'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ

Published : May 15, 2024, 10:04 PM IST
'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ

Synopsis

അർജുൻ കുറച്ച് കൂടി  ആക്ടീവ് ആകണമെന്ന് അമ്മ ശ്യാമള പറയുന്നുണ്ട്.

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ ഫാമിലി എപ്പിസോഡുകൾ നടക്കുകയാണ്. കഴിഞ്ഞ ദിവസം മുതലാണ് ഇതിന് തുടക്കമായത്. ഇന്ന് ബി​ഗ് ബോസ് വീടിനകത്ത് എത്തിയിരിക്കുന്നത് അർജുന്റേയും ശ്രീതുവിന്റെയും വീട്ടുകാരാണ്. ഇരുവീട്ടുകാരും എത്തിയ ശേഷം തങ്ങളുടെ മക്കളോട് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. 

അർജുൻ കുറച്ച് കൂടി  ആക്ടീവ് ആകണമെന്ന് അമ്മ ശ്യാമള പറയുന്നുണ്ട്. നിനക്ക് എപ്പോഴും ദുഃഖമാണെന്നും ഇവർ അർജുനോട് പറയുന്നുണ്ട്. അതേസമയം, ശ്രീതു നല്ല കുട്ടിയാണെന്നും ക്യൂട്ട് ആണെന്നും പറയുകയാണ് അർജുന്റെ ചേച്ചി അശ്വിനി. അർജുൻ ശ്രീതു കോമ്പോ കാണുമ്പോൾ തങ്ങൾക്ക് ഒരു സന്തോഷം ആണെന്നും ഇവർ പറയുന്നുണ്ട്. 

പിന്നാലെ ആയിരുന്നു ശ്രീതുവിന്റെ അമ്മ ഷീജ ബി​ഗ് ബോസിൽ എത്തിയത്. വളരെ സന്തോഷത്തോടെ ആയിരുന്നു ഇവരെ മറ്റ് മത്സരാർത്ഥികൾ സ്വീകരിച്ചതും. ഇതിനിടയിൽ "നിനക്ക് ഉറക്കമില്ല കേട്ടോ. ഞാൻ ഇരുപത്തി നാല് മണിക്കൂറും ബി​ഗ് ബോസ് കാണുന്നുണ്ട്. അതുകൊണ്ട് എനിക്ക് ക്ഷീണമൊക്കെ വരും. പക്ഷേ ലൈറ്റ് ഓഫാക്കിയാൽ നിക്ക് ഉറങ്ങാമല്ലോ. അപ്പോൾ നിനക്ക് രാവിലെ ഫ്രഷ് ആയിട്ട് എഴുന്നേൽക്കാം. നന്നായിട്ട് കളിക്കുന്നുണ്ട്. പക്ഷേ കുറച്ചുകൂടി നന്നായി വിസിബിൾ ആക്. നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ. മനസിനുള്ളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പറയ്. നിനക്ക് എന്തെല്ലാം സ്കിൽസ് ഉണ്ട്. അതൊക്കെ ചെയ്യ്. സംസാരിക്കേണ്ടിടത്തൊക്കെ നന്നായി സംസാരിക്ക്. തമിഴെങ്കിൽ തമിഴ് അടിച്ച് വിട്", എന്നാണ് അമ്മ പറഞ്ഞത്.

'നന്ദൂട്ടാ..നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ..'; വാക്കുകളിടറി സീമ ജി നായർ

പിന്നാലെ ശ്രീതുവിന്റെ പിറന്നാൾ കേക്കും കട്ട് ചെയ്തിരുന്നു. അതേസമയം, രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ടിക്കറ്റ് ടു ഫിനാലെ ആരംഭിച്ചു കഴിഞ്ഞു. ഇതില്‍ ആരാകും വിജയ കിരീടം ചൂടുക എന്നറിയാന്‍ കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ