വെല്ലുവിളി. പരാജയപ്പെട്ടാൽ പുറത്താകും.

ബി​ഗ് ബോസ് മലയാളം സീസൺ 7 ​ഗ്രാന്റ് ഫിനാലേയിലേക്ക് അടുത്തിരിക്കുകയാണ്. ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമാണ് ബാക്കിയുള്ളത്. ഒൻപത് മത്സരാർത്ഥികളുമായി മുന്നേറുന്ന ഈ വാരം മണി വീക്കാണ് ബി​ഗ് ബോസ് ഷോയിൽ നടക്കുന്നത്. മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് മണി ടാസ്ക് നടക്കുന്നത്. അതായത് പൈസയും കരസ്ഥമാക്കാം വീട്ടിലും നിൽക്കാം. ഇന്ന് ബി​ഗ് ബോസ് ചരിത്രത്തിലെ ഹൈ റിസ്ക് ടാസ്ക് ആണ് ഷോയിൽ നടന്നത്.

എന്താണ് ഇന്നത്തെ ടാസ്ക് ?

മത്സരാർത്ഥികൾക്ക് ഇന്ന് പണം എടുക്കുകയും ചെയ്യാം. ഇവിടെ തുടരുകയും ചെയ്യാം. പക്ഷേ സമയം അത് നിർണായകമാണ്. കണക്കു കൂട്ടലുകൾ തെറ്റിയാൽ ഈ വീട്ടിൽ നിന്നുതന്നെ പുറത്ത് പോകേണ്ടി വരും. പരമാവതി മൂന്ന് പേർക്കാണ് ഈ ടാസ്കിൽ മത്സരിക്കാൻ സാധിക്കുക. അത് ആരൊക്കെ ആകണമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം. ഈ വീടിന്റെ പ്രധാന വാതിലിന് പുറത്ത് നാല് ലക്ഷം രൂപ, ഇരുപതിനായിരം രൂപയുടെ 20 പൊതികളിലായി ഒളിപ്പിച്ച രീതിയിൽ ഒരു കാർ പാർക്ക് ചെയ്തിട്ടുണ്ടാകും. മത്സരിക്കാനായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പണം അവിടെ പോയി ശേഖരിക്കാനായി വെറും 1 മിനിറ്റ് സമയം മാത്രമാകും ലഭിക്കുക. ഈ സമയത്തിനുള്ളിൽ പണം എടുത്ത് തിരികെ വന്നാൽ പണവും ലഭിക്കും ഇവിടെ തുടരുകയും ചെയ്യാം. പണം എടുക്കാതെ സമയത്തിനുള്ളിൽ തിരികെ വന്നാലും ഇവിടെ നിൽക്കാം. പക്ഷേ സമയത്തിനുള്ളിൽ തിരികെ വന്നില്ലെങ്കിൽ പണവും നഷ്ടപ്പെടും ഈ വീട്ടിൽ നിന്നും എന്നന്നേക്കുമായി വിടപറയേണ്ടിയും വരും.

ബി​ഗ് ബോസ് അനൗൺസ്മെന്റിന് പിന്നാലെ സന്നദ്ധത അറിയിച്ച് ആദ്യം എത്തിയത് നെവിൻ ആയിരുന്നു. എന്നാൽ മോഹൻലാലിന്റെ ശിക്ഷ ഉള്ളതിനാൽ നെവിന് പണം എടുക്കാൻ പോകാനാവില്ല. ഒടുവിൽ ആദില, അനുമോൾ, അക്ബർ എന്നിവരാണ് ടാസ്കിൽ പങ്കെടുത്തത്. വാശിയേറിയ മത്സരത്തിന് ഒടുവിൽ ഒരു മിനിറ്റ് തീരും മുൻപ് തന്നെ മൂന്ന് പേരും ബി​ഗ് ബോസ് ഹൗസിനുള്ളിൽ എത്തുകയും ചെയ്തു. അനുമോളാണ് ഏറ്റവും കൂടുതൽ തുക സ്വന്തമാക്കിയത്. ബി​ഗ് ബോസ് ടൈറ്റിൽ വിന്നറുടെ സമ്മാനതുകയിൽ നിന്നുമാണ് ഈ തുകകൾ കുറയ്ക്കുക.

അനുമോൾ- ഒരു ലക്ഷത്തി നാല്പതിനായിരം

ആദില- ഇരുപതിനായിരം

അക്ബർ- അറുപതിനായിരം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ