'ഞാൻ പാൻ ഇന്ത്യൻ എയറിലായിരുന്നു, നിന്റെ മുഖം കണ്ട് ഞെട്ടി എണീറ്റു' എന്ന് മസ്താനി; ക്ഷമ ചോദിച്ച് ആര്യൻ

Published : Oct 30, 2025, 04:06 PM IST
bigg boss

Synopsis

ബിഗ് ബോസ് ഷോയ്ക്ക് ശേഷം മസ്താനിയും ആര്യനും കണ്ടുമുട്ടി. അ‌‌പ്പാനി ശരത്ത് പുറത്തായപ്പോഴുള്ള മസ്താനിയുടെ ആഹ്ളാദപ്രകടനം വലിയ വിവാദമായിരുന്നു. ഇതിനു പകരമെന്നോണം മസ്താനിയുടെ എവിക്ഷൻ സമയത്ത് മുഖംമൂടി വച്ച് നൃത്തം ചെയ്താണ് ആര്യൻ  ആഘോഷമാക്കിയത്.

ബിഗ്ബോസ് മലയാളം സീസൺ 7ൽ പ്രേക്ഷകരും മത്സരാർത്ഥികളും ഒരുപോലെ ആഘോഷിച്ച ഒന്നായിരുന്നു വൈൽഡ് കാർഡ് ആയെത്തിയ മസ്താനിയുടെ എവിക്ഷൻ. ബിഗ്ബോസിൽ നിന്നും എവിക്ടായി പുറത്തുവന്നിട്ടും വലിയ രീതിയിൽ മസ്താനിയ്ക്ക് സൈബർ ബുള്ളിയിംഗ് നേരിടേണ്ടി വന്നിരുന്നു.

അ‌‌പ്പാനി ശരത്ത് പുറത്തായപ്പോഴുള്ള മസ്താനിയുടെ ആഹ്ളാദപ്രകടനവും വലിയ വിവാദമായിരുന്നു. അതിനു പകരമെന്നോണം മസ്താനിയുടെ എവിക്ഷൻ സമയത്ത് മുഖംമൂടി വച്ച് നൃത്തം ചെയ്താണ് ആര്യൻ മസ്താനിയുടെ എവിക്ഷൻ ആഘോഷമാക്കിയത്. എന്നാൽ ആര്യൻ എവിക്ട് ആയതിനു ശേഷം ഏറെ സൗഹൃദത്തോടെ ഇരുവരുമൊന്നിച്ച് സംസാരിക്കുകയാണ്. മസ്താനി അവതാരകയായ യൂട്യൂബ് ചാനലിൽ തന്നെയാണ് പുതിയ അഭിമുഖം. ആര്യന്റെ പുലികളി കാരണം കേരളത്തിനു പുറത്തു നിന്നുവരെ താൻ തെറി കേട്ടെന്നും മസ്താനി പറുന്നുണ്ട്. എല്ലാത്തിനും ആര്യൻ ക്ഷമ പറയുകയും ചെയ്യുന്നുണ്ട്. ഇരുവരും ഒന്നിച്ച് പുലികളി സ്റ്റെപ്പ് വെയ്ക്കുന്നുമുണ്ട്.

"ആരുമറന്നാലും ഞാൻ നിന്നെ മറക്കില്ല. നിന്റെ ഒറ്റ പുലികളി ഡാൻസ് കാരണം ഞാൻ പുറത്ത് പാൻ ഇന്ത്യൻ എയറിലായിരുന്നു. നീ ആ ഡാൻസ് കളിച്ചതിനു ശേഷം എനിക്ക് തമിഴിലും ഹിന്ദിയിലും തെലുങ്കിൽ നിന്നുമൊക്കെ തെറി വരുന്നുണ്ടായിരുന്നു," എന്നാണ് ആര്യനോട് മസ്താനി പറയുന്നത്. "ഞാൻ ഇടയ്ക്ക് നിന്റെ മുഖം കണ്ട് ഞെട്ടിയെണീക്കാറുണ്ട്," എന്ന് മസ്താനി പറഞ്ഞപ്പോൾ ആര്യൻ മസ്താനിയോട് സോറി പറയുകയും ചെയ്തു.

"ഞാനൊക്കെ നിന്റെ ഒരു ഹൊറർ മെമ്മറിയായി പോയി കാണുമല്ലേ. നിന്നോട് മോശമായിട്ട് എന്തെങ്കിലും ചെയ്തെങ്കിൽ സോറി. ചെയ്തതെല്ലാം ഷോയുടെ ഭാഗമായിരുന്നു. അതെല്ലാം അവിടെ കഴിഞ്ഞു, പുറത്ത് എല്ലാവരുമായും സൗഹൃദം നിലനിർത്താൻ ആഗ്രഹിക്കുന്നു", എന്നായിരുന്നു ആര്യന്റെ മറുപടി.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബിഗ് ബോസ് കഴിഞ്ഞതോടെ സൗഹൃദം അവസാനിച്ചോ?; ചോദ്യങ്ങൾക്ക് മറുപടിയുമായി അനുമോളും ലക്ഷ്മിയും
'നെവിന്റെ ആറ്റിറ്റ്യൂഡാണ് ഏറ്റവുമധികം ഇഷ്ടമായത്'; പ്രിയപ്പെട്ട മത്സരാർത്ഥിയെക്കുറിച്ചു പറഞ്ഞ് അനൂപ് കൃഷ്ണൻ